ബീയെൻവില്ലെ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബീയെൻവില്ലെ പാരിഷ് (ഫ്രഞ്ച്: Paroisse de Bienville) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ14,353 ആണ്.[1] പാരഷ് സീറ്റ് അർക്കാഡിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. .[2]

ലൂയിസിയാനയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ബീയെൻവില്ലെ പാരിഷിൻറെ വടക്കുമദ്ധ്യത്തിലുള്ള മൌണ്ട് ഡ്രിസ്കിൽ എന്ന മലയാണ്. ഇതിൻറെ ഉയരം 535 അടിയാണ് (163 മീ). ഈ മല സ്ഥിതി ചെയ്യുന്നതു ഒരു സ്വകാര്യഭൂമിയിലാണ. പൊതുജനങ്ങൾക്ക് ഇവിടെയത്തുവാൻ ഒരു വഴിത്താരയാണ് ഉയോഗിച്ചുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഭൂവുടമായിരുന്ന ജെയിംസ് ക്രസ്റ്റഫർ ഡ്രിസ്കില്ലിൻറെ പേരാണ് ഈ മലയുടെ പേരുനു നിദാനം. ഇതിനു സമീപസ്ഥമായി 493 അടി (150 മീ.) ഉയരമുള്ള ജോർദാൻ മലനിരകൾ സ്ഥിതിചെയ്യുന്നു. ലെയ്ക് ബിസ്റ്റിന്യൂ, ലേക് ബിസ്റ്റിന്യൂ സംസ്ഥാന ഉദ്യാനങ്ങൾ ബിയെൻവില്ലെ പാരിഷിൻറെയും സമീപ പാരിഷുകളായ വെബ്സ്റ്റർ, ബോസ്റ്റിയർ പാരിഷുകളിലും ഉൾപ്പെട്ടുകിടക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 822 സ്ക്വയർ മൈൽ (2,130 km2) ആണ്. ഇതിൽ 811 സ്ക്വയർ മൈൽ കരഭൂമിയും (2,100 km2) ബാക്കി 11 സ്ക്വയർ മൈൽ പ്രദേശം (28 km2) (1.3%) വെള്ളം ഉൾപ്പെട്ടതുമാണ്. ലൂയിസിയാനയിലെ ഏറ്റവും ഉയരമുള്ള സ്വാഭാവിക പ്രദേശം ഈ പാരിഷിലെ 535 അടി ഉയരമുള്ള ഡ്രിസ്കിൽ മലയാണ്. അർക്കാഡി പട്ടണത്തിന് 11 മൈൽ (18 കി.) തെക്കായിട്ടാണ് ഈ മല സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Bienville Parish, Louisiana". quickfacts.census.gov. ശേഖരിച്ചത് November 19, 2012.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
"https://ml.wikipedia.org/w/index.php?title=ബീയെൻവില്ലെ_പാരിഷ്&oldid=2485924" എന്ന താളിൽനിന്ന് ശേഖരിച്ചത്