Jump to content

ബിൽ മോഗ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിൽ മോഗ്രിഡ്ജ്
Bill Moggridge
ബിൽ മോഗ്രിഡ്ജ്
ജനനം
William Grant Moggridge[1]

(1943-06-25)ജൂൺ 25, 1943[1]
London, England
മരണംസെപ്റ്റംബർ 8, 2012(2012-09-08) (പ്രായം 69)[2]
San Francisco, California, U.S.
മരണ കാരണംCancer[2]
ദേശീയതAmerican
കലാലയംCentral Saint Martins College of Arts and Design
തൊഴിൽDirector, Cooper-Hewitt, National Design Museum
Cofounder and Fellow, IDEO
സജീവ കാലം1965–2012
ജീവിതപങ്കാളി(കൾ)Karin Moggridge
കുട്ടികൾAlex Moggridge
Erik Moggridge

പ്രമുഖ ബ്രിട്ടീഷ് ഇൻഡസ്ട്രിയൽ ഡിസൈനറായിരുന്നു ബിൽ മോഗ്രിഡ്ജ്(25 ജൂൺ 1943 - 8 സെപ്ററംബർ 2012). 1979 ൽ മോഗ്രിഡ്ജ് രൂപകൽപ്പന ചെയ്ത 'ഗ്രിഡ് കോംപസ്സ്' (GRiD Compass) ആണ് ലാപ്‌ടോപ്പ് യുഗത്തിന് തുടക്കം കുറിച്ചത്.

ജീവിതരേഖ

[തിരുത്തുക]

1943 ജൂൺ 25 ന് ലണ്ടനിലാണ് വില്ല്യം ഗ്രാന്റ് മോഗ്രിഡ്ജ് ജനിച്ചത്. 1965 ൽ ലണ്ടനിലെ 'സെൻട്രൽ സെയ്ന്റ് മാർട്ടിൻസ് കോളേജ് ഓഫ് ആർട് ആൻഡ് ഡിസൈനി'ൽ നിന്ന് ആർട് ആൻഡ് ഡിസൈനിൽ ഡിപ്ലോമ നേടിയ മോഗ്രിഡ്ജ്, 1969 ൽ 'മോഗ്രിഡ്ജ് അസോസിയേറ്റ്‌സ്' എന്ന സ്ഥാപനം ഇംഗ്ലണ്ടിൽ തുടങ്ങി. അമേരിക്കയിൽ കാലിഫോർണിയയിലെ പാലോ ഓൾട്ടോയിൽ 1979 ൽ ആ സ്ഥാപനത്തിന്റെ ഓഫീസ് തുടങ്ങി. ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി പിൽക്കാലത്ത് ഐടി രംഗത്ത് ഭീമൻമാരായി മാറിയ പല കമ്പനികൾക്കുവേണ്ടിയും തുടക്കത്തിൽ മോഗ്രിഡ്ജ് പ്രവർത്തിച്ചിരുന്നു. മറ്റ് രണ്ടു കമ്പനികളുമായി കൂട്ടുചേർന്ന് 1991 ൽ 'ഐഡിയോ' (IDEO) എന്ന ഡിസൈൻ കമ്പനിക്ക് അദ്ദേഹം രൂപംനൽകി. ഇൻഡസ്ട്രിയൽ ഡിസൈൻ രംഗത്ത് പതിറ്റാണ്ടുകളോളം നേതൃസ്ഥാനം വഹിച്ചിരുന്ന മോഗ്രിഡ്ജ്, ന്യൂയോർക്കിൽ സ്മിത്ത്‌സോണിയൻ ഇൻസ്റ്റിട്ട്യൂഷനിലെ 'കൂപ്പർ-ഹെവിറ്റ്, നാഷണൽ ഡിസൈൻ മ്യൂസിയ'ത്തിന്റെ ഡയറക്ടറായി 2010 ൽ ചുമതലയേറ്റു.[3]

മനുഷ്യർ കമ്പ്യൂട്ടറുകളുമായി ഇടപഴകുന്നതിന്റെ രീതികൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന 'ഇന്ററാക്ഷൻ ഡിസൈൻ' പഠനമേഖല സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ മോഗ്രിഡ്ജ് ശ്രമിച്ചത്.

അർബുദബാധിതനായിരുന്ന മോഗ്രിഡ്ജ്, സപ്തംബർ എട്ടിന് സാൻ ഫ്രാൻസിസ്‌കോയിൽ വച്ച് അന്തരിച്ചു.

ആദ്യ ലാപ്പ് ടോപ്പ്

[തിരുത്തുക]

കീബോർഡിന് മേൽ സ്‌ക്രീൻ മടക്കിവെയ്ക്കാവുന്ന വിധത്തിലുള്ള ലാപ്‌ടോപ്പുകളുടെ 'ക്ലാംഷെൽ' ഡിസൈൻ ആവിഷ്‌ക്കരിക്കുകയാണ് മോഗ്രിഡ്ജ് ചെയ്തത്. ആ ഡിസൈൻ ഉപയോഗിച്ച് നിർമിച്ച ആദ്യ ലാപ്‌ടോപ്പ് ആണ് ഗ്രിഡ് കോംപസ്. സിലിക്കൺ വാലിയിലെ ഗ്രിഡ് സിസ്റ്റംസ് കോർപ്പറേഷനുവേണ്ടി രൂപകൽപ്പന ചെയ്ത ഗ്രിഡ് കോംപസ് ആദ്യം ഉപയോഗിച്ചത് അമേരിക്കൻ സൈന്യമാണ്. ഡിസ്‌കവറി ബഹിരാകാശ പേടകത്തിലും അത് ഘടിപ്പിച്ചു. ഗ്രിഡ് കോംപസ് കമ്പ്യൂട്ടറുകൾ 1982 ൽ ആദ്യമായി വിപണിയിലെത്തി. 8150 ഡോളർ (ഏതാണ്ട് നാലരലക്ഷം രൂപ) ആയിരുന്നു വില. ആപ്പിളിന്റെ ഐതിഹാസിക ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറായ 'മകിന്റോഷ്' പുറത്തുവന്നതിനും രണ്ടുവർഷം മുമ്പായിരുന്നു അത്. ആറിഞ്ച് വലിപ്പത്തിൽ, കറുപ്പിൽ മഞ്ഞ നിറത്തിലുള്ള ഡിസ്‌പ്ലെയും, കീബോർഡും ഉള്ളതായിരുന്നു ഗ്രിഡ് കോംപസ്. ബ്രീഫ്‌കേസിൽ ഒറ്റ യൂണിറ്റായി മടക്കിവെയ്ക്കാൻ പറ്റുന്നതായിരുന്നു ആ കമ്പ്യൂട്ടർ. ലാപ്‌ടോപ്പുകൾ ഇന്നും പിന്തുടരുന്നത് മോഗ്രിഡ്ജ് ആവിഷ്‌ക്കരിച്ച 'ക്ലാംഷെൽ' ഡിസൈൻ തന്നെയാണ്. 2008 ൽ ആദ്യമായി വിൽപ്പനയിൽ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളെ ലാപ്‌ടോപ്പുകൾ പിന്തള്ളി.

കൃതികൾ

[തിരുത്തുക]
  • 'ഡിസൈനിങ് ഇന്ററാക്ഷൻസ്' (2006)
  • 'ഡിസൈനിങ് മീഡിയ' (2010)

പുരസ്കാരം

[തിരുത്തുക]
  • നാഷണൽ ഡിസൈൻ അവാർഡ്
  • പ്രിൻസ് ഫിലിപ്പ് ഡിസൈനർ പ്രൈസ്

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WashPo obit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Cooper-Hewitt എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-10. Retrieved 2012-09-10.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിൽ_മോഗ്രിഡ്ജ്&oldid=3916668" എന്ന താളിൽനിന്ന് ശേഖരിച്ചത്