Jump to content

ബിസ്സോ പാലസ് ഹോട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bissau Palace Hotel, Jaipur
Bissau Palace Hotel in Jaipur
Bissau Palace Hotel in Jaipur
Hotel facts and statistics
Location Jaipur, Rajasthan, India
No. of restaurants 2
of which suites 36
Parking Yes

ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജൈപൂരിൽ സ്ഥിതിചെയ്യുന്ന പൈതൃക ഹോട്ടലാണ് ബിസ്സോ പാലസ് ഹോട്ടൽ. പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ പാലസ് രാജഭൃത്യൻ രഘുബിർ സിംഗ്ജിയുടെ പാലസായിരുന്നു. പഴയ ജൈപൂർ നഗരത്തിൻറെ മതിലുകളുടെ തൊട്ടു പുറത്തായി, ചന്ദ് പോളിൽനിന്നും ചെറിയ ദൂരത്തിലാണ് (പഴയ നഗരത്തിലേക്കുള്ള പ്രവേശന കവാടം) പാലസ് സ്ഥിതിചെയ്യുന്നത്. ഡൌൺടൌൺ ഏരിയയുടെ ഒരു കിലോമീറ്റർ വടക്ക്കിഴക്കായാണ് പാലസ് സ്ഥിതിചെയ്യുന്നത്. [1]

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ്‌ ജയ്‌പൂർ. പിങ്ക് സിറ്റി എന്നും ജയ്പൂർ അറിയപ്പെടുന്നു. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് II ആണ്‌‍ ഈ നഗരം സ്ഥാപിച്ചത്‌.[2]

3.1 ദശലക്ഷമാണ് ജയ്പൂരിലെ ജനസംഖ്യ.

ചരിത്രം[തിരുത്തുക]

മഹാരാജ സവായ് ജഗത് സിംഗിൻറെ ഭരണകാലത്ത് (1803 - 18) പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ പാലസ് രാജഭൃത്യൻ രഘുബിർ സിംഗ്ജിയുടെ പാലസായിരുന്നു. [3] ബിസ്സോയിലെ റാവലുകളുടെ കേന്ദ്രമായിരുന്നു ശെഖാവത്തി എസ്റ്റേറ്റ്‌. [3]1977-ൽ പാലസിനെ ഹോട്ടലാക്കി പരിവർത്തനം ചെയ്തു. ഇപ്പോൾ ഒരു പൈതൃക ഹോട്ടലായ പാലസ് സ്ഥിതിചെയ്യുന്നത് ജൈപൂരിലെ ഓൾഡ്‌ ബസാർ ഏരിയയിലാണ്. [4]

പ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനു കീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ. 1727-ൽ മഹാരാജ സവായ് ജയ് സിങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699 മുതൽ 1744 വരെയായിരുന്നു സവായ് ജയ് സിംഗിൻറെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11 കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ആമ്പർ നഗരമായിരുന്നു സവായ് ജയ് സിംഗിൻറെ ആദ്യ തലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിൻറെ രൂപരേഖ തയ്യാറാക്കുന്നതിനു മുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം വിദ്യാധർ ഭട്ടാചാര്യ എന്നയാളുടെ മേൽനോട്ടത്തിൽ വാസ്തുശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിൻറെ നിർമ്മാണം ആരംഭിച്ചു.

വസ്തുവിദ്യ[തിരുത്തുക]

ബിസ്സോ പാലസ് ഹോട്ടലിനു വളഞ്ഞ പ്രവേശന കവാടം ഉണ്ട്, പാലസിലുള്ള ഏരിയ ചെക്കർബോർഡ് മാതൃകയിലുള്ള ഫ്ലോറിങ്ങുകളാണ്, ലൌന്ജിൽ മരംകൊണ്ടുള്ള ഫ്ലോറിങ്ങാണ്. [5] സമാനതകളില്ലാത്ത ബെഡ് അലങ്കാരങ്ങളും ഫിറ്റിംഗുകളുമുള്ള 36 മുറികളാണ് പാലസിൽ ഉള്ളത്. പാലസിൽ തീ കായുന്ന സ്ഥലത്തിനു മുകളിയായി ബിസ്സോ മഹാരാജ പരിവാരങ്ങളുടെ കൂടെയുള്ള പെയിന്റിംഗും ഉണ്ട്. സിറ്റിംഗ് റൂമിൻറെ അടുത്തായി പഴയ പുസ്തകങ്ങളുടെ വലിയ ശേഖരമുള്ള ലൈബ്രറിയാണ്. ഹോട്ടലിൽ 3 ഭക്ഷണശാലകളുണ്ട്. [6]ഇതിൽ ബുഫെ ഡിന്നർ സമയത്ത് രാജസ്ഥാനി നാടോടി നൃത്തം നടക്കുന്ന റൂഫ്ടോപ്പിൽ ഉള്ള ഭക്ഷണശാലയും ഉൾപ്പെടുന്നു.

സൗകര്യങ്ങൾ[തിരുത്തുക]

ബിസ്സോ പാലസ് ഹോട്ടലിലുള്ള സൗകര്യങ്ങൾ ഇബയാണ്:

പ്രാഥമിക സൗകര്യങ്ങൾ:[തിരുത്തുക]

 • വൈഫൈ
 • എയർ കണ്ടീഷണർ
 • 24 മണിക്കൂർ ചെക്ക്‌ ഇൻ
 • ഭക്ഷണശാല
 • ബാർ
 • കഫെ
 • റൂം സേവനം
 • ഇന്റർനെറ്റ്‌
 • ബിസിനസ്‌ സെൻറെർ
 • പൂൾ
 • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ:[തിരുത്തുക]

 • പൂൾ സ്നാക്ക് ബാർ
 • ഭക്ഷണശാല
 • കോഫീ ഷോപ്പ്

ബിസിനസ്‌ സൗകര്യങ്ങൾ:[തിരുത്തുക]

 • ബിസിനസ്‌ സെൻറെർ
 • ഓഡിയോ വിഷ്വൽ സാമഗ്രികൾ
 • എൽസിഡി / പ്രൊജക്ടർ
 • മീറ്റിംഗ് സൗകര്യം
 • ബോർഡ് റൂം
 • കോൺഫറൻസ് ഹാൾ
 • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ:[തിരുത്തുക]

 • കുട്ടികൾക്കുള്ള നീന്തൽക്കുളം
 • ജകുസ്സി
 • ഹീറ്റഡ് പൂൾ
 • നീന്തൽക്കുളം

യാത്രാ സൗകര്യങ്ങൾ:[തിരുത്തുക]

 • ട്രാവൽ ഡസ്ക്
 • ബസ് പാർക്കിംഗ്
 • പാർക്കിംഗ്
 • പോർട്ടർ
 • സൗജന്യ പാർക്കിംഗ്
 • വലെറ്റ് പാർക്കിംഗ്

വ്യക്തിപരമായ സൗകര്യങ്ങൾ:[തിരുത്തുക]

 • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
 • 24 മണിക്കൂർ റൂം സർവീസ്
 • ലോണ്ട്രി
 • ഡ്രൈ ക്ലീനിംഗ്
 • ഫോൺ സർവീസ്

അവലംബം[തിരുത്തുക]

 1. Bhatt, Shankarlal C. (2006). Land and People of Indian States and Union Territories: In 36 Volumes. Rajasthan. Gyan Publishing House. ISBN 978-81-7835-379-1. Retrieved 2015-12-25. {{cite book}}: Invalid |ref=harv (help)
 2. "Location Of Bissau Palace ,Jaipur". cleartrip.com. Retrieved 2015-12-25.
 3. 3.0 3.1 "Hotel Bissau Palace". Lonely Planet.com. Archived from the original on 2015-08-28. Retrieved 2015-12-25.
 4. Raina, A. K.; Agarwal, Dr. S. K. (1 January 2004). The Essence of Tourism Development: Dynamics, Philosophy, and Strategies. Sarup & Sons. ISBN 978-81-7625-527-1. Retrieved 2015-12-25. {{cite book}}: Invalid |ref=harv (help)
 5. Bentley, Cheryl (1 February 2011). A Guide to the Palace Hotels of India. Hunter Publishing, Inc. ISBN 978-1-58843-970-3. Retrieved 2015-12-25. {{cite book}}: Invalid |ref=harv (help)
 6. Horton, Patrick; Finlay, Hugh; Plunkett, Richard (2002). Delhi. Lonely Planet. ISBN 978-1-86450-297-8. Retrieved 2015-12-25. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ബിസ്സോ_പാലസ്_ഹോട്ടൽ&oldid=3819879" എന്ന താളിൽനിന്ന് ശേഖരിച്ചത്