ബെന്നി സാരഥി
ബെന്നി സാരഥി | |
---|---|
മരണം | 2017 നവംബർ 15 |
ദേശീയത | ഇന്ത്യ |
തൊഴിൽ | സംവിധായകൻ |
അറിയപ്പെടുന്നത് | മഞ്ഞുകാലവും കഴിഞ്ഞ് |
ജീവിതപങ്കാളി(കൾ) | അന്നമ്മ |
കുട്ടികൾ | വിധു ബി തോലത്ത്, അഞ്ജു ബെന്നി |
മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു ബെന്നി സാരഥി.[1] 1996-ൽ മനോജ് കെ ജയൻ, സുകന്യ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മഞ്ഞുകാലവും കഴിഞ്ഞ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.[2]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ കുന്നംകുളത്തുള്ള കിഴൂരിൽ തോലത്ത് വീട്ടിൽ ഉക്രുവിന്റേയും ലില്ലിയുടേയും മകനാണ് ബെന്നി സാരഥി. അന്നമ്മയാണ് ഭാര്യ. വിധു ബി തോലത്ത്, അഞ്ജു ബെന്നി എന്നിവർ മക്കളാണ്.[3]
ചലച്ചിത്രരംഗത്ത്
[തിരുത്തുക]പവിത്രന്റെ ഉപ്പിലൂടെ സഹസംവിധായകനായിട്ടാണ് ബെന്നി സാരഥി സിനിമയിൽ തുടക്കം കുറിച്ചത്. പവിത്രന്റെ ഉത്തരം, ബലി, കുട്ടപ്പൻ സാക്ഷി എന്നീ സിനിമകളിലും സഹസംവിധായകനായിരുന്നു. പിന്നീട്, കെ.ആർ. മോഹനൻ, ടി.വി. ചന്ദ്രൻ എന്നിവർക്കൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ടി.വി. ചന്ദ്രന്റെ പൊന്തൻമാട, ആലീസിന്റെ അന്വേഷണം, ഡാനി, ഓർമ്മകൾ ഉണ്ടായിരിക്കണം, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ ചിത്രങ്ങളുടേയും സഹായിയായി സഹസംവിധായകനായിരുന്നു. ബെന്നി സ്വതന്ത്രമായി സംവിധാനം ചെയ്ത മഞ്ഞുകാലവും കഴിഞ്ഞ് എന്ന സിനിമക്ക് ശേഷം മുഖ്യധാരാ സിനിമാ മേഖലയിൽ സജീവമല്ലാതായി. തുടർന്ന്, അഭിനേത്രി, അഷ്ട ബന്ധം, നിലാമഴ തുടങ്ങിയ സീരിയലുകൾ സംവിധാനം ചെയ്തു.[3][4]
സി.വി. ശ്രീരാമന്റെ കഥയെ ആസ്പദമാക്കി ആമം എന്ന ഹ്രസ്വചിത്രവും[5] സംഗീത സംവിധായകനായിരുന്ന ബാബുരാജിനെക്കുറിച്ച് ഡോക്യൂമെന്ററിയും ചെയ്തിട്ടുണ്ട്. മലയാളം ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ നന്മയുടെ പ്രസിഡന്റായിരുന്നു.[6]
അവലംബം
[തിരുത്തുക]- ↑ "സംവിധായകൻ ബെന്നി സാരഥി അന്തരിച്ചു". East coast daily. 2017 നവംബർ 15.
{{cite web}}
: Check date values in:|date=
(help) - ↑ "മഞ്ഞുകാലവും കഴിഞ്ഞ്". m3db.
- ↑ 3.0 3.1 "ചലച്ചിത്ര – സീരിയൽ സംവിധായകൻ ബെന്നി സാരഥി നിര്യാതനായി". Anugraha Vision. Archived from the original on 2017-11-17. Retrieved 2017-11-17.
- ↑ "നല്ല സിനിമകളെ സ്‌നേഹിച്ച്". Mathrubhumi. 2017 നവംബർ 16. Archived from the original on 2017-11-17. Retrieved 2017-11-17.
{{cite web}}
: Check date values in:|date=
(help) - ↑ "'ആമം' മികച്ച ഹ്രസ്വചിത്രം". Mathrubhumi. 2017 ഫെബ്രുവരി 12. Archived from the original on 2017-11-16. Retrieved 2017-11-16.
{{cite web}}
: Check date values in:|date=
(help) - ↑ "സി.വി ശ്രീരാമൻ കഥാപുരസ്കാരം എം.എ ബൈജുവിന്". Deepika.