ബീഹാറി ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബീഹാറി ലാൽ ചൗബെ
ജനനം1595
Gwalior, Madhya Pradesh  ഇന്ത്യ
മരണം1663
 ഇന്ത്യ
തൊഴിൽPoet,
രചനാകാലംRiti Kaal
സാഹിത്യപ്രസ്ഥാനംRitikaal

ബീഹാറി ലാൽ ചൗബെ (1595 - 1663) ബീഹാറി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഹിന്ദി കവിയാണ്. സതാസായി എന്ന 700 കവിതകളുടെ സമാഹാരമെഴുതിയ കവി എന്ന നിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്. ഹിന്ദിയുടെ ഒരു ഡയലെൿറ്റായ ബ്രജ്ഭാഷയിലായിരുന്നു ബീഹാറി എഴുതിയിരുന്നത്. സതാസായി എന്ന വാക്കിന്റെ അർത്ഥം എഴുന്നൂറു കവിതകൾ എന്നാണ്. സതാസായിലെ ഭൂരിപക്ഷം കവിതകളുടെയും വിഷയം കൃഷ്ണനും രാധയും അവരുടെ പ്രേമവുമാണ്. ഈ കവിതകൾ ഭാരതീയ കവിതകളുടെ ഉത്തമ ഉദാഹരണങ്ങളാണ്. [1] ഇദ്ദേഹത്തിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ പെങ്വിൻ ബുക്സിൽ ലഭ്യമാണ്[2]

ബീഹാറി 1595 ൽ ഗ്വാളിയറിലാണ് ജനിച്ചത്. ബാല്യകാലം ചിലവഴിച്ചത് മധ്യപ്രദേശിലെ ഓർച്ച എന്ന പട്ടണത്തിലാണ്. ഓർച്ചയിൽ വച്ച് ബീഹാറി കുറച്ച് കാലം പ്രസിദ്ധ കവി കേശവദാസിന്റെ ശിഷ്യനായിരുന്നു. പിന്നീട് ബീഹാറി മഥുരയ്ക്ക് പോയി. അവിടെ വച്ച് മുഗൾ ചക്രവർത്തി ഷാജഹാനെ തന്റെ കവിതകൾ കേൾപ്പിക്കാനുള്ള അവസരം കിട്ടി. കവിതകൾ ഷാജഹാന് ഇഷ്ടമായി. അദ്ദേഹം ബീഹാറിയെ ആഗ്രയിലേക്ക് ക്ഷണിച്ചു. ആഗ്രയിൽ വച്ച് ബീഹാറി പേർഷ്യൻ ഭാഷ പഠിച്ചു. ഷാജഹാന്റെ സദസ്സിൽ വച്ച് ബീഹാറിയുടെ കവിതകൾ ആംബറിലെ രാജാ ജൈ സിംഗ് കേൾക്കാനിടയായി. അദ്ദേഹം ബീഹാറിയെ ജൈപൂറിലേക്ക് ക്ഷണിച്ചു. അവിടെ വച്ചാണ് ബീഹാറി സതാസായി രചിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബീഹാറി_ലാൽ&oldid=2717867" എന്ന താളിൽനിന്ന് ശേഖരിച്ചത്