ബെനോയിസ് മഡോണ
The Benois Madonna | |
---|---|
കലാകാരൻ | Leonardo da Vinci |
വർഷം | 1478 |
Medium | Oil on canvas |
അളവുകൾ | 49.5 cm × 33 cm (19.5 in × 13 in) |
സ്ഥാനം | Hermitage Museum, Saint Petersburg |
1478 ഒക്ടോബറിൽ ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച രണ്ട് മഡോണാസ് ചിത്രങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ട ഒരു ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ഫ്ലവേഴ്‌സ് എന്നുമറിയപ്പെടുന്ന ബെനോയിസ് മഡോണ. മറ്റൊന്ന് മ്യൂണിക്കിൽ നിന്നുള്ള മഡോണ ഓഫ് ദ കാർണേഷൻ ആകാം.
ലിയോനാർഡോ തന്റെ മാസ്റ്റർ വെറോച്ചിയോയിൽ നിന്ന് സ്വതന്ത്രമായി വരച്ച ആദ്യ ചിത്രമായിരിക്കാം ബെനോയിസ് മഡോണ. ബ്രിട്ടീഷ് മ്യൂസിയത്തിൽ [1] ലിയനാർഡോ വരച്ച രണ്ട് പ്രാഥമിക രേഖാചിത്രങ്ങൾ കാണപ്പെടുന്നു. [2]പ്രാഥമിക രേഖാചിത്രങ്ങളും ചിത്രരചനയും തന്നെ ലിയോനാർഡോ കാഴ്ചയുടെ ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് സൂചിപ്പിക്കുന്നു.[i] കുട്ടി അമ്മയുടെ കൈകകളെ മുഖ്യമായ കാഴ്ചയിലേക്ക് നയിക്കുന്നുവെന്ന് കരുതപ്പെടുന്നു.[3]
മഡോണ ആന്റ് ചൈൽഡ് വിത്ത് ഫ്ലവേഴ്‌സിന്റെ ചിത്രം ലിയോനാർഡോയുടെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നാണെന്ന് തെളിഞ്ഞു. റാഫേൽ ഉൾപ്പെടെയുള്ള യുവ ചിത്രകാരന്മാർ ഈ ചിത്രം വ്യാപകമായി പകർത്തി. ലിയോനാർഡോയുടെ ചിത്രത്തിന്റെ പതിപ്പ് റാഫേൽ സൃഷ്ടിക്കുകയും (മഡോണ ഓഫ് പിങ്ക്സ്) ഈ പതിപ്പ് 2004-ൽ ലണ്ടനിലെ നാഷണൽ ഗാലറി ഏറ്റെടുക്കുകയും ചെയ്തു.
നൂറ്റാണ്ടുകളായി, മഡോണ ആന്റ് ചൈൽഡ് വിത്ത് ഫ്ലവേഴ്‌സ് നഷ്ടപ്പെട്ടതായി കണക്കാക്കപ്പെട്ടു. 1909-ൽ വാസ്തുശില്പിയായ ലിയോൺ ബെനോയിസ് തന്റെ അമ്മായിയപ്പന്റെ ശേഖരത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 1790 കളിൽ ഈ ചിത്രരചന ഇറ്റലിയിൽ നിന്ന് റഷ്യയിലേക്ക് ശ്രദ്ധേയനായ ഒരു അഭിഭാഷകനായ അലക്സി കോർസകോവ് കൊണ്ടുവന്നിരുന്നു. കോർസകോവിന്റെ മരണശേഷം, ഈ ചിത്രം അദ്ദേഹത്തിന്റെ മകൻ അസ്ട്രഖാൻ വ്യാപാരി സപ്പോഷ്നികോവിന് 1400 റുബിളിന് വിറ്റു. അങ്ങനെ 1880-ൽ ബെനോയിസ് കുടുംബത്തിന് അവകാശമായി കൈമാറി. ആട്രിബ്യൂഷനെച്ചൊല്ലിയുള്ള പല തർക്കങ്ങൾക്കും ശേഷം, ലിയോൺ ബെനോയിസ് 1914-ൽ ഇംപീരിയൽ ഹെർമിറ്റേജ് മ്യൂസിയത്തിന് വിറ്റു. ചിത്രങ്ങളുടെ ക്യൂറേറ്ററും കലാകാരന്റെ ചിത്രങ്ങളെ ശരിയായി തിരിച്ചറിയാവുന്ന ഏണസ്റ്റ് ഫ്രെഡ്രിക് വോൺ ലിഫാർട്ട് ആണ് ഈ ചിത്രം വാങ്ങിയത്.[4] (ഏണസ്റ്റിന്റെ പിതാവ് കാൾ ലിയോനാർഡോ ചിത്രങ്ങളെ തിരിച്ചറിയുന്നതിൽ വിദഗ്ദ്ധനായിരുന്നു.) [5]
1914 മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]അടിക്കുറിപ്പുകൾ
- ↑ At that time it was thought that human eyes exhibited rays to cause vision with a central beam being the most important.
Citations
- ↑ A.E. Popham and P. Pouncey, 'Italian drawings in the BM, the fourteenth and fifteenth centuries', London, 1950, I, no. 100, II, pls. XCIV, XCV [1]
- ↑ Wallace, Robert (1966). The World of Leonardo: 1452–1519. New York: Time-Life Books. p. 185.
- ↑ Feinberg, Larry J. The young Leonardo : art and life in fifteenth-century Florence. New York: Cambridge University Press. pp. 83–86. ISBN 1107002397.
- ↑ Directors of the Imperial Hermitage Archived February 27, 2014, at the Wayback Machine., Hermitage Museum, retrieved 3 January 2014
- ↑ Baron Ernst Friedrich von Liphart Archived 2013-12-30 at Archive.is, RusArtNet.com, retrieved 31 December 2013