ബീബി നാനകി
ബീബി നാനകി | |
---|---|
ജനനം | |
മാതാപിതാക്ക(ൾ) |
|
സിക്കുമതവുമായി ബന്ധപ്പെട്ട ആദ്യത്തെ ഗുർസിഖ് എന്നറിയപ്പെടുന്ന ബീബി നാനകി ( പഞ്ചാബി : ਬੇਬੇ ਨਾਨਕੀ) (1464-1518) സിക്ക് മതത്തിന്റെ സ്ഥാപകയും ഗുരു നാനാക് ദേവിന്റെ മൂത്ത സഹോദരിയുമായിരുന്നു. അവരുടെ സഹോദരന്റെ "ആത്മീയ മഹത്ത്വം" ഗ്രഹിക്കുന്ന ആദ്യവ്യക്തിയായിരുന്നു അവർ.[1]
ആദ്യകാല ജീവിതവും പശ്ചാത്തലവും
[തിരുത്തുക]ബീബി നാനകിയും സഹോദരനും സിഖുകാരുടെ സ്ഥാപകനും ആദ്യ ഗുരുവും ആയ മേത്ത കാലുവിന്റെയും മാത ത്രിപ്തയുടെയും മക്കളായിരുന്നു. ലാഹോറിനടുത്തുള്ള (ഇപ്പോഴത്തെ കസൂർ ജില്ല) ചഹൽ പട്ടണത്തിൽ ജനിച്ച ബീബി നാനകി മാതൃ മാതാപിതാക്കളുടെ വീട് എന്ന് അർത്ഥം വരുന്ന നാനകി എന്ന പേര് അവരുടെ മുത്തച്ഛനും മുത്തശ്ശിയുമാണ് തെരഞ്ഞെടുത്തത്.[2]ബഹുമാനത്തിന്റെ അടയാളമായി ബീബിയെന്നും ജിയെന്നും അവരവരുടെ പേരിനൊപ്പം ചേർക്കുന്നു. ഓരോരുത്തർക്കും അവരവരുടെ ബഹുമാനം കാണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജീ എന്നും ഒരു മൂത്ത സഹോദരിയ്ക്ക് ബീബി എന്നും ഉപയോഗിക്കാം. ബീബി നാനകി 11 വയസ്സുള്ളപ്പോൾ തന്നെ വിവാഹിതയായിരുന്നു. ആ കാലഘട്ടത്തിൽ ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നത് അവരുടെയിടയിലെ ആചാരരീതിയായിരുന്നു.
സഹോദരനും സഹോദരിയും
[തിരുത്തുക]ബീബി നാനകി സഹോദരനായ ഗുരുനാനാക്കിൻറെ വലിയൊരു ആരാധികയായിരുന്നു.[1]അദ്ദേഹത്തിൻറെ "ജ്ഞാനദീപ്‌തമായ ആത്മാവിനെ" അംഗീകരിക്കുന്ന ആദ്യ വ്യക്തിയായിരുന്നു. പക്ഷേ, 5 വയസ്സായിരുന്നു പ്രായകൂടുതലുള്ളൂവെങ്കിലും ഒരു അമ്മയുടെ വേഷം ആയിരുന്നു നയിച്ചിരുന്നത്. സന്ന്യാസികളുടെ കൂട്ടത്തിൽ ഇരിക്കുന്നത് ദേവ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നതു കൂടാതെ പാവപ്പെട്ടവർക്കു പണവും വിശക്കുന്നവർക്കു ഭക്ഷണവും നല്കിയിരുന്നു. ദേവിൻറെ ഇത്തരത്തിലുള്ള പെരുമാറ്റം പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല. ഗ്രാമത്തിലെ ആദരണീയമായ ഒരു ജോലി ഏറ്റെടുക്കുന്നതിനായി അദ്ദേഹം നിരന്തരം ശാസിച്ചിരുന്നു. ദേവ് ആവർത്തിച്ച് നിരാശനാകുകയും പിതാവിൻറെ കോപത്തിന് പാത്രമാകുകയും ചെയ്തിരുന്നു. അവർ സ്വന്തം സഹോദരനെ പിതാവിൻറെ കോപത്തിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല ചെയ്തത് അവർ നിരുപാധികം അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്തു. 1475-ൽ ദേവിന് ആറു വയസ്സുള്ളപ്പോഴാണ് ഇന്നത്തെ കപുർത്തലയും ജലന്ധർ ദൊവാബിന്റെ തലസ്ഥാനവും ആയ സുൽത്താൻപൂരിലെ ഒരു റവന്യൂ ഉദ്യോഗസ്ഥനായ ഭായി ജയ് റാമിനെ ബീബി വിവാഹം ചെയ്യുന്നത്. നാനാക് വീട്ടിൽ താമസിക്കുന്നത് തന്നെ തുടർന്നുകൊണ്ട് ഹിന്ദു സദാചാരങ്ങൾക്കും ആചാരങ്ങൾക്കും എതിരായി അദ്ദേഹം യുക്തിവാദമില്ലാതെ പ്രവർത്തിച്ചു.[3]
കൂടെ താമസിക്കുന്നതിനായി ഗുരു നാനാക്ക് ദേവ് ബീബി നാനകിയ്ക്കരികിലെത്തുമ്പോൾ അദ്ദേഹത്തിന് വെറും 15 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ബീബി നാനകി സഹോദരൻറെ ഉത്തരവാദിത്തത്തിൽ നിന്നും വിടുതലിനായി അവർ അദ്ദേഹത്തിനുവേണ്ടി ഒരു ഭാര്യയെ തിരഞ്ഞു. ബീബി നാനകി ഭർത്താവിനൊപ്പം ഗുരു നാനാക് ദേവിനെ വിവാഹം കഴിക്കാൻ മാത സുലഖ്നി എന്ന സ്ത്രീയെ കണ്ടെത്തി.[1]ബീബി നാനാകിക്ക് സ്വന്തമായി കുട്ടികളുണ്ടായിരുന്നില്ല. സഹോദരന്റെ മക്കളായ ശ്രീ ചാന്ദ്, ലക്ഷ്മി ചന്ദ് എന്നിവരെ വളരെയധികം സ്നേഹലാളനയോടെ വളർത്തി.[2]ഗുരുനാനാക് ദേവിന്റെ ആദ്യ അനുയായി ആയിട്ടാണ് ബീബി നാനകി അറിയപ്പെടുന്നത്.[1]അവർ അദ്ദേഹത്തിനുവേണ്ടി ആത്മീയമായി സമർപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, ഗുരുനാനാക്ക് ദേവിൻറെ ദൈവത്തോടുള്ള ആരാധനയുടെ ഒരു ഉപാധിയായി സംഗീതത്തെ അവർ ഉപയോഗിച്ചിരുന്നു. സംഗീതത്തിൽ അദ്ദേഹത്തിനുള്ള കഴിവു മനസ്സിലാക്കിയ ബീബി ഗുരുനാനാക്കിനുവേണ്ടി ഒരു സ്ട്രിംഗ് ഉപകരണമായ രേബബ് വാങ്ങിയിരുന്നു.[2]
മരണം
[തിരുത്തുക]1518-ൽ ബീബി നാനകി അന്തരിച്ചു. അവസാനത്തെ ആഗ്രഹങ്ങളിൽ ഒന്ന് തന്റെ സഹോദരൻ ഗുരു നാനാക് ദേവ്, തന്റെ അന്ത്യനാളുകളിൽ തന്നോടുകൂടെയുണ്ടാവണമെന്നുള്ളതായിരുന്നു.[2]സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിന്റെ വിശുദ്ധവചനങ്ങളുടെ തുടക്കത്തിൽ കാണുന്ന പ്രാർത്ഥനകളായ ജപ്‌ജി സാഹിബ് അവരുടെ അവസാന ശ്വാസം വരെ ഉരുവിട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Bebe Nanaki Gurdwara". Archived from the original on 17 സെപ്റ്റംബർ 2011. Retrieved 9 നവംബർ 2011.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ 2.0 2.1 2.2 2.3 "Sikh Women Now". Archived from the original on 25 ഏപ്രിൽ 2012. Retrieved 9 നവംബർ 2011.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ http://www.sikhiwiki.org/index.php/Bibi_Nanaki.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)
ബിബ്ലിയോഗ്രാഫി
[തിരുത്തുക]- Singha, H. S. (2000). "Nanaki, Bebe". The Encyclopedia of Sikhism. Hemkunt Press. ISBN 9788170103011.
- Khalsa, Sukhmandir. "Bibi Nanaki (1464 – 1518)". About.com. Archived from the original on 2016-10-21. Retrieved 2019-02-10.
{{cite web}}
: Invalid|ref=harv
(help)