ബീന കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയാണ് ബീനാ കണ്ണൻ. ശീമാട്ടി എന്ന വ്യാപാരനാമത്തിലുള്ള വസ്ത്രവ്യാപാര ശൃഖലയുടെ ഉടമയാണ്.

ജീവിതരേഖ[തിരുത്തുക]

1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ വസ്ത്രവ്യാപാരരംഗത്ത് ആകൃഷ്ടയായ അവർ 1980കളിലാണ് ഇതിലേയ്ക്ക് തിരിയുന്നത്. പരേതനായ കണ്ണനാണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.

സംഭാവനകൾ[തിരുത്തുക]

  • 2007-ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സാരി ഡിസൈൻ ചെയ്ത് ബീന കണ്ണൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.
  • ഇന്ത്യയിലെ പട്ടുസാരികളെക്കുറിച്ചും, എവിടെയൊക്കെയാണ്‌ നിർമ്മിക്കുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഓരോ സാരിക്കും ഉള്ളതെന്നും വിശദമാക്കുന്ന ബുക്ക്‌ ഓഫ് ഇന്ത്യൻ സിൽക്ക് സാരീസ് എന്ന പുസ്തകം ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമായ ടൈംസ്‌ ഓഫ് ഇന്ത്യയുമായി ചേർന്ന് ആംഗലേയ ഭാഷയിൽ ബീന പുറത്തിറക്കിയിട്ടുണ്ട്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബീന_കണ്ണൻ&oldid=2264199" എന്ന താളിൽനിന്ന് ശേഖരിച്ചത്