ബി.പി. മണ്ഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. പി. മണ്ഡൽ
7th Chief Minister of Bihar
ഓഫീസിൽ
1 February 1968 – 2 March 1968
മുൻഗാമിSatish Prasad Singh
പിൻഗാമിBhola Paswan Shastri
Member of the Indian Parliament
for Madhepura
ഓഫീസിൽ
1967–1972
പിൻഗാമിRajendra Prasad Yadav
ഓഫീസിൽ
1977–1980
മുൻഗാമിRajendra Prasad Yadav
പിൻഗാമിRajendra Prasad Yadav

ബിന്ദേശ്വരി പ്രസാദ് മണ്ഡൽ എന്ന ബി. പി. മണ്ഡൽ, (19181982) ഇന്ത്യൻ പാർലമെന്റ് അംഗവും രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷന്റെ ചെയർമാനായിരുന്നു (മണ്ഡൽ കമ്മീഷൻ എന്നറിയപ്പെടുന്നു). വടക്കൻ ബീഹാറിലെ മാധേപുരയിൽ നിന്നുള്ള സമ്പന്നനായ സമീന്ദർ യാദവ് (ഭൂവുടമ) കുടുംബത്തിലാണ് ബി.പി. മണ്ഡൽ ജനിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഇന്ത്യൻ ജനസംഖ്യയിലെ "മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ" (ഒബിസി) പ്രാതിനിധ്യം നിർവ്വചിക്കുകയും സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കടുത്ത ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്‌തു. [1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1967ൽ അദ്ദേഹം "ശോഷിത് ദൽ" എന്ന പേരിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 1968 ഫെബ്രുവരി 1ന് ഉത്തരേന്ത്യയിലെ ആദ്യ ശൂദ്ര വിഭാഗക്കാരനായ മുഖ്യമന്ത്രിയായി(ബീഹാർ മുഖ്യമന്ത്രി) സത്യപ്രതിജ്ഞയെടുത്തു കൊണ്ട് ബി.പി മണ്ഡൽ ചരിത്രം സൃഷ്ടിച്ചു. [2] ബീഹാർ നിയമസഭയിലെ അംഗമല്ലാത്തതിനാൽ നാല് ദിവസം തന്റെ പാർട്ടിയുടെ എം.എൽ.എയായിരുന്ന സതീഷ് സിങിനെ മുഖ്യമന്ത്രിയാക്കുകയും മണ്ഡൽ നിയമസഭയുടെ ഭാഗമായതിന് ശേഷം പിന്നീട് മുഖ്യമന്ത്രിയായി ചുമതലയെടുക്കുകയുമായിരുന്നു. [3] സവർണ വിഭാഗക്കാരേക്കാൾ ഒ.ബി.സി വിഭാഗക്കാരായ മന്ത്രിമാരുള്ള ഉത്തരേന്ത്യയിലെ ആദ്യ സർക്കാർ എന്ന സവിശേഷതയും മണ്ഡലിന്റെ സർക്കാരിനുണ്ടായിരുന്നു. വെറും 47 ദിവസം മാത്രം നിലനിൽക്കാൻ വിധിയുണ്ടായിരുന്നിട്ടും ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിന് പുതിയൊരു ഉന്മേഷം പകരാൻ മണ്ഡലിന്റെ സർക്കാരിന് സാധിച്ചു. [4]

1978 ഡിസംബർ 20ന് പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് കീഴിൽ ‘ബാക്ക്വേർഡ് ക്ലാസസ് കമ്മീഷൻ’ അഥവാ മണ്ഡൽ കമ്മീഷന്റെ സ്ഥാപനത്തിലേക്ക് വഴിനയിച്ചു. ബി.പി മണ്ഡലിന്റെ അധ്യക്ഷതയിലുണ്ടായ കമ്മീഷന്റെ ലക്ഷ്യം ഇന്ത്യയിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ അംഗീകരിക്കുകയും ഉയർത്തിയെടുക്കുകയുമായിരുന്നു. 1982ൽ 64ാം വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ടു. [5]

ഇതും കാണുക[തിരുത്തുക]

മണ്ഡൽ കമ്മീഷൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബി.പി._മണ്ഡൽ&oldid=3953132" എന്ന താളിൽനിന്ന് ശേഖരിച്ചത്