ബെന്റ്‌ല ഡിക്കോത്ത
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളിൽ സാന്നിധ്യം തെളിയിച്ച, ഫിഫ റഫറിയായ മലയാളി വനിതയാണ് ബെന്റ്‌ല ഡിക്കോത്ത. 2001-ൽ രാജ്യാന്തര റഫറി
എന്ന സ്ഥാനം ലഭിച്ചപ്പോൾ, ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യ വനിതയായിരുന്നു ബെന്റ്‌ല ഡിക്കോത്ത.[1]
അണ്ടർ 20 വിമൻസ് വേൾഡ് കപ്പ്, ഒളിമ്പിക്‌സ്, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഗെയിംസ് തുടങ്ങിയ നിരവധി ദേശീയ, അന്തർദ്ദേശീയ ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[2]
2010-ൽ കാട്മണ്ഡുവിൽ നടന്ന ഫിഫ ഫ്യൂച്ചുറോ 3 റഫറി ഇൻസ്ട്രക്ടർ കോഴ്‌സിനു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയ വനിതയും ബെന്റ്‌ല ഡിക്കോത്തയായിരുന്നു.