ബൃഹദ്ജാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൃഹദ്ജാതകം
കർത്താവ്വരാഹമിഹിരൻ
രാജ്യംഇന്ത്യ
ഭാഷസംസ്കൃതം
വിഷയംജ്യോതിശാസ്ത്രം

ബൃഹദ്ജാതകം വരാഹമിഹിരൻ രചിച്ച ജ്യോതിശാസ്ത്രഗ്രന്ഥമാണ്‌. [1] ഉജ്ജയിനിയിൽ ജനിച്ച ഇദ്ദേഹം എ. ഡി. 6-ാം നൂറ്റാണ്ടിലാണ് ഈ കൃതി രചിച്ചത്.[2] പ്രാചീനഗ്രന്ഥമായ ബൃഹദ്‌സംഹിതയെന്ന ഈ ഗ്രന്ഥത്തിൽ ജ്യോതിശാസ്‌ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. വരാഹമിഹിരൻ രചിച്ച അഞ്ചു പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണിത്. പഞ്ചസിദ്ധാന്തിക ,ബൃഹത് സംഹിത , ലഘു ജാതക , യോഗയാത്ര എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ. ജ്യോതിഷത്തെ സംബന്ധിച്ച അഞ്ച് പ്രവചന ഗ്രന്ഥങ്ങളിൽ ഒന്നാണിത്. കല്യാണവർമ്മയുടെ സാരാവലി, വെങ്കിടേഷിന്റെ സർവാർത ചിന്താമണി , വൈദ്യനാഥന്റെ ജാതക പാരിജാത, മന്ത്രേശ്വരൻറെ ഫലദീപിക എന്നിവയാണ് മറ്റുഗ്രന്ഥങ്ങൾ. ഈ ക്ലാസിക് പാഠം പഠിക്കുന്നതിലൂടെ ജ്യോതിഷത്തിന്റെ അടിസ്ഥാനതത്വങ്ങൾ ഗ്രഹിക്കുന്നു.

അവലംബം[തിരുത്തുക]

  1. Ronnie Gale Dreyer (1 May 1997). Vedic Astrology: A Guide to the Fundamentals of Jyotish. Weiser Books. pp. 20–. ISBN 978-0-87728-889-3. Retrieved 26 October 2012.
  2. Ronnie Gale Dreyer (1 May 1997). Vedic Astrology: A Guide to the Fundamentals of Jyotish. Weiser Books. pp. 20–. ISBN 978-0-87728-889-3.

External links[തിരുത്തുക]

  • N. Chidambaram Iyer (1905). The Brihat Jataka of Varaha Mihira.


"https://ml.wikipedia.org/w/index.php?title=ബൃഹദ്ജാതകം&oldid=3950005" എന്ന താളിൽനിന്ന് ശേഖരിച്ചത്