ബിബ്ലിയോത്തിക് നാഷണേൽ ഡി ഫ്രാൻസ്
| English | National Library of France |
|---|---|
| Logo BnF.svg | |
| Established | 1461[1] |
| Location | Paris, France |
| Collection | |
| Items collected | books, journals, newspapers, magazines, sound and music recordings, patents, databases, maps, stamps, prints, drawings and manuscripts |
| Size |
40M items 14M books and publications[2] |
| Access and use | |
| Access requirements | Open to anyone with a need to use the collections and services |
| Other information | |
| Budget | €254 ദശലക്ഷം[2] |
| Director | Laurence Engel |
| Staff | 2,700 |
| Website | www.bnf.fr |
ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിൻറെ ദേശീയ ഗ്രന്ഥശാലയാണ് ബിബ്ലിയോത്തിക നാഷണേൽ ഡി ഫ്രാൻസ് (BnF; French: [bi.bli.jɔ.tɛk na.sjɔ.nal də fʁɑ̃s]). ഫ്രാൻസിൽ പ്രസിദ്ധീകരിച്ച എല്ലാ രേഖകളുടെയും ദേശീയ ശേഖരങ്ങൾ കൂടാതെ, വിപുലമായ ചരിത്ര ശേഖരവും ഇവിടെയുണ്ട്.
1368-ൽ ഫ്രാൻസിലെ ചാൾസ് അഞ്ചാമൻ ലൂവ്രെ കൊട്ടാരത്തിൽ സ്ഥാപിച്ച രാജകീയ ഗ്രന്ഥാലയിലായിരുന്നു നാഷണൽ ലൈബ്രറിയുടെ ഉത്ഭവം. ചാൾസ്, തൻറെ മുൻഗാമിയായ ജോൺ II ൽ നിന്നും ലഭിച്ച കൈയെഴുത്തുപ്രതികൾ ശേഖരിക്കുകയും അവ Palais de la Cité യിൽ നിന്ന് ലൂവ്രെയിലെത്തിക്കുകയും ചെയ്തു.
ചരിത്രം[തിരുത്തുക]
ഈ ഗ്രന്ഥശാലയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ലൈബ്രേറിയൻ, രാജാവിൻറെ valet de chambre ആയിരുന്ന ക്ലോഡെ മാല്ലെറ്റ് ആയിരുന്നു. അദ്ദേഹം Inventoire des Livres du Roy nostre Seigneur estans au Chastel du Louvre എന്നറിയപ്പെടുന്ന ഒരു തരം വിവരപ്പട്ടിക തയ്യാറാക്കിയിരുന്നു. 1830 ൽ ജീൻ ബ്ലാഞ്ചെറ്റ് എന്നയാൾ പുതിയൊരു വിവപ്പട്ടികയും ജീൻ ഡി ബെഗ്യൂ 1411 ൽ ഒന്നും 1424 ൽ മറ്റൊരു വിവരപ്പട്ടികയും തയ്യാറാക്കിയിരുന്നു. പുസ്തകങ്ങളുടെ നിർമ്മാണവും ശേഖരണവും പഠിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചാൾസ് അഞ്ചാമൻ ഒരു രക്ഷാധികാരിയായിരുന്നു. പുരാതന ഗ്രന്ഥങ്ങൾ പകർത്തിയെഴുതുന്നതിനായി അദ്ദേഹം നിക്കോളാസ് ഓറെസ്മേ, റൗൾ ഡെ പ്രെസ്ലെ തുടങ്ങിയവരെ നിയോഗിച്ചിരുന്നവെന്നു പറയപ്പെടുന്നു. ചാൾസ് ആറാമന്റെ മരണസമയത്ത് ഈ ആദ്യ ശേഖരം മുഴുവനും ഏകപക്ഷീയമായി ഫ്രാൻസിൻറ ഇംഗ്ലീഷ് റീജൻറായിരുന്ന ബെഡ്ഫോർഡിലെ ഡ്യൂക്ക് ഏറ്റെടുക്കുകയും, അത് 1424-ൽ ഇംഗ്ലണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇത് 1435-ൽ അദ്ദേഹത്തിന്റെ മരണസമയത്ത് പലയിടത്തായി ചിതറിപ്പോയിരുന്നു.[3][4]
അവലംബം[തിരുത്തുക]
- ↑ Jack A. Clarke. "French Libraries in Transition, 1789–95." The Library Quarterly, Vol. 37, No. 4 (Oct., 1967)
- ↑ 2.0 2.1 "La BnF en chiffres". Archived from the original on 2007-11-28.
- ↑ Priebe, Paul M. (1982). "From Bibliothèque du Roi to Bibliothèque Nationale: The Creation of a State Library, 1789–1793". The Journal of Library History (1974–1987). 17 (4): 389–408. JSTOR 25541320.
- ↑
One or more of the preceding sentences incorporates text from a publication now in the public domain: Rines, George Edwin, ed. (1920). "National Library of France". Encyclopedia Americana.