ബിഹൈൻഡ് ദ മിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഹൈൻഡ് ദ മിസ്റ്റ്
സംവിധാനംബാബു കാമ്പ്രത്ത്
നിർമ്മാണംബാബു കാമ്പ്രത്ത്
അഭിനേതാക്കൾ
ഛായാഗ്രഹണംബാബു കാമ്പ്രത്ത്
ചിത്രസംയോജനംലിജോ തോമസ്
റിലീസിങ് തീയതി2012
രാജ്യംഇന്ത്യ
ഭാഷമലയാളം

2012 ലെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രമാണ് ബിഹൈൻഡ് ദ മിസ്റ്റ് . ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ക്യാമറയും ബാബു കാമ്പ്രത്തിന്റേതാണ്.

ഉള്ളടക്കം[തിരുത്തുക]

മൂന്നാറിലെ തേയില തോട്ടങ്ങളിൽ അടിമ വേല നയിക്കുന്ന മനുഷ്യരുടെ ജീവിതമാണ് ബിഹൈൻഡ് ദ മിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ കേന്ദ്ര പ്രമേയം. ലയമെന്നു പേരുള്ള ചെറു ക്വാർട്ടേഴ്സുകളിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം. പണിയെടുക്കാനുള്ള ആരോഗ്യം പോവുമ്പോൾ ലയത്തിൽനിന്ന് ഇറങ്ങണം. പോവാൻ ഇടമില്ലാത്ത മനുഷ്യർ ലയത്തിൽനിന്ന് ഇറങ്ങാതിരിക്കാനായി അവർ മക്കളെ തോട്ടങ്ങളിലേക്കയയ്ക്കുന്നു. ലയങ്ങളിൽ നിന്ന് ഒരിക്കലും മോചനമില്ലാത്ത ഈ അടിമത്തത്തിന്റെ ഈ കാണാവേരുകളാണ് ചിത്രം തിരയുന്നത്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് (2012)

അവലംബം[തിരുത്തുക]

  1. "ദേശീയ ചലച്ചിത്രപുരസ്കാരത്തിനപ്പുറം ബാബു കാമ്പ്രത്തിന്റെ ജീവിതം". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2013-03-23. Retrieved 2013 മാർച്ച് 20. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബിഹൈൻഡ്_ദ_മിസ്റ്റ്&oldid=3806595" എന്ന താളിൽനിന്ന് ശേഖരിച്ചത്