ബുലന്ദ് ദർവാസ
ദൃശ്യരൂപം
ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നും 43 കി.മീ അകലെ ഉള്ള ഫത്തേപ്പൂർ സിക്രിയിലാണ് ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്നത്. ഖന്ദേശ് കീഴടക്കിയതിന്റെ ഓർമയ്ക്കായി അക്‌ബർ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ കവാടമാണ് ബുലന്ദ് ദർവാസ. ഇതിന്റെ നിർമ്മാണം 1569-ൽ തുടങ്ങി 1588-ൽ പൂർത്തിയായി. ഉയരം ഏകദേശം 40 അടി എന്നു കണക്കാക്കപ്പെടുന്നു. ഈ കവാടം ചുവന്ന കല്ല് കൊണ്ടും വെള്ള മാർബിൾ കല്ല് കൊണ്ടും നിർമിച്ചതാണ്.