Jump to content

ബുൻയിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1890 ൽ ജെ. മക്ഫാർലെയ്ൻ രചിച്ച ഒരു ബനൈപ്പിന്റെ ഒരു ചിത്രീകരണം.

ഓസ്‌ട്രേലിയൻ ആദിവാസി പൗരാണികസങ്കൽപ്പങ്ങളിൽ ചതുപ്പുകൾ, പോഷകനദികൾ, നദീമുഖങ്ങൾ, നദീതടങ്ങൾ, കുളങ്ങൾ എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ജീവിയാണ് ബുൻയിപ്പ്.

ഓസ്‌ട്രേലിയയിലുടനീളമുള്ള പരമ്പരാഗത ആദിവാസി വിശ്വാസങ്ങളുടെയും കഥകളുടെയും ഭാഗമായിരുന്ന ബുൻ‌യിപ്പിന്റെ പേര് ഗോത്ര നാമകരണങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.[1] എഴുത്തുകാരനായ റോബർട്ട് ഹോൾഡൻ 2001 ലെ തന്റെ പുസ്തകത്തിൽ ആദിവാസി ഓസ്‌ട്രേലിയയിലുടനീളം ബുൻയിപ്പ് എന്നറിയപ്പെടുന്ന സൃഷ്ടിയുടെ ഒൻപതോളം പ്രാദേശിക വ്യതിയാനങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.[2] തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ ആദിവാസികളുടെ വെംബ-വെംബ അല്ലെങ്കിൽ വെർഗൈയ ഭാഷയിലാണ് ബുനൈപ്പ് എന്ന വാക്കിന്റെ മൂലം കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മധ്യത്തിലും യൂറോപ്പുകാരുടെ വിവിധങ്ങളായ എഴുത്തുകുത്തുകളിൽ ബുൻയിപ്പിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.[3][4][5]

അവലംബം

[തിരുത്തുക]
  1. Wannan, Bill (1976) [1970]. Australian Folklore. Landsdowne Press. p. 101. ISBN 0-7018-0088-7.
  2. Holden 2001, പുറം. 22–24.
  3. Hughes., Joan, ed. (1989). Australian Words and Their Origins. Oxford University Press. p. 90. ISBN 0-19-553087-X.
  4. Butler, Susan (2009). The Dinkum Dictionary: The origin of Australian Words. Text Publishing. p. 53. ISBN 978-1-921351-98-3.
  5. Holden 2001, പുറം. 15.
"https://ml.wikipedia.org/w/index.php?title=ബുൻയിപ്പ്&oldid=3778413" എന്ന താളിൽനിന്ന് ശേഖരിച്ചത്