ബിയാട്രീസ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാള നാടകനടിയാണ് ബിയാട്രീസ്‌. ഫോർട്ടുകൊച്ചി സ്വദേശിനിയായ ഇവർ എട്ടാം വയസ്സുമുതൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് നാടകവേദിയിൽ പ്രവേശിച്ചു.[1] കലാമണ്ഡലത്തിൽ ഒരുവർഷം നൃത്തപഠനം പൂർത്തിയാക്കിയ ശേഷമാണ് 1957-ൽ കെ.പി.എ.സി.യിൽ പ്രവേശിച്ചത്. സർവേക്കല്ല് എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ചു. മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, എനിക്ക് മരണമില്ല, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ നാടകങ്ങളിൽ അബ്ഭിനയിച്ചു. ഇക്കാലയളവിൽ നെഹ്രുവിന്റെ ക്ഷണപ്രകാരം ഡൽഹിയിൽ നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി 2019ലെ ഫെല്ലോഷിപ്പ് ലഭിച്ചു,[2][3][4]

1962-ൽ പത്തനംതിട്ട സ്വദേശി ജോസഫിനെ വിവാഹം ചെയ്തു. പിന്നീട് 8 വർഷത്തോളം നാടകത്തിൽ നിന്നും വിട്ടുനിന്നു. ഇളയമകൾക്ക് ഒരുവയസ്സു പ്രായമുള്ളപ്പോൾ ഭർത്താവ് മരണമടഞ്ഞു. പിന്നീട് ബിയാട്രീസ് നാടകവേദിയിൽ തിരിച്ചെത്തി. 1971 മുതൽ നാടകവേദിയിൽ സജീവമായ ഇവർ കെ.പി.എ.സി.യിൽ നിന്നും പിൻവാങ്ങി കൊച്ചിൻ സംഘമിത്ര, സൂര്യസോമ, പൂഞ്ഞാർ നവധാര, അങ്കമാലി പൂജ എന്നീ നാടക സമിതികളിൽ അഭിനയിച്ചു. അന്നയും റസൂലും എന്ന ചലച്ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ആഷ, ബിന്ദു എന്നിവർ മക്കൾ.

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • ഒരു സുന്ദരിയുടെ കഥ
 • ഏണിപ്പടികൾ
 • ഹൃദയം ഒരു ക്ഷേത്രം
 • മണിമുഴക്കം
 • അഹല്യ
 • മദാലസ
 • ലില്ലിപ്പൂക്കൾ
 • അഗ്നിശരം
 • രണ്ടു മുഖങ്ങൾ
 • കാലം
 • Kaalam Marunnu
 • എന്റെ ഗ്രാമം
 • കലണ്ടർ as ചിച്ചിലിച്ചേടത്തി
 • വാദ്ധ്യാർ
 • അന്നയും റസൂലും
 • Amen
 • Idukki Gold

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019

1988-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടി. അങ്കമാലി പൂജയുടെ ദേശവിളക്കിലെ അഭിനയത്തിന് 1998-ൽ കേരളസംസ്ഥാന അവാർഡും ലഭിച്ചു.[1] പൂഞ്ഞാർ നവധാരയുടെ അക്ഷയമാനസത്തിലെ അഭിനയത്തിന് പി.ഒ.സി.യുടെ അവാർഡും നേടിയിരുന്നു.

 • കേരള സംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻ മെമ്മോറിയൽ അവാർഡ് (1988-ൽ)[5]

അവലംബം[തിരുത്തുക]

 1. 1.0 1.1 നാടകവേദിയിലെ ബിയാട്രീസ്‌, എം.ബി.ഫോർ ഈവ്സ്, മാതൃഭൂമി ഓൺലൈൻ
 2. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. ശേഖരിച്ചത് September 17, 2020.
 3. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. ശേഖരിച്ചത് september 17, 2020. Check date values in: |access-date= and |date= (help)
 4. "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. ശേഖരിച്ചത് September 17, 2020.
 5. "AWARD". കേരള സംഗീത നാടക അക്കാദമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 15. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബിയാട്രീസ്_ജോസഫ്&oldid=3540534" എന്ന താളിൽനിന്ന് ശേഖരിച്ചത്