Jump to content

ബിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിമ

Mbojo
The street atmosphere in the City of Bima at noon
The street atmosphere in the City of Bima at noon
Official seal of ബിമ
Seal
Motto(s): 
Maja Labo Dahu (Bima)
(Shame and Fear)
Location within West Nusa Tenggara
Location within West Nusa Tenggara
ബിമ is located in Lesser Sunda Islands
ബിമ
ബിമ
ബിമ is located in Indonesia
ബിമ
ബിമ
ബിമ (Indonesia)
Coordinates: 08°27′36″S 118°43′36″E / 8.46000°S 118.72667°E / -8.46000; 118.72667
Country Indonesia
Province West Nusa Tenggara
RegionLesser Sunda Islands
ഭരണസമ്പ്രദായം
 • MayorMuhammad Lutfi
 • Vice MayorFery Sofiyan
വിസ്തീർണ്ണം
 • ആകെ222.25 ച.കി.മീ.(85.81 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ1,48,984
 • ജനസാന്ദ്രത670/ച.കി.മീ.(1,700/ച മൈ)
സമയമേഖലUTC+8 (Indonesia Central Time)
Area code(+62) 374
വാഹന റെജിസ്ട്രേഷൻEA
വെബ്സൈറ്റ്www.bimakota.go.id
ആകർഷണങ്ങളുടെ ഭാഗമായി സുൽത്താൻ കൊട്ടാരത്തിൽ നൃത്തം കാണാവുന്നതാണ്.

ബിമ (ഇന്തോനേഷ്യൻ : കോട്ട ബിമ) മധ്യ ഇന്തോനേഷ്യയിലെ പ്രവിശ്യയായ പടിഞ്ഞാറൻ നുസാ തെൻഗാരയിൽ സുമ്പാവ ദ്വീപിന്റെ കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. സുംബാവ ദ്വീപിലെ ഏറ്റവും വലിയ പട്ടണമായ ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 142,443 ആയിരുന്നുവെങ്കിലും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ (2014 ജനുവരിയിലെ കണക്കനുസരിച്ച്) ജനസംഖ്യ 148,984 ആയിരുന്നുവെന്നു കാണിച്ചു. 2010 ലെ സെൻസസ് പ്രകാരം 407,636 ജനസംഖ്യയുണ്ടായിരുന്ന ബിമയുടെ സമീപസ്ഥമായ റീജൻസിയിൽ നിന്ന് ഈ പട്ടണം വേറിട്ടുനിൽക്കുന്നു.

ബിമ പട്ടണത്തിലെ ജനങ്ങളും സുംബാവയുടെ കിഴക്ക് ഭാഗത്തെ മുഴുനാളുകളും ബിമ എന്നറിയപ്പെടുന്ന ഭാഷയാണ് സംസാരിക്കുന്നത് (ഇന്തോനേഷ്യൻ: ബഹാസ ബിമ; ബിമ ഭാഷ: എൻ‌ഗാഹി എം‌ബോജോ). 1620 മുതൽ 1958 വരെയുള്ള കാലഘട്ടങ്ങളിൽ ഈ പട്ടണം ബിമ സുൽത്താനേറ്റിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്നു. ഇന്തോനേഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ജാവ, ബാലി, ലോംബോക്ക് എന്നിവിടങ്ങളിൽ നിന്ന് കുടിയേറ്റ ബാഹുല്യമുണ്ടായിരുന്ന ബിമ, ആധുനിക കാലത്ത് കിഴക്കൻ സുംബാവയിലെ ഏറ്റവും വലിയ പ്രാദേശിക, സാമ്പത്തിക കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇതിന് ഒരു നഗരകേന്ദ്രീകൃതമായ ഒരു വാണിജ്യ മേഖലയുണ്ട്. സുൽത്താൻ സലാഹുദ്ദീൻ പള്ളിയുടെയും സുൽത്താൻ സലാഹുദ്ദീൻ മ്യൂസിയവും (മുമ്പ് ബിമ സുൽത്താനേറ്റ് കൊട്ടാരം) ഇവിടെ നിലിൽക്കുന്നു. ഡോംപുവിലേക്കും സാപ്പെയിലേക്കുമുള്ള പ്രവിശ്യാ പാതകളുമായി ഈ പട്ടണം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ബിമാ ഉൾക്കടലിന്റെ കിഴക്കൻ തീരത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ഇന്തോനേഷ്യയിലെ മകാസാർ, ടെർനേറ്റ് തുടങ്ങിയ തുറമുഖ പട്ടണങ്ങളുമായും ലോംബോക്ക്, ബാലി, കിഴക്കൻ ജാവ എന്നിവിടങ്ങളിലെ തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു തുറമുഖ നഗരമായിരുന്നു പരമ്പരാഗതമായി ബിമ.

ജനസംഖ്യ

[തിരുത്തുക]

2000 ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിമ പട്ടണത്തിലെ ആകെ ജനസംഖ്യായിരുന്ന 116,295 ൽ 57,108 പേർ (49%) പുരുഷന്മാരും 59,187 പേർ (51%) സ്ത്രീകളുമായിരുന്നു. സാമ്പത്തിക പ്രവർത്തനകേന്ദ്രങ്ങളിലും ഭരണ സിരാകേന്ദ്രങ്ങളിലും ജനസംഖ്യ കേന്ദ്രീകരിക്കുന്നതിനാൽ ജനസംഖ്യയുടെ വിതരണത്തിൽ അസമത്വം നിലനിൽക്കുന്നു. ഏറ്റവുമധികം ജനസംഖ്യ 12,275 പേരുള്ള സബ് പരുഗയാണ് (11%) അതുപോലെതന്നെ ഏറ്റവും കുറവു ജനസംഖ്യയുള്ളത് 1130 ജനങ്ങളുള്ള (1%) കെൻഡോ ഗ്രാമവുമാണ്. 2010 ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം ബിമയിലെ ജനസംഖ്യ 142,443 ആയിരുന്നതിൽ 69,841 പുരുഷന്മാരും 72,602 സ്ത്രീ ജനങ്ങളുമായിരുന്നു. പിന്നീടുള്ള ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പിലെ ജനസംഖ്യ (2014 ജനുവരി) 148,984 ആയിരുന്നു.

ബിമയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ് (97.38%). ബാക്കിയുള്ളവരിൽ പ്രൊട്ടസ്റ്റന്റ് 0.89%, കത്തോലിക്കാ ക്രിസ്ത്യാനികൾ 0.62%, ഹിന്ദുക്കളും ബുദ്ധമതക്കാരും 1.11% എന്നിങ്ങനെയാണ്.

ചരിത്രം

[തിരുത്തുക]

ഒരു കാലത്ത് സുംബാവ ദ്വീപിലെ നാല് സുൽത്താനേറ്റുകളിൽ ഒന്നായിരുന്നു ബിമ. 17 മുതൽ 20 വരെയുള്ള നൂറ്റാണ്ടുകളിൽ ബിമാ സുൽത്താനേറ്റിന്റെ തലസ്ഥാനമായിരുന്ന ഇവിടെ നഗരത്തിലെ ഭരണാധികാരികളുടെ പഴയ കൊട്ടാരം സ്ഥിതിചെയ്തിരുന്നു.

ടൂറിസം

[തിരുത്തുക]

മൗണ്ട് തംബോറ, വാവോ പരമ്പരാഗത ഗ്രാമം, സ്നേക്ക് ദ്വീപ്, അനാ ഫാരി തടാകം (മാലാഖമാരുടെ തടാകം), സതോണ്ട ദ്വീപ് എന്നിങ്ങനെ പ്രശസ്തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ബിമയിൽ സ്ഥിതിചെയ്യുന്നു. ബിമയുടെ വടക്കൻ, തെക്ക് ഭാഗങ്ങളിൽ ധാരാളം വെള്ള മണൽ നിറഞ്ഞ ബീച്ചുകളുണ്ട്. മിതമായ നിരക്കിലുള്ള ഏക നക്ഷത്ര ഹോട്ടൽ പോലെയുള്ള ധാരാളം ടൂറിസ്റ്റ് താമസസൌകര്യങ്ങൾ ഇവിടെ ലഭിക്കുന്നു.

സുൽത്താൻ സലാഹുദ്ദീൻ പള്ളി, സുൽത്താൻ സലാഹുദ്ദീൻ മ്യൂസിയം (മുൻ ബിമ സുൽത്താനേറ്റ് കൊട്ടാരം) എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ആഭ്യന്തര, വിദേശ സന്ദർശകർക്കുള്ള എയർ ഹബായി ബിമ വിമാനത്താവളം പ്രവർത്തിക്കുന്നു. വിനോദ സഞ്ചാരികൾ സർഫിംഗിനായി ഹു ബീച്ച് അല്ലെങ്കിൽ കാൽനടയാത്ര നടത്തുന്ന തംബോറ അഗ്നിപർവ്വതം എന്നിവയിൽ സഞ്ചാരികൾ കൂടുതൽ ആകർഷിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിമ&oldid=3246566" എന്ന താളിൽനിന്ന് ശേഖരിച്ചത്