ബിസ്രാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൈലാസം ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന രാവണൻ

ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഒരു ഗ്രാമമാണ് ബിസ്രാഖ്. രാമായണകഥാപാത്രമായ രാവണൻ ഈ ഗ്രാമത്തിൽ ജനിച്ചുവെന്നും പിന്നീട് ലങ്കയിൽ തന്റെ സാമ്രാജ്യം സ്ഥാപിച്ചെന്നുമാണ് വിശ്വാസം.[1] രാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി നടത്തുന്ന ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങൾ ഈ ഗ്രാമത്തിലുള്ളവർ ആഘോഷിക്കാറില്ല. രാവണനെ തങ്ങളുടെ വീരനായകനായി കാണുന്ന ഈ ഗ്രാമവാസികൾ അന്നേ ദിവസങ്ങളിൽ ദുഃഖാചരണം നടത്തുകയും രാവണന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനുള്ള പ്രാർത്ഥനകളും പൂജകളും മറ്റും നടത്തുകയും ചെയ്യുന്നു.[2][3][4] ബിസ്രാക്ക് ഗ്രാമത്തിൽ രാവണനെ ആരാധിക്കുന്നതിനെതിരെ ചില ഹിന്ദുസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.[5]

ക്ഷേത്രങ്ങൾ[തിരുത്തുക]

ബിസ്റാഖ് ഗ്രാമത്തിൽ ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ധാരാളം ക്ഷേത്രങ്ങളുണ്ട്.[6] രാവണനും അദ്ദേഹത്തിന്റെ പിതാവ് വിശ്രവസ്സും ആരാധിച്ചുവന്നതായി കരുതപ്പെടുന്ന ഒരു ശിവലിംഗം ഈ ഗ്രാമത്തിൽ നിന്നു കുഴിച്ചെടുത്തിട്ടുണ്ട്. ഈ ശിവലിംഗം ഇപ്പോൾ ബിസ്രാഖ് ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.[1][7][6] ഈ ഗ്രാമത്തിൽ ഒരു രാവണക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുന്നു.[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 Vasudevan 2013, പുറം. 35.
  2. "indianexpress". indianexpress.
  3. "hindustantimes".
  4. "timesofindia".
  5. "ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ രാവണനു വേണ്ടി യജ്ഞം നടത്താൻ ഒരു ഗ്രാമം". അഴിമുഖം. 2016-10-11. ശേഖരിച്ചത് 13 July 2018.
  6. 6.0 6.1 "Land mafia grabs 2,500 acres of fertile land for Noida colony". Dailymail. 5 February 2012.
  7. "Ravana is the son of this soil, believe locals of Noida's Bisrakh village". DNA. 22 July 2014.
  8. "Bisrakh seeks funds for Ravan temple Purusharth Aradhak". The Times of India. 4 October 2014.

പുസ്തകങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിസ്രാഖ്&oldid=2841601" എന്ന താളിൽനിന്ന് ശേഖരിച്ചത്