ബീംലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂക്‌ഹാവെൻ നാഷണൽ ലബോറട്ടറിയിലെ ബീംലൈൻ

കണികാപരീക്ഷണശാലകളിൽ കണികകളേയോ വൈദ്യുതകാന്തിക തരംഗങ്ങളേയോ അവയുടെ സ്രോതസ്സിൽ നിന്നും പരീക്ഷണോപകരണം (Experimental Station) വരെ നയിക്കുന്ന പാതയും അനുബന്ധോപകരണങ്ങളും കണികാഭൗതികത്തിൽ ബീംലൈൻ എന്ന പദം കൊണ്ടു വിവക്ഷിക്കപ്പെടുന്നു. നേർരേഖാ ആക്സിലറേറ്ററുകളിൽ ത്വരണം ചെയ്യപ്പെടുന്ന കണികകളുടെ സഞ്ചാരപഥം തന്നെയാണിത്. എന്നാൽ സിങ്ക്രോട്രോൺ ബീംലൈൻ, വർത്തുള കണികാ ആക്സിലേറ്ററിൽ നിന്നാരംഭിക്കുകയും, പലപ്പോഴും ഒരു പരീക്ഷണോപകരണം വരെ നീളുകയും ചെയ്യുന്നു. ബീംലൈനിലൂടെ എത്തുന്ന കണികകളോ വൈദ്യുത-കാന്തിക തരംഗങ്ങളോ ഉപയോഗിച്ച് ഭൗതികശാസ്ത്രം, രസതന്ത്രം, തന്മാത്രാ ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബീംലൈൻ&oldid=1697177" എന്ന താളിൽനിന്നു ശേഖരിച്ചത്