ബിറ്റി ബിജോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖയായ ഒരു ഇന്ത്യൻ വനിത ബാസ്‌കറ്റ്‌ബോൾ താരമായിരുന്നു ബിറ്റി ബിജോയ് (മരണം : 2 ജൂൺ 2012). ദേശീയ-സംസ്ഥാന ജൂനിയർ ടീമുകളിൽ അംഗമായിരുന്ന ബിറ്റി കേരള സീനിയർ, ജൂനിയർ ടീമുകളുടെ ക്യാപ്റ്റൻ പദവിയും അലങ്കരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് കൂരാച്ചുണ്ടാണ് സ്വദേശിയായ ബിറ്റി കണ്ണൂർ സ്‌പോർട്ട്‌സ് അക്കാദമിയിലാണ് കായിക പഠനം ആരംഭിക്കുന്നത്. തുടർന്ന് കാലിക്കറ്റ് പ്രൊവിഡൻസ് കോളേജിൽ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമംഗമായിരുന്നു. 1998 ൽ ആണ് ഫാക്ട് ബാസ്‌കറ്റ്‌ബോൾ ടീമംഗമാകുന്നത്. തുടർന്ന് ഫാക്ടിന്റെ എച്ച്. ആർ. ഡിപ്പാർട്ട്‌മെന്റിലും ഉദ്യോഗമണ്ഡൽ സ്‌കൂളിലും പ്രവർത്തിച്ചു. 2004 ൽ ഫാക്ട് ഉദ്യോഗമണ്ഡൽ സ്‌കൂളിൽ നിന്നും കായിക അധ്യാപികയായിരിക്കെ വി. ആർ. എസ്. എടുത്ത് വിരമിച്ചു.

1986 ൽ കേരള ജൂനിയർ ടീം ക്യാപ്റ്റൻ ആയിരുന്നു. 1989 ൽ ഫിലിപ്പൈൻസിൽ വച്ചു നടന്ന ഏഷ്യൻ ജൂനിയർ വനിത ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിറ്റി പങ്കെടുത്തിട്ടുണ്ട്. 1990, 91 വർഷങ്ങളിൽ ഫാക്ട് ഫെഡറേഷൻ കപ്പ് നേടുമ്പോൾ ടീമിൽ അംഗമാണ്. 1991 ൽ തിരുനൽവേലിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഫാക്ട് കിരീടം നേടിയപ്പോൾ ബിറ്റിയായിരുന്നു ക്യാപ്റ്റൻ. 1991 ൽ ബാസ്‌കറ്റ്‌ബോളിലെ മികച്ച പ്രകടനത്തിന് ജി. വി. രാജ ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.[1]

ഭർത്താവ് : ബിജോയ് ജോസഫ്, മകൻ : മകൻ വൈശാഖ്

പുരസ്കാരങ്ങൾ[തിരുത്തുക]

ജി. വി. രാജ ഗോൾഡ് മെഡൽ

അവലംബം[തിരുത്തുക]

  1. മാതൃഭൂമി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിറ്റി_ബിജോയ്&oldid=1324404" എന്ന താളിൽനിന്ന് ശേഖരിച്ചത്