ബെക്കാസി
ബെക്കാസി | ||
---|---|---|
City of Bekasi കോട്ട ബെക്കാസി | ||
![]() From top to mid-left in clockwise sequence; Top: Patriot Candrabhaga Stadium, Mid-right: Bekasi Junction, Bottom left and right: Malls and its surrounding skyline, Mid-left: Pekayon City. | ||
| ||
Motto(s): Bekasi Maju, Sejahtera dan Ihsan (Indonesian) | ||
![]() Location within West Java | ||
Coordinates: 6°14′06″S 106°59′32″E / 6.2349°S 106.9923°E | ||
Country | ![]() | |
Province | ![]() | |
• മേയർ | Rahmat Effendi[1] (Golkar) | |
• വൈസ് മേയർ | Tri Adhianto | |
• ആകെ | 210.49 ച.കി.മീ.(81.27 ച മൈ) | |
ഉയരം | 11–81 മീ(36–265 അടി) | |
(2018) | ||
• ആകെ | 29,31,897 | |
• ജനസാന്ദ്രത | 14,000/ച.കി.മീ.(36,000/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Area code | (+62) 21 | |
License plate | B | |
HDI | ![]() | |
വെബ്സൈറ്റ് | bekasikota.go.id |
ഇന്തോനേഷ്യയിലെ പശ്ചിമ ജാവയിൽ, ജക്കാർത്തയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബെക്കാസി. ജക്കാർത്ത മെട്രോപൊളിറ്റൻ പ്രദേശത്തിനുള്ളിലെ ഒരു യാത്രാ നഗരമായി പ്രവർത്തിക്കുന്ന ഇവിടം വാണിജ്യ, വ്യവസായ, പ്രോസസ്സിംഗ് വ്യവസായങ്ങളുടെപേരിലും ശ്രദ്ധേയമാണ്. സ്റ്റാറ്റിസ്റ്റിക്സ് ഇന്തോനേഷ്യയുടെ (BPS) 2018 ലെ കണക്കുകൾ 2.93 ദശലക്ഷം ജനസംഖ്യയുള്ള ബെക്കാസി നഗരം 2.89 ദശലക്ഷം ജനസംഖ്യയുള്ള സുരബായയെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മെട്രോയ്ക്കുള്ളിലെ ഏറ്റവും ജനസാന്ദ്രമായ രണ്ടാമത്തെ നഗരമെന്ന നിലയിൽ ഇതിനകം മറികടന്നുവെന്ന് കാണിക്കുന്നു.[2][3] ഈ നഗരത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ബെക്കാസി റീജൻസിയും, തെക്കുവശത്ത് ബൊഗോർ റീജൻസിയും ഡെപോക്കും, പടിഞ്ഞാറ് വശത്ത് കിഴക്കൻ ജക്കാർത്തയുമാണ് അതിർത്തികൾ.
ഇന്തോനേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ ബെക്കാസിയ്ക്ക്, തരുമനഗര രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു എന്ന ചരിത്രംകൂടിയുണ്ട്. അക്കാലത്ത് ബെക്കാസിയുടെ പേര് ദയെയു സുന്ദസെംബാവ എന്നായിരുന്നു. തുഗു ലിഖിതമനുസരിച്ച് അഞ്ചാം നൂറ്റാണ്ട് മുതലാണ് നഗരത്തിന്റെ അസ്തിത്വത്തിന്റെ ആദ്യകാല തെളിവുകൾ.[4] ഡച്ച് ഈസ്റ്റ് ഇൻഡീസ് കാലഘട്ടത്തിൽ ബതാവിയ റെസിഡൻസിയുടെ ഭാഗമായിരുന്നു ബെക്കാസി.
സമ്പദ്‍വ്യവസ്ഥ[തിരുത്തുക]
ഇന്തോനേഷ്യയിലെ വളർച്ചയുടെ ഒരു കേന്ദ്രമായി ബെക്കാസി ഇതിനകം വളർന്നിട്ടണ്ട്. ആകെ ദേശീയ ജിഡിപിയുടെ 2.11 ശതമാനം നഗരത്തിലുണ്ട്. അടുത്തിടെ, നിരവധി വിദേശികൾ (ഭൂരിഭാഗവും കൊറിയ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽനിന്ന്) നഗരത്തിന്റെ ചലനാത്മകത മുതലെടുത്ത് ബിസിനസ്സ് ആരംഭിച്ചത് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തി. ബെക്കാസിയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായി സേവനവും നിർമ്മാണവും അടിസ്ഥാനമാക്കിയുള്ളതാണ്.
വാണിജ്യം[തിരുത്തുക]
ഇന്തോനേഷ്യയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന വസ്തു വിപണികളിലൊന്നായ ബെക്കാസിയിലെ ഉയർന്ന മൂല്യമുള്ള നിരവധി വികസന പ്രവർത്തനങ്ങൾ അതിന്റെ വസ്തു വിപണിയെ മാറ്റിമറിച്ചു. രാജ്യത്തെ വൻകിട വസ്തു ഇടപാടുകാരിൽ പലരും നഗരത്തിൽ അപ്പാർട്ടുമെന്റുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ നിർമ്മിക്കുന്നു. അടുത്ത കാലത്തായി, ബെക്കാസി റീജൻസിയിൽ സിബാറ്റുവിനപ്പുറം ജാതിവർണ്ണ / ജാതിബെനിംഗ് - ഈസ്റ്റ് ബെക്കാസി ടോൾ ഹൈവേയിൽ ചില പാർപ്പിടകേന്ദ്രങ്ങൾ വികസിപ്പിക്കപ്പെട്ടു. ഹരപൻ ഇന്ദാ, സമ്മറെക്കോൺ ബെക്കാസി, കെമാങ് പ്രതാമ, ഗ്രാൻഡ് ഗാലക്‌സി സിറ്റി എന്നിവ ഇങ്ങനെ വികസിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
വ്യവസായം[തിരുത്തുക]
നിരവധി പാർപ്പിടമേഖലകൾക്ക് പുറമേ, ബെക്കാസിയുടെ പ്രാന്തപ്രദേശത്ത് നിരവധി പ്രധാനപ്പെട്ട വ്യവസായ മേഖലകളും നിലനിൽക്കുന്നു. അവയിൽ ഭൂരിഭാഗവും നഗരപരിധിക്ക് പകരം ബെക്കാസി റീജൻസിയിലാണ് സ്ഥിതിചെയ്യുന്നത്. ജബബേക്ക, MM 2100, ബെകാസി ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് BIIE), ഡെൽറ്റ സിലിക്കൺ ഇൻഡസ്ട്രിയൽ പാർക്ക്, ലിപ്പോ സിക്കാരംഗ്, ഗ്രീൻലാൻഡ് ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ സിറ്റി (GIIC), ഈസ്റ്റ് ജക്കാർത്ത ഇൻഡസ്ട്രിയൽ പാർക്ക് (EJIP) ജില്ലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹോണ്ട, എൽജി, കൺവേർസ്, സാംസങ് തുടങ്ങി നിരവധി വൻകിട കമ്പനികൾക്ക് ബെക്കാസിയിൽ ഫാക്ടറികളുണ്ട്. ഇക്കാലത്ത് ഏകദേശം 4,000 കമ്പനികൾ ബെക്കാസിയിലും പരിസര പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നു. ഏകദേശം 1,000 പ്രവാസി തൊഴിലാളികളും[5] 500,000 തൊഴിലാളികളും ഈ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ[തിരുത്തുക]
അടിസ്ഥാന സൗകര്യവികസനം, പ്രത്യേകിച്ച് റോഡുകൾ, ഹൈവേകൾ, റെയിൽവേകൾ എന്നിവ വൻ തോതിലുള്ള പാർപ്പിട മേഖലകളുടേയും വ്യവസായ പാർക്കുകളുടെയും വികസനത്തിന് പ്രചോദിതമായി.
കാലാവസ്ഥ[തിരുത്തുക]
മെയ് മാസം മുതൽ ഒക്ടോബർ മാസം വരെ മിതമായ മഴയും നവംബർ മാസം മുതൽ ഏപ്രിൽ മാസം വരെ കനത്ത മഴയുമുള്ള ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് ബെക്കാസിയിൽ അനുഭവപ്പെടാറുള്ളത്.
Bekasi പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 29.8 (85.6) |
30.1 (86.2) |
30.9 (87.6) |
31.7 (89.1) |
32.0 (89.6) |
32.0 (89.6) |
32.0 (89.6) |
32.5 (90.5) |
32.9 (91.2) |
33.0 (91.4) |
32.1 (89.8) |
31.0 (87.8) |
31.67 (89) |
പ്രതിദിന മാധ്യം °C (°F) | 26.2 (79.2) |
26.4 (79.5) |
26.8 (80.2) |
27.3 (81.1) |
27.4 (81.3) |
27.0 (80.6) |
26.8 (80.2) |
27.1 (80.8) |
27.5 (81.5) |
27.8 (82) |
27.5 (81.5) |
26.9 (80.4) |
27.06 (80.69) |
ശരാശരി താഴ്ന്ന °C (°F) | 22.6 (72.7) |
22.7 (72.9) |
22.7 (72.9) |
23.0 (73.4) |
22.9 (73.2) |
22.1 (71.8) |
21.7 (71.1) |
21.8 (71.2) |
22.1 (71.8) |
22.6 (72.7) |
22.9 (73.2) |
22.8 (73) |
22.49 (72.49) |
വർഷപാതം mm (inches) | 374 (14.72) |
282 (11.1) |
219 (8.62) |
152 (5.98) |
129 (5.08) |
88 (3.46) |
65 (2.56) |
55 (2.17) |
65 (2.56) |
115 (4.53) |
155 (6.1) |
216 (8.5) |
1,915 (75.38) |
ഉറവിടം: Climate-Data.org[6] |
അവലംബം[തിരുത്തുക]
- ↑ "Tomorrow Rahmat Effendi officially mayor". viva.co.id. May 2, 2012. മൂലതാളിൽ നിന്നും December 14, 2015-ന് ആർക്കൈവ് ചെയ്തത്.
- ↑ https://jabar.bps.go.id/statictable/2019/04/21/591/proyeksi-penduduk-menurut-kabupaten-kota-di-jawa-barat-2010-2018.html
- ↑ https://jatim.bps.go.id/statictable/2019/10/09/1614/penduduk-laju-pertumbuhan-penduduk-distribusi-persentase-penduduk-kepadatan-penduduk-rasio-jenis-kelamin-penduduk-menurut-kabupaten-kota-di-provinsi-jawa-timur-2000-2010-dan-2018.html
- ↑ http://www.bekasikota.go.id Sejarah Kota Bekasi
- ↑ http://www.thejakartapost.com Approximately Cikarang residential place of choice for expatriates
- ↑ "Climate: Bekasi". Climate-Data.org. ശേഖരിച്ചത് 12 November 2020.