ബുസ്താൻ
Jump to navigation
Jump to search
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ സഅദി ശിറാസിയുടെ ഒരു കാവ്യസമാഹാരമാണ് ബുസ്താൻ (Persian: بوستان, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്. കഥാ വിവരണത്തിലും, സാരോപദേശത്തിലും ഈസോപ്പ് കഥകളോട് സാമ്യത പുലർത്തുണ്ട് ബുസ്താൻ.
സഅദിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കൃതിയാണിത്.