ബിർള ഭവൻ
ഡെൽഹിയിലെ ഒരു മ്യൂസിയമാണ് ബിർള ഹൌസ് എന്നറിയപ്പെടുന്ന ബിർള മന്ദിർ. മഹാത്മാഗാന്ധി 1948, ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു മുൻപത്തെ അവസാന 144 ദിവസങ്ങൾ കഴിച്ചുകൂട്ടിയത് ഇവിടെയാണ്. ഇത് വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിന്റെ കെട്ടിടമായിരുന്നു.
ഇന്ത്യ സർക്കാർ 1971 ൽ ഇത് ഏറ്റെടുക്കുകയും1973 ഓഗസ്റ്റ് 15, ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ഇതിന്റെ പേര് പിന്നീട് ഗാന്ധി സ്മൃതി എന്നാക്കി. ഗാന്ധിജിയുടെ ഒരു പാട് സാധനങ്ങൾ ഇവിടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി വെടിവച്ച് കൊലപ്പെട്ട സ്ഥലം ഇവിടെ ഒരു സ്തൂപം പണിത് സൂക്ഷിച്ചിരിക്കുന്നു.
ഇതും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Coordinates: 28°36′06.7″N 77°12′51.6″E / 28.601861°N 77.214333°E
![]() |
വിക്കിമീഡിയ കോമൺസിലെ Birla House എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |