ബിന്ധുമാലിനി
ബിന്ധുമാലിനി | |
---|---|
ജനനം | |
കലാലയം | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ |
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) | വാസു ദീക്ഷിത് |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | സ്വതന്ത്ര കലാകാരി |
ബിന്ധുമാലിനി നാരായണസ്വാമി അല്ലെങ്കിൽ ലളിതമായി ബിന്ധുമാലിനി ഒരു ഇന്ത്യൻ ഗായികയും, സംഗീതസംവിധായികയും, ഗ്രാഫിക് ഡിസൈനറുമാണ്. നാഥിചരാമി(കന്നഡ (2019)) എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും (2018), [1] മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. [2] തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കും അവർ ഗാനങ്ങൾ രചിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു വരുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ചെന്നൈയിൽ ഒരു സംഗീത കുടുംബത്തിലാണ് ബിന്ദുമാലിനി ജനിച്ചത്. അവരൂടെ അമ്മ എൻ. വിശാലാക്ഷി ഒരു ഗ്രേഡഡ് ആകാശവാണി കർണാടക ഗായികയും മുത്തശ്ശി സീത ദൊരൈസ്വാമി അറിയപ്പെടുന്ന ജൽ തരംഗ് ഇൻസ്ട്രുമെന്റലിസ്റ്റുമായിരുന്നു. [3] ബിന്ദുമാലിനി ഗ്രാഫിക് ഡിസൈനിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബിരുദം നേടി. [4]
വാസു ദീക്ഷിത്, എന്ന ഒരു ഗായകനെയാണ് ബിന്ദുമാലിനി വിവാഹം ചെയ്തിരിക്കുന്നത്. വാസു ബാംഗ്ലൂർ കേന്ദ്രമാക്കി സ്വരഥ്മ എന്ന ഒരു ഫോക്ക്-റോക്ക് ഫ്യൂഷൻ സംഗീത ബാൻഡ് നടത്തുന്നു. [5]
തൊഴിൽ
[തിരുത്തുക]കർണ്ണാടകത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയ ബിന്ദുമാലിനിയെ വിശുദ്ധ കബീറിന്റെ കവിതകളും കുമാർ ഗന്ധർവ്വന്റെ ഗാനങ്ങളും സ്വാധീനിച്ചു. [5]
ബിന്ദുമാലിനി വേദാന്ത് ഭരദ്വാജിന്റെയോപ്പം പുറത്തിറക്കിയ ആൽബം "സുനോ ഭായ്", വിശുദ്ധ കബീറിന്റെ കവിതകളുടെ ശേഖരമായിരുന്നു.[5]
- സംഗീത സംവിധായിക എന്ന നിലയിൽ
ബിന്ദുമാലിനി വേദാന്ത് ഭരദ്വാജിന്റെയോപ്പം തമിഴ് ചിത്രം അരുവിക്ക്(2016) സംഗീതം നല്കി [6] കന്നഡയിൽ, അവർ ആദ്യം അനന്യ കാസറവല്ലിയുമായി സഹകരിക്കുകയും "ഹരികഥാ പ്രസംഗ" [3] എന്ന സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഈ സിനിമ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (2017) 9 -ആം പതിപ്പിൽ മികച്ച ചലച്ചിത്ര അവാർഡ് നേടി.[7]
ബിന്ദുമാലിനി 2018 ൽ സംഗീതം നൽകിയ നാഥിചരാമി എന്ന സിനിമയ്ക്ക്, ദേശീയ അവാർഡ് നേടി. ബിന്ദുമാലിനി പ്രവരത്തിച്ച മിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃതമായിരുന്നു.
അവാർഡുകൾ
[തിരുത്തുക]- 2018 - മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് - കന്നഡ - "മായാവി മനവേ" - നാഥിചരാമി
- 2019 - മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - കന്നഡ - "ഭാവലോകദ ഭ്രമയ" - നാഥിചരാമി [2]
ചലച്ചിത്രങ്ങൾ
[തിരുത്തുക]ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സിനിമകളിൽ, ധാരാളം ഗാനങ്ങൾ ബിന്ദുമാലിനി തന്നെ പാടിയിട്ടുണ്ട്.
Year | Film | Singer | Composer(s) | Language(s) |
2016 | അരുവി | (വേദാന്ത് ഭരദ്വാജിന്റെയോപ്പം) | തമിഴ് | |
---|---|---|---|---|
2017 |
ഹരികഥ പ്രസംഗ |
കന്നഡ | ||
2018 |
നാഥിചരാമി |
കന്നഡ |
ഗാനങ്ങൾ
[തിരുത്തുക]വർഷം | സിനിമ | ഭാഷ | ഗാനം | സംഗീത സംവിധായകൻ | സഹ ഗായകൻ |
---|---|---|---|---|---|
2012 | സൈബർ യുഗദോൽ നവയുവാ മധുര പ്രേമകാവ്യം | കന്നഡ | "ഒലവെമ്പ നാദിയഗി" | വാസു ദീക്ഷിത് | ഹരിശ്ചന്ദ്ര |
2016 | അരുവി | തമിഴ് | "കുക്കോടി കുന്നടി" | ബിന്ദുമാലിനി, വേദാന്ത് ഭരധ്വാജ് | പ്രണീതി, വേദാന്തം |
"ആശയിടം വെങ്കട കവിമയിൽ" | |||||
"സിമന്റ് കാട്" | |||||
"ഉച്ചം തോടും" | വാസു ദീക്ഷിത് | ||||
"മേർക്കു കാരയിൽ" | വേദാന്ത് ഭരധ്വാജ് | ||||
"അരുവി" (തീം) | |||||
2016 | ഹരികഥാ പ്രസംഗ | കന്നഡ | ബിന്ദുമാലിനി | ||
2018 | നാഥിചരാമി | കന്നഡ | "വസുന്ധരെ" | ബിന്ധുമാലിനി | |
"യാരിവ" | |||||
"ഭാവലോകദ ഭ്രമയ" | സഞ്ചാരി വിജയ് | ||||
"മായാവി മാനവേ" | |||||
"ദേഹവു നനെ" |
അവലംബം
[തിരുത്തുക]- ↑ "National film awards-Kannada film Nathicharami dominates 2019 list". IndiaToday.in. Aug 9, 2019.
- ↑ 2.0 2.1 "Bindhu Malini cheered on by mother as she picked her filmfare award". Times of India. Dec 23, 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 3.0 3.1 Yerasala, Ikyatha (2019-08-28). "Song sung true". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2020-10-24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Playback singer Bindhu Malini". nettv4u.com.
- ↑ 5.0 5.1 5.2 "Confluence of Sound". Deccan Chronicle. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Meet composers behind the film Aruvi". The NewsMinute.com. Dec 22, 2017.
- ↑ "Harikatha Prasanga bags top honour at BIIF". Bangalore Mirror. Feb 10, 2017.