ബീറ്റൽ ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പഞ്ചാബാണ് ഈ ആടുകളുടെ ജന്മദേശം. കറുപ്പ്, തവിട്ട്, വെള്ള നിറങ്ങൾ സാധാരണയായി കണ്ടുവരുന്നു . റോമൻ മൂക്ക്, നീളമുള്ള തൂങ്ങിക്കിടക്കുന്ന വെറ്റിലയുടെ ആകൃതിയുള്ള ചെവി, പിറകിലേക്കും മുകളിലേക്കും വളരുന്ന കട്ടികൂടിയ കൊമ്പ്, നീളം കുറഞ്ഞ വാൽ, മുട്ടനാടിനു താടി രോമങ്ങൾ, ഒന്നര വയസ്സിനുള്ളിൽ ആദ്യ പ്രസവം എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകതകൾ. ഒരു പ്രസവത്തിൽ 1-4 കുട്ടികൾ വരെയുണ്ടാകും. അതിവേഗം വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്. മാംസം സ്വദിഷ്ടവും പ്രത്യേക വാസനയുമുണ്ട്. കേരളത്തിലെ കാലാവസ്ഥയോടു ക്രമേണ യോജിക്കുന്ന ഇവയ്ക്ക് പ്രത്യുല്പാദന ശേഷിയും പ്രതിരോധ ശേഷിയും കൂടുതലാണ്. [1][2]

സവിശേഷതകൾ[തിരുത്തുക]

ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പല കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയ വാൽ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്‌. പ്രായപൂർത്തിയായ മുട്ടനാടിന്‌ 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന്‌ 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തിൽപ്പെട്ട ആടിൽ നിന്നും പ്രതിദിനം രണ്ടര ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. 41% പ്രസവത്തിൽ ഇരട്ടക്കുട്ടികളും, 52% മൂന്ന് കുട്ടികളും 7% നാലുകുട്ടികളും ഒരു പ്രസവത്തിൽ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തിൽ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തിൽ ബീറ്റിൽ ആടുകളെ കാണാൻ കഴിയും.

അവലംബങ്ങൾ[തിരുത്തുക]

  1. http://kif.gov.in/ml/index.php?option=com_content&task=view&id=276&Itemid=29
  2. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ" (പത്രലേഖനം). മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-12-29-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2014. 
"http://ml.wikipedia.org/w/index.php?title=ബീറ്റൽ_ആട്&oldid=2171880" എന്ന താളിൽനിന്നു ശേഖരിച്ചത്