Jump to content

ബി.വി. കാരന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.വി. കാരന്ത്
ജനനം
ബാബുകോടി വെങ്കടരമണ കാരന്ത്

1929 സെപ്റ്റംബർ 19
മരണം2002 സെപ്റ്റംബർ 1
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ, നടൻ

ഒരു നാടക, സിനിമാ സംവിധായകനും നടനുമായിരുന്നു ബാബുകോടി വെങ്കടരമണ കാരന്ത് എന്ന ബി.വി. കാരന്ത്(19 സെപ്റ്റംബർ 1929 - 1 സെപ്റ്റംബർ 2002) (കന്നട: ಬಾಬುಕೋಡಿ ವೆಂಕಟರಮಣ ಕಾರಂತ್)

ജീവിതരേഖ

[തിരുത്തുക]

സാമ്പത്തിക വൈഷമ്യം മൂലം 15-ാമത്തെ വയസ്സിൽ നാടകക്കമ്പനിയിൽ ചേർന്നു. ഇക്കാലത്ത് ഹിന്ദി പ്രൈവറ്റായി പഠിച്ചു. തുടർന്ന് അദ്ധ്യാപകനായി. പിന്നീട് ബനാറസ് സർവ്വകലാശാലയിൽ ചേർന്ന് ഹിന്ദിയിൽ എം.എ. ബിരുദമെടുത്തു. ഡോക്ടറേറ്റിനുവേി ഗവേഷണം നടത്തിയെങ്കിലും പൂർത്തിയാക്കിയില്ല. നാഷനൽ സ്കൂൾ ഒഫ് ഡ്രാമയിൽ ചേർന്ന് പഠിച്ചു. വീണ്ടും അദ്ധ്യാപകനായി. സംഗീതത്തിൽ എം.എ. ബിരുദം നേടി. പ്രസിദ്ധങ്ങളായ പല കന്നഡ നാടകങ്ങളും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ഗിരീഷ് കർണാഡിന്റെ വംശവൃക്ഷ (1970) ആണ് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. ഇത് ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തു. ഇദ്ദേഹം സംവിധാനം ചെയ്ത ചോമനദുഡി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടുകയും ചലച്ചിത്രലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഘടശ്രാദ്ധ എന്ന ചിത്രം സംഗീതസംവിധാനത്തിനുള്ള അവാർഡ് നേടി. പ്രസിദ്ധങ്ങളായ അനേകം കന്നഡ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഭൂമിക, ഹംസഗീതെ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം സംഗീതസംവിധാനം ചെയ്ത ഋശ്യശൃംഗ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടി. ശ്രദ്ധേയങ്ങളായ പല കന്നഡ നാടകങ്ങളും രചിച്ചിട്ടു്. ഡൽഹിയിലെ നാഷനൽ സ്കൂൾ ഒഫ് ഡ്രാമയിൽ ഡയറക്ടറായി പ്രവർത്തിച്ചു. പത്‌നി പ്രേമ കാരന്ത്.

"https://ml.wikipedia.org/w/index.php?title=ബി.വി._കാരന്ത്&oldid=3699657" എന്ന താളിൽനിന്ന് ശേഖരിച്ചത്