ഉള്ളടക്കത്തിലേക്ക് പോവുക

ബിൽക്കീസ് ​​ബാനു കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


2002 ലെ ഗുജറാത്ത് കലാപത്തിനിടെ, അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ​​ബാനു എന്ന യുവതി പ്രദേശം മുഴുവൻ പടർന്നുപിടിച്ച അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ രണ്ധിക്പൂർ ഗ്രാമത്തിലെ തന്റെ വീട്ടിൽ നിന്ന് ഓടിപ്പോകുകയുണ്ടായി. അവളുടെ ഭർത്താവും വയസ്സുള്ള മകളും മറ്റ് കുടുംബാംഗങ്ങളും അവരോടൊപ്പമുണ്ടായിരുന്നു. സുരക്ഷ പ്രതീക്ഷിച്ച്, സംഘം ഛാപർവാദ് ജില്ലയിൽ അഭയം തേടി. എന്നിരുന്നാലും, അരിവാൾ, വാളുകൾ, കല്ലുകൾ എന്നിവയുമായി സായുധരായ 20-30 പേരടങ്ങുന്ന ഒരു സംഘം അക്രമികൾ അവരെ ക്രൂരമായി ആക്രമിച്ചു. അക്രമികൾ ഈ സംഘത്തെ നിഷ്കരുണം ലക്ഷ്യം വയ്ക്കുകയും, അവളുടെ ഇളയ മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായ അക്രമത്തിൽ കൊലപ്പെടുത്തുകയും ചെയ്തു[1].


ബിൽക്കീസ് ​​ബാനുവും മനുഷ്യ മനസ്സിന്‌ സങ്കൽപ്പിക്കാനാകാത്ത വിധം ഭീകരമായ ആക്രമണത്തിന് വിധേയമക്കപ്പെട്ടു. ആൾക്കൂട്ടത്തിലെ പതിനൊന്ന് പുരുഷന്മാർ അവളെയും അവളുടെ അമ്മയെയും മറ്റ് മൂന്ന് സ്ത്രീകളെയും കൂട്ടബലാത്സംഗം ചെയ്തു. കുടിലവും ഭയാനകവുമായ ആ ആക്രമണത്തിൽ നിന്ന് ബിൽക്കീസ് ​​ബാനു രക്ഷപ്പെടുകയും പിന്നീട് നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്തു. വർഗീയ അക്രമത്തിനിടെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വ്യവസ്ഥാപിതമായ പരാജയങ്ങളെയും ഇന്ത്യയിൽ ഉത്തരവാദിത്ത ബോധത്തോടെയുള്ള നീതിക്കു വേണ്ടി നിലനിൽക്കുന്ന പോരാട്ടത്തെയും എടുത്തുകാണിച്ചുകൊണ്ട് അവരുടെ കേസ് ദേശീയവും അന്തർദേശീയവുമായ ശ്രദ്ധ നേടി.

ക്രിമിനൽ നടപടികൾ

[തിരുത്തുക]

തന്നെ ആക്രമിച്ചവർക്കെതിരായ കേസ് പോലീസ് തള്ളിയതിനെത്തുടർന്ന്, ബിൽക്കിസ് ബാനോ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകുകയും ചെയ്തു. സുപ്രീം കോടതി ഈ ആവശ്യം അംഗീകരിക്കുകയും , അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കാൻ നിർദ്ദേശിക്കുകയും ചെയതു.

ഇരകളുടെ ഐഡന്റിറ്റിയും മരണകാരണവും സ്ഥാപിക്കുന്നതിനായി കൂട്ടക്കുഴിമാടങ്ങൾ കുഴച്ചെടുക്കുന്നതിനായി

പ്രൊഫസർ ടി. ഡി. ദോഗ്രയുടെ മാർഗനിർദേശത്തിലും നേതൃത്വത്തിലും ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘത്തെ സിബിഐ ഇതിനായി നിയോഗിച്ചു. ഇരകളുടെ അവശിഷ്ടങ്ങൾ അവർ വിജയകരമായി കണ്ടെത്തി കുഴിച്ചെടുത്തു.

അവലംബം

[തിരുത്തുക]
  1. "Bilkis Bano case: Timeline of events from 2002 to SC verdict".
"https://ml.wikipedia.org/w/index.php?title=ബിൽക്കീസ്_​​ബാനു_കേസ്&oldid=4544589" എന്ന താളിൽനിന്ന് ശേഖരിച്ചത്