ബൂത്ത് ലെവൽ ഓഫീസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെ വിവിധ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇലക്ഷൻബൂത്തിലെ എല്ലാ ചുമതലകളുമുള്ള വ്യക്തിയാണ് ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.). ടെലിഫോൺ അലവൻസടക്കം 600 രൂപയാണ് ഒരുമാസത്തിൽ ഒരു ബൂത്ത് ലെവൽ ഓഫീസർക്ക് ഓണറേറിയം.

പ്രധാന ചുമതലകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപ്പട്ടികയിൽ പേരുചേർത്തവരുടെ പരിശോധന, വോട്ടേഴ്‌സ് സ്ലിപ്പ് നൽകൽ, വോട്ടർപ്പട്ടികയിൽനിന്ന് മരിച്ചവരുടെ പേർ വെട്ടിമാറ്റൽ, വോട്ടുചെയ്യാൻ യോഗ്യതയുള്ളവരെ നിർബന്ധമായും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തൽ തുടങ്ങിയവയെല്ലാം ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതലയാണ്.[1]

കേരളത്തിലെ വെള്ളപ്പൊക്കം (2018)[തിരുത്തുക]

പ്രളയദുരന്തത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാൻ ബൂത്ത് ലെവൽ ഓഫീസറെയും വാർഡ് മെമ്പറെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. രണ്ടു പേരും ചേർന്ന് തയ്യാറാക്കുന്ന കരട് പട്ടികയുടെ അടിസ്ഥാനത്തിൽ 10, 000 രൂപയുടെ ഒറ്റത്തവണ ദുരിതാശ്വാസം നൽകാനായിരുന്നു നിർദ്ദേശം.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-28.
  2. https://www.lifeday.online/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B5/[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബൂത്ത്_ലെവൽ_ഓഫീസർ&oldid=3806613" എന്ന താളിൽനിന്ന് ശേഖരിച്ചത്