ബി. കല്ല്യാണി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയും പ്രശസ്തയായ എഴുത്തുകാരിയും ആണ് കല്ല്യാണി അമ്മ. വ്യാഴവട്ടസ്മരണകൾ ,മഹതികൾ ,കർമ്മഫലം എന്നിവയാണ് പ്രധാന കൃതികൾ

ജീവിത രേഖ[തിരുത്തുക]

1884 ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് , കുതിരവട്ടത്ത് കുഴിവിളാകത്ത് സുബ്ബരായൻ പോറ്റിയുടെയും ഭഗവതിയമ്മയുടെയും മകളായി ജനിച്ചു. വീടിനടുത്തുതന്നെ പ്രാഥമികവിദ്യാഭ്യാസം നടത്തി. തുടർന്ന് തിരുവനന്തപുരത്തെ ഫോർട്ട്‌ ഹൈസ്ക്കൂളിൽ പഠിച്ച് 1902 മെട്രികുലേഷൻ പാസ്സായി .ഇന്റർമീഡിയത്തിനു തിരുവനതപുരം വിമന്സ് കോളേജിൽ പഠിച്ചു.

അക്കാലത്താണ് അവർ കെ .രാമകൃഷ്ണപിള്ളയെ വിവാഹം ചെയ്യുന്നത് .1905 മുതൽ അധ്യാപികയായി .1907 ൽ പ്രൈവറ്റായി ബി.എ പരീക്ഷ എഴുത്തിയെങ്കിലും എല്ലാ വിഷയങ്ങളിലും ജയിച്ചു ബിരുദം നേടിയത് 1913ലാണ് .1918ൽ കണ്ണൂരിൽ താമസിക്കുമ്പോഴാണ് എൽ.ടി.പാസായത്.വിവാഹശേഷം അവർ അൽപകാലം രാമകൃഷ്ണപിള്ളയോടൊപ്പം വക്കത്തു താമസിച്ചു .എന്നാൽ പത്രത്തിന്റെ പ്രവര്ത്തനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ അവർ താമസം തിരുവനന്തപുരത്താക്കി .

1910ൽ തിരുവിതാംകൂർ മഹാരാജാവ് കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തി.ദിവാന്റെ നിയമവിരുദ്ധനടപടികളെ വിമർശിച്ചത് കാരണമായിരുന്നു ഇത് .തുടര്ന്നങ്ങോട്ടുള്ള ജീവിതം അല്ലൽ നിറഞ്ഞതായിരുന്നു.1911 ൽ പാലക്കാട്ട് വന്നു,പിന്നെ കോഴിക്കോട്ടും,കോട്ടക്കലും ,വിണ്ടും മദിരാശിയിൽ തിരിച്ചെത്തി .പിന്നിട് അവർ ജസ്റ്റിസ് ശങ്കരൻനായരുടെ പെൺകുട്ടികളുടെ ട്യുഷൻ അധ്യാപികയായി .1912 വിണ്ടും പാലക്കാട്ടെത്തി . തിരുവിതാംകൂർ മഹാരാജാവ് കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തി.ദിവാന്റെ നിയമവിരുദ്ധനടപടികളെ വിമർശിച്ചത് കാരണമായിരുന്നു ഇത് .തുടര്ന്നങ്ങോട്ടുള്ള ജീവിതം അല്ലൽ നിറഞ്ഞതായിരുന്നു.1911 ൽ പാലക്കാട്ട് വന്നു,പിന്നെ കോഴിക്കോട്ടും,കോട്ടക്കലും ,വിണ്ടും മദിരാശിയിൽ തിരിച്ചെത്തി .പിന്നിട് അവർ ജസ്റ്റിസ് ശങ്കരൻനായരുടെ പെൺകുട്ടികളുടെ ട്യുഷൻ അധ്യാപികയായി .1912 വിണ്ടും പാലക്കാട്ടെത്തി .

1915ൽ ബ്രിട്ടീഷ് സർവ്വീസിൽ ഉദ്യോഗം കിട്ടി .കണ്ണൂരിൽ സർക്കാർ സെക്കന്ററി സ്ക്കുളിൽ ആയിരുന്നു ജോലി .തുടർന്ന് ഏഴ്‌ കൊല്ലത്തോളം അവർ അധ്യാപികയായി സേവനമനുഷ്ടിച്ചു അക്കാലത്താണ് (1916 മാർച്ച് 28ന് ) രാമകൃഷ്ണപിള്ള അന്തരിച്ചത്‌ .1922-1933 കാലത്ത് അവർ മംഗലാപുരം ട്രയ്നിംഗ് സ്ക്കൂൾ അധ്യാപികയായി പ്രവർത്തിച്ചു .1939 ൽ അവർ ജോലിയിൽ നിന്ന് വിരമിച്ചു .പിന്നിട് മകൾ ഗോമാതിയോടൊപ്പം കോഴിക്ക്കോട്ടായിരുന്നു താമസം . ബ്രിട്ടീഷ് സർവ്വീസിൽ ഉദ്യോഗം കിട്ടി .കണ്ണൂരിൽ സർക്കാർ സെക്കന്ററി സ്ക്കുളിൽ ആയിരുന്നു ജോലി .തുടർന്ന് ഏഴ്‌ കൊല്ലത്തോളം അവർ അധ്യാപികയായി സേവനമനുഷ്ടിച്ചു അക്കാലത്താണ് (1916 മാർച്ച് 28ന് ) രാമകൃഷ്ണപിള്ള അന്തരിച്ചത്‌ .1922-1933 കാലത്ത് അവർ മംഗലാപുരം ട്രയ്നിംഗ് സ്ക്കൂൾ അധ്യാപികയായി പ്രവർത്തിച്ചു .1939 ൽ അവർ ജോലിയിൽ നിന്ന് വിരമിച്ചു .പിന്നിട് മകൾ ഗോമാതിയോടൊപ്പം കോഴിക്ക്കോട്ടായിരുന്നു താമസം .

1919 ൽ കൊച്ചി രാജാവ് അവർക്ക് സാഹിത്യസഖി ബിരുദം സമ്മാനിച്ചെങ്കിലും അവർ അത് സ്വീകരിചില്ല .1959 ഒക്ടോബർ 9നു അന്തരിച്ചു .

കൃതികൾ[തിരുത്തുക]

താമരശ്ശേരി അഥവാ അമ്മുവിൻറെ ഭാഗ്യം , വീട്ടിലും പുറത്തും ,കർമ്മഫലം ,മഹതികൾ ഒന്നാം ഭാഗം ,ആരോഗ്യരക്ഷയും ഗ്രഹഭരണവും,വ്യാഴവട്ടസ്മരണകൾ എന്നിവയാണ് പ്രധാന കൃതികൾ .'താമരശ്ശേരി അഥവാ അമ്മുവിൻറെ ഭാഗ്യം' ഒരു ഇംഗ്ലീഷ് കഥയെ ഉപജീവിച്ച് എഴുതിയതാണ് .ആ കൃതിയുടെ ഇതിവൃത്തത്തെ കേരളീയാന്തരീക്ഷത്തിലേക്ക് പറിച്ച് നടുന്നത്തിൽ അവർ വിജയിച്ചിട്ടുണ്ട് .ടാഗോർ കവിതയുടെ പരിഭാക്ഷയാണ് 'അകത്തും പുറത്തും' .വ്യഴവട്ടസ്മരണകളാണ് അവരുടെ ഏറ്റവും മികച്ച കൃതി .സ്വദേശാഭിമാനിയുമായി പങ്കിട്ട വർഷങ്ങളിലെ ആഹ്ലാദവും ദുഖവും ,ഹൃദയസ്പർശിയായി അവർ ഈ കൃതിയിൽ വിവരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബി._കല്ല്യാണി_അമ്മ&oldid=2870046" എന്ന താളിൽനിന്ന് ശേഖരിച്ചത്