ബിബി ആൻഡേർസൺ
ബിബി ആൻഡേർസൺ | |
---|---|
![]() ആൻഡേർസൺ 1961ൽ | |
ജനനം | Berit Elisabet Andersson 11 നവംബർ 1935 Stockholm, Sweden |
മരണം | 14 ഏപ്രിൽ 2019 Stockholm, Sweden | (പ്രായം 83)
ദേശീയത | Swedish |
മറ്റ് പേരുകൾ | Birgitta Andersson[1] |
തൊഴിൽ | Actress |
സജീവ കാലം | 1951–2009 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
ബെറിറ്റ് എലിസബത് ആൻഡേഴ്സൺ (ജീവിതകാലം: 11 നവംബർ 1935 - 2019 ഏപ്രിൽ 14),[2][3] പ്രൊഫഷണലായി ബിബി ആൻഡേഴ്സൺ (Swedish: [²bɪbːɪ ²anːdɛˌʂɔn]), എന്നറിയപ്പെട്ടിരുന്ന ഒരു സ്വീഡിഷ് നടിയാണ്. ചലച്ചിത്ര നിർമ്മാതാവ് ഇംഗ്മാർ ബെർഗ്മാനുമായുള്ള നിരന്തരമായ സഹകരണത്തിലൂടെ അവർ കൂടുതൽ പ്രശസ്തയായിരുന്നു.
ആദ്യകാലവും ഔദ്യോഗിക ജീവിതവും[തിരുത്തുക]
സാമൂഹ്യ പ്രവർത്തകയായ കരിൻ (മുമ്പ്, മാൻഷൻ), ബിസിനസുകാരനായ ജോസെഫ് ആൻഡേഴ്സൻ എന്നിവരുടെ മകളായി സ്റ്റോക്ക്ഹോമിലെ കുങ്‌ഷോൾമെനിലാണ് ബെറിറ്റ് എലിസബത്ത് ആൻഡേഴ്‌സൺ ജനിച്ചത്.[4][5][6]
ഇംഗ്ലർ ബെർഗ്മാനുമായുള്ള അവരുടെ ആദ്യ സഹകരണ ആരംഭിക്കുന്നത് 1951 ൽ[7] ബ്രിസ് എന്ന ഡിറ്റർജന്റിന്റെ ഒരു പരസ്യം നിർമ്മിക്കുന്നതുമായി പങ്കാളിയായതോടെയാണ്.[8] കൌമാരപ്രായത്തിൽ ഫിലിം സെറ്റുകളിൽ ഒരു എക്ട്രാ നടിയായി പ്രവർത്തിച്ചിരുന്ന ആൻഡേർസൺ[9] ഇതോടൊപ്പം ടെർസറസ് നാടക സ്കൂളിലും റോയൽ ഡ്രമാറ്റിക് തിയറ്റർ സ്കൂളിലും (1954–1956) അഭിനയം അഭ്യസിക്കുകയും ചെയ്തു.[10][11] തുടർന്ന് സ്റ്റോക്ക്ഹോമിലെ റോയൽ ഡ്രമാറ്റിക് തിയേറ്ററിൽ ചേർന്നു.[12]
1950കളിലും 1960കളിലും, 1970 കളിലുമായി ബെർഗ്മാൻ സംവിധാനം ചെയ്ത പത്ത് ചലച്ചിത്രങ്ങളിലും മൂന്ന് ടെലിവിഷൻ ചിത്രങ്ങളിലും ആൻഡേർസൺ അഭിനയിച്ചു. 1958 ലെ കാൻസ് ചലച്ചിത്രമേളയിൽ സംവിധായകന്റെ ‘ബ്രിങ്ക് ഓഫ് ലൈഫ്’ എന്ന പ്രസവവാർഡിൽ ചിത്രീകരിച്ച സിനിമയിലെ അഭിനയത്തിന് ഇൻഗ്രിഡ് തുലിൻ, ഇവാ ഡാൽബെക്ക് എന്നിവർക്കൊപ്പം മികച്ച നടിക്കുള്ള സമ്മാനം പങ്കിട്ടിരുന്നു.[13] സെവൻത് സീൽ, വൈൽഡ് സ്ട്രോബെറീസ്, ദി മാജിഷ്യൻ, ദി പാഷൻ ഓഫ് അന്ന, ദി ടച്ച്, പേഴ്സോണ എന്നിവയാണ് മറ്റ് അദ്ദേഹത്തോടൊപ്പം സഹകരിച്ച മറ്റു ചിത്രങ്ങൾ.[14]
1963-ലെ 13-ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വില്ഗോട്ട് സ്ജോമാന്റെ ‘ദ മിസ്ട്രസ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തന്റെ പേരിൽ ആൻഡേഴ്സൺ മികച്ച നടിക്കുള്ള സിൽവർ ബിയർ പുരസ്കാരം നേടി.[15]
1960 കളുടെ മദ്ധ്യം മുതൽ[തിരുത്തുക]
പേഴ്സോണ (1966) എന്ന സിനിമയിലെ എലിസബത്ത് വോഗ്ലർ (ലിവ് ഉൾമാൻ) എന്ന മൂകയും ചലനശേഷിയുമില്ലാത്ത കഥാപാത്രത്തിന്റെ ചിന്തകൾക്കും വികാരങ്ങൾക്കും ശബ്ദം നൽകുന്ന[13] ഒരു നഴ്സായുള്ള ആൻഡേഴ്സന്റെ തീവ്രമായ അഭിനയത്തിന് ഫോർത്ത് ഗുൽഡ്‌ബാഗ് അവാർഡിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി.[16] ആ വർഷം ജെയിംസ് ഗാർനർ, സിഡ്നി പൊയിറ്റിയർ എന്നിവരോടൊപ്പം ഡ്യുവൽ അറ്റ് ഡയാബ്ലോയിൽ അവർ പ്രത്യക്ഷപ്പെട്ടു.[17] കൂടുതൽ ബെർഗ്മാൻ ചിത്രങ്ങൾ അവരെ തേടിയെത്തിയതോടൊപ്പം ജോൺ ഹസ്റ്റൻ (ദി ക്രെംലിൻ ലെറ്റർ, 1970),[18] റോബർട്ട് ആൾട്ട്മാൻ (ക്വിന്ററ്റ്, 1979, പോൾ ന്യൂമാനോടൊപ്പം) എന്നീ സംവിധായകരോടൊപ്പവും പ്രവർത്തിച്ചു.[19] ഹെൻറിക് ഇബ്സന്റെ രചനയിൽ ആർതർ മില്ലർ അവതരിപ്പിച്ച നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ 'ആൻ എനിമി ഓഫ് ദ പീപ്പിളിൽ' (1977) സ്റ്റീവ് മക്വീനോടൊപ്പം അഭിനയിച്ചിരുന്നു.[20] സ്റ്റീവ് മക്വീൻസ് നിർമ്മാണം നിർവ്വഹിച്ച ഏക സിനിമയായിരുന്നു ഇത്.
1973 ൽ എറിക് മരിയ റെമാർക്കിയുടെ നിർമ്മാണത്തിൽ അവതരിപ്പിക്കപ്പെട്ട 'ഫുൾ സർക്കിൾ' എന്ന നാടകത്തിലൂടെ ആൻഡേഴ്സൺ അമേരിക്കൻ നാടകവേദിയിലും അരങ്ങേറ്റം കുറിച്ചു.[21] അവരുടെ ഏറ്റവും പ്രശസ്തമായ അമേരിക്കൻ ചിത്രം 'ഐ നെവർ പ്രോമിസ്ഡ് യു എ റോസ് ഗാർഡൻ' (1977) ആണ്. ഇതിൽ അവരോടൊപ്പം കാത്‌ലീൻ ക്വിൻലാനും അഭിനയിച്ചിരുന്നു.[22]
1990 ൽ ആൻഡേഴ്സൺ സ്റ്റോക്ക്ഹോമിൽ ഒരു നാടക സംവിധായികയായി ജോലി ചെയ്യുകയും ഡ്രാമറ്റനിൽ നിരവധി നാടകങ്ങളുടെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു.[23] 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അവർ പ്രധാനമായും ടെലിവിഷനിലും നാടക നടിയായും ബെർഗ്മാനും മറ്റുള്ളവരുമായും പ്രവർത്തിച്ചു. ഒരു മാനുഷിക പദ്ധതിയായ റോഡ് ടു സരാജേവോയുടെ സൂപ്പർവൈസർ കൂടിയായിരുന്നു അവർ.[24]
സ്വകാര്യജീവിതം[തിരുത്തുക]
1996-ൽ ആൻഡേഴ്സൺ തന്റെ ആത്മകഥയായ ‘എറ്റ് ഒഗോൺബ്ലിക്ക്’ (ഒരു നിമിഷം, അല്ലെങ്കിൽ അക്ഷരാർത്ഥത്തിൽ, ഒരു കണ്ണു ചിമ്മൽ) പ്രസിദ്ധീകരിച്ചു.[25] ആദ്യവിവാഹം സംവിധായകനായ ക്ജെൽ ഗ്രെഡുമായി (1960, വിവാഹമോചനം നേടി) നടന്നതിൽ അവർക്ക് ഒരു മകളുണ്ടായിരുന്നു. രണ്ടാമത്തെ വിവാഹം രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായ പെർ അഹ്മാർക്കുമായിട്ടായിരുന്നു (1978, വിവാഹമോചനം).[26] പിന്നീട് ആൻഡേഴ്സൺ 2004 മെയ് 29 ന് ഗബ്രിയേൽ മോറ ബൈസയെ വിവാഹം കഴിച്ചു.[27] 2009 ൽ അവർക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു.[28] അടുത്ത വർഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നതുപ്രകാരം, അന്നുമുതൽ അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും സംസാരിശക്തിയില്ലാതാകുകയും ചെയ്തു.[29]
സ്വീഡിഷ് ചലച്ചിത്ര നടി ജെർഡ് ആൻഡേഴ്സന്റെ ഇളയ സഹോദരിയായിരുന്നു അവർ. 2019 ഏപ്രിൽ 14 ന് 83 ആമത്തെ വയസിൽ ബിബി ആൻഡേഴ്സൺ അന്തരിച്ചു.[30][31]
അവലംബം[തിരുത്തുക]
- ↑ Thomson, David (2014). The New Biographical Dictionary of Film: Sixth Edition (ഭാഷ: ഇംഗ്ലീഷ്). Knopf Doubleday Publishing Group. പുറം. 68. ISBN 9781101874707.
- ↑ https://www.familjesidan.se/cases/bibi-andersson/funeral-notices
- ↑ Gates, Anita (14 April 2019). "Bibi Andersson, Luminous Presence in Bergman Films, Dies at 83". The New York Times. ശേഖരിച്ചത് 14 April 2019 – via NYTimes.com.
- ↑ Segrave, Kerry; Martin, Linda (1990). The Continental Actress: European Film Stars of the Postwar Era. McFarland. പുറങ്ങൾ. 274. ISBN 0-89950-510-4.
- ↑ Wilson, H.W. Current biography yearbook. H.W. Wilson Company. പുറം. 13. ISBN 0-8242-0997-4.
- ↑ "Bibi Andersson Film Reference biography". Filmreference.com. 11 November 1935. ശേഖരിച്ചത് 3 August 2010.
- ↑ "Eight key actors in the Ingmar Bergman universe". British Film Institute. ശേഖരിച്ചത് 14 April 2019.
- ↑ Macnab, Geoffrey (6 January 2003). "Now wash your hands". The Guardian. ശേഖരിച്ചത് 14 April 2019.
- ↑ Gates, Anita (14 April 2019). "Bibi Andersson, Luminous Presence in Bergman Films, Dies at 83". The New York Times. ശേഖരിച്ചത് 14 April 2019 – via NYTimes.com.
- ↑ Segrave, Kerry; Martin, Linda (1990). The Continental Actress: European Film Stars of the Postwar Era. McFarland. പുറങ്ങൾ. 274. ISBN 0-89950-510-4.
- ↑ Wilson, H.W. Current biography yearbook. H.W. Wilson Company. പുറം. 13. ISBN 0-8242-0997-4.
- ↑ "Bibi Andersson, 'Persona,' 'The Seventh Seal' Actress, Dies at 83". Variety. ശേഖരിച്ചത് 15 April 2019.
- ↑ 13.0 13.1 Bergan, Ronald (15 April 2019). "Bibi Andersson obituary". The Guardian. ശേഖരിച്ചത് 15 April 2019.
- ↑ "Eight key actors in the Ingmar Bergman universe". British Film Institute. ശേഖരിച്ചത് 14 April 2019.
- ↑ "Berlinale: Prizes & Honours 1963". Berlinale.de. Internationale Filmfestspiele Berlin. മൂലതാളിൽ നിന്നും 2014-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 February 2010.
- ↑ "Persona". Swedish Film Institute. 1 March 2014.
- ↑ Gates, Anita (14 April 2019). "Bibi Andersson, Luminous Presence in Bergman Films, Dies at 83". The New York Times. ശേഖരിച്ചത് 14 April 2019 – via NYTimes.com.
- ↑ "The Kremlin Letter (1970)". Shock Cinema Magazine. ശേഖരിച്ചത് 14 April 2019.
- ↑ "Film: Altman Offers Apocalyptic Fantasy:End Game". The New York Times. ശേഖരിച്ചത് 14 April 2019.
- ↑ "MCQUEEN IN 1976 'ENEMY OF THE PEOPLE'". The New York Times. ശേഖരിച്ചത് 15 April 2019.
- ↑ Barnes, Clive (8 November 1973). "The Stage: Remarque's 'Full Circle'". The New York Times. ശേഖരിച്ചത് 14 April 2019.
- ↑ Ebert, Roger. "I Never Promised You a Rose Garden". RogerEbert.com. ശേഖരിച്ചത് 14 April 2019.
- ↑ "Arkivet Rollboken – Dramaten". www.dramaten.se. മൂലതാളിൽ നിന്നും 2019-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 April 2019.
- ↑ "Bibi Andersson". Ingmar Bergman. ശേഖരിച്ചത് 14 April 2019.
- ↑ "Ett ögonblick från 1996". Tradera. ശേഖരിച്ചത് 14 April 2019.
- ↑ "Bibi Andersson Biography". Film Reference. ശേഖരിച്ചത് 14 April 2019.
- ↑ "Bibi Andersson gift i hemlighet". Aftonbladet. ശേഖരിച്ചത് 14 April 2019.
- ↑ "Acclaimed actress Bibi Andersson has died, aged 83". Far Out Magazine. ശേഖരിച്ചത് 14 April 2019.
- ↑ "Nu kämpar Bibi för att prata igen". Expressen. ശേഖരിച്ചത് 25 December 2014.
- ↑ Gates, Anita (14 April 2019). "Bibi Andersson, Luminous Presence in Bergman Films, Dies at 83". The New York Times. ശേഖരിച്ചത് 14 April 2019 – via NYTimes.com.
- ↑ "Bibi Andersson dies at 83". The Washington Times. ശേഖരിച്ചത് 14 April 2019.