ബിഷ്ത് (വസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1974 ൽ സൗദി അറേബ്യൻ രാജാവ് ഫൈസൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സ്വർണം വരയോടുകൂടിയ കറുത്ത: ബിഷ്ത് ധരിചിരിക്കുന്നു.

ഒരു ത്വാബിന് മുകളിൽ ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് . ഇത് സാധാരണയായി കറുപ്പ്, തവിട്ട്, ബീജ്, ക്രീം അല്ലെങ്കിൽ ചാരനിറമാണ്. ഇത് സാധാരണയായി മതേതര ഉദ്യോഗസ്ഥരോ പുരോഹിതരോ ധരിക്കുന്നു. റോയൽറ്റി, മതപരമായ സ്ഥാനം, സമ്പത്ത്, ആചാരപരമായ അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു സ്റ്റാറ്റസ് വസ്ത്രമാണിത്.[1] കല്യാണം, ഈദ് പോലുള്ള ഉത്സവങ്ങൾ , അല്ലെങ്കിൽ ജുമാ പ്രാർത്ഥനകൾ , തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ ഇത് ധരിക്കാറുണ്ട് . ഇറാഖിൽ ഇത് ഗോത്രത്തലവന്മാരുൾപ്പടെ ധരിക്കുന്നതാണ്. ഈസ്റ്റ് ആഫ്രിക്കൻ ഗോത്രത്തലവന്മാർ രാജാക്കന്മാർ ഇമാമുകൾ തുടങ്ങിയവർ ബിഷത് പുറമേ അണിയാറുണ്ട്.

ഫിഫ 2022 ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനൻ ടീം നായകൻ ലയണൽ മെസ്സിയെ ഖത്തർ ഭരണാധികാരി തമീം ബിൻ ഹമദ് അൽതാനി ബിഷ്ത് ധരിപ്പിച്ചത് വാർത്തകളിൽ ഇടം നേടുകയുണ്ടായി.[2]


അവലംബം[തിരുത്തുക]

  1. Al-Mukhtar, Rima (7 November 2012). "Traditional & modern: The Saudi man's bisht". Arab News (ഭാഷ: ഇംഗ്ലീഷ്).
  2. https://www.khaleejtimes.com/sports/fifa-world-cup/photos-messi-wears-bisht-as-argentina-celebrate-epic-world-cup-final-win-against-france
"https://ml.wikipedia.org/w/index.php?title=ബിഷ്ത്_(വസ്ത്രം)&oldid=3829287" എന്ന താളിൽനിന്ന് ശേഖരിച്ചത്