ബീസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീസ്റ്റ്
സംവിധാനംനെൽസൺ ദിലീപ്കുമാർ
നിർമ്മാണം
രചനനെൽസൺ ദിലീപ്കുമാർ
അഭിനേതാക്കൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംമനോജ് പരമഹംസ
ചിത്രസംയോജനംആർ. നിർമ്മൽ
സ്റ്റുഡിയോസൺ പിക്ചേഴ്സ്
വിതരണംസൺ പിക്ചേഴ്സ്
റിലീസിങ് തീയതി13 ഏപ്രിൽ 2022
ബജറ്റ്₹150 കോടി

നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് സൺ പിക്ചേഴ്സ് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ ആക്ഷൻ- കോമഡി ചിത്രമാണ് ബീസ്റ്റ് .വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൽവരാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത് വികാൽ, സതീഷ് കൃഷ്ണൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് യഥാക്രമം ആർ. നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ മിശ്രിത അഭിപ്രായമാണ് പ്രക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടാൻ കഴിഞ്ഞത്.അഭിനേതാക്കളുടെ പ്രകടനങ്ങൾ, ആക്ഷൻ സീക്വൻസുകൾ, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, സംഗീതം, പശ്ചാത്തല സ്കോർ, നെൽസന്റെ സംവിധാനം എന്നിവയെ പ്രശംസ ലഭിച്ചു, അതേസമയം വേഗത, പ്രവചനാത്മകത, അസമമായ തിരക്കഥ എന്നിവ വിമർശനങ്ങൾ ഏറ്റുവാങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

  • വിജയ്- വീരരാഘവൻ
  • പൂജ ഹെഗ്‌ഡെ-പ്രീതി
  • സെൽവരാഘവൻ- അൽതാഫ് ഹുസൈൻ
  • യോഗി ബാബു- ജില്
  • ഷൈൻ ടോം ചാക്കോ- തീവ്രവാദി
  • പ്രിതി രാജ് - മനഃശാസ്ത്രഞൻ
  • ഷാജി ചെൻ - ആഭ്യന്തര മന്ത്രി
  • വിടിവി ഗണേഷ്- ഡൊമനിക്ക് ഇരുധ്യരാജ്
  • അപർണ ദാസ് - അപർണ
  • അങ്കുർ അജിത് വികാൽ - ഉമാവ് സൈഫ്
  • സതീഷ് കൃഷ്ണൻ - രാമചന്ദ്രൻ
  • റെഡിൻ കിംഗ്സ്ലി - ജാക്ക്
  • സുജാത ബാബു - അപർണയുടെ അമ്മ

നിർമ്മാണം[തിരുത്തുക]

10 ഡിസംബർ 2020 ന്, ദളപതി 65 നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുമെന്ന് സൺ പിക്‌ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു,[1][2] കൂടാതെ സംഗീതം പകരുന്നതിനായി അനിരുദ്ധ് രവിചന്ദറിനെയും കൊണ്ടുവന്നു;[3] കത്തി (2014), മാസ്റ്റർ, കൊലമാവ് കോകില (2018), ഡോക്ടർ (2021) എന്നീ സിനിമകൾക്ക് ശേഷം വിജയും നെൽസനുമായുള്ള അനിരുദ്ധിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ് ഈ പദ്ധതി.[4]

ചിത്രം ദളപതി 65 എന്ന താൽക്കാലിക തലക്കെട്ടിൽ ലോഞ്ച് ചെയ്‌തപ്പോൾ, ചിത്രത്തിന്റെ പേര് ബീസ്റ്റ്[5][6] എന്ന് 2021 ജൂൺ 21-ന് വിജയുടെ ജന്മദിനത്തിന്റെ തലേന്ന് പ്രഖ്യാപിച്ചു.[7]

സംഗീതം[തിരുത്തുക]

വിജയ്, നെൽസൺ എന്നിവരുമായുള്ള മൂന്നാമത്തെ കൂട്ടുകെട്ടിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.[8] ബീസ്റ്റിനുള്ള ആൽബത്തിൽ അഞ്ച് ഗാനങ്ങളും ആറ് തീം ട്രാക്കുകളും ഉണ്ടാകും; റൊമാന്റിക് സിംഗിൾ ഉൾപ്പെടെ മൂന്ന് ട്രാക്കുകൾ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരെ ചിത്രീകരിച്ചു.

റിലീസ്[തിരുത്തുക]

ബീസ്റ്റ് 2022 ഏപ്രിൽ 13ാം തീയതി റിലീസ് ചെയ്തു [9]

അവലംബം[തിരുത്തുക]

  1. "'Thalapathy 65': Vijay teams up with Sun Pictures and director Nelson". ദ ഹിന്ദു. 10 December 2020. മൂലതാളിൽ നിന്നും 2 February 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 March 2021.
  2. "Official: Vijay's 'Thalapathy 65' to be directed by Nelson". ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 10 December 2020. മൂലതാളിൽ നിന്നും 13 May 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 March 2021.
  3. "Sun Pictures hints about working on 'Thalapathy 65', leaves fans guessing". ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 10 December 2020. മൂലതാളിൽ നിന്നും 4 January 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 March 2021.
  4. "#Thalapathy65: Actor Vijay's next to be directed by 'Kolamaavu Kokila' fame Nelson". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. 10 December 2020. മൂലതാളിൽ നിന്നും 25 January 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 March 2021.
  5. "Thalapathy 65 first look: Vijay's film with Nelson Dhilipkumar titled 'Beast'". ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 21 June 2021. മൂലതാളിൽ നിന്നും 21 June 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 July 2021.
  6. "Vijay's new Tamil film titled Beast, first-look poster unveiled on the eve of his birthday". ദ ഹിന്ദുസ്ഥാൻ ടൈംസ്. 21 June 2021. മൂലതാളിൽ നിന്നും 9 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 July 2021.
  7. "Thalapathy 65 first look: Vijay is a shotgun-wielding 'Beast'". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. 22 June 2021. മൂലതാളിൽ നിന്നും 27 June 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 July 2021.
  8. "Did You Know, Vijay has sung 'Bad Eyes Villain Theme' in 'Kaththi'?". ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 9 May 2021. മൂലതാളിൽ നിന്നും 24 May 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 July 2021.
  9. "Thalapathy Vijay's 'Beast' to Release on Summer 2022 Instead of Pongal Due to Delay in Shoot: Report". CNN-News18. 22 September 2021. മൂലതാളിൽ നിന്നും 22 September 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 October 2021.
"https://ml.wikipedia.org/w/index.php?title=ബീസ്റ്റ്&oldid=3813253" എന്ന താളിൽനിന്ന് ശേഖരിച്ചത്