ബിന്ദു വരാപ്പുഴ
ബിന്ദു വരാപ്പുഴ | |
---|---|
ജനനം | 1967, ഏപ്രിൽ 22 |
ദേശീയത | ഇന്ത്യൻ |
കലാലയം | വി. അൽഫോൺസാ സ്കൂൾ സെയിന്റ്. സേവിയേർസ് കോളെജ് |
തൊഴിൽ | ടി.വി. നടി ചലച്ചിത്ര നടി |
ജീവിതപങ്കാളി(കൾ) | രാജൻ (2011 ൽ മരണമടഞ്ഞു) |
കുട്ടികൾ | ഹിമ |
മലയാള സിനിമയിൽ 200 ഓള ചിത്രങ്ങൾ ചെയ്തിട്ടുള്ള അഭിനേത്രിയാണ് ബിന്ദു വരാപ്പുഴ. ഇംഗ്ലീഷ്: Bindu Varappuzha. എറണകുളം ജില്ലയിലെ വരാപ്പുഴ ഗ്രാമത്തിൽ ജനിച്ചു വളർന്നതിനാൽ ആ പേരിലാണ് ബിന്ദു അറിയപ്പെടുന്നത്. നിരവധി ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ബിന്ദു മലയാളി ഹൗസ് എന്ന സൂര്യ ടി.വി. നിർമ്മിച്ച മലയാളി സിനിമാതാരങ്ങളുടെ ജീവിതഛേദമായ ടെലിവിഷൻ മലയാളി ഹൗസ് എന്ന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ വരാപ്പുഴയിലെ ഒരു ഇടത്തരം ഈഴവ കുടുംബത്തിലെ തങ്കപ്പൻ നളിനി ദമ്പതികൾക്ക് 1967 ഏപ്രിൽ 22 നു ആദ്യത്തെ സന്താനമായി ബിന്ദു ജനിച്ചു. സഹോദരങ്ങൾ ബിജു എന്ന അനുജനും ബിനി ബിജു എന്ന സഹോദരിയും ഉണ്ട്. പിതാവ് കള്ള് ഷാപ്പ് കോണ്ട്രാക്റ്ററും നളിനി വീട്ടമ്മയുമായിരുന്നു.
ഒളനാടുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് സെ.ജോർജ്ജ് ഗേർൾസ് സ്കൂളിൽ തുടർ പഠനം. കൂനമ്മാവിലെ വി.അൽഫോണസയുടെ പേരിലുള്ള വിദ്യാലയത്തിൽ ദ്വിതീയ വിദ്യാഭ്യാസം നേടി. ആലുവ വി. സേവ്യർസ് കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കി. ഹിമയാണ് ഏക പുത്രി. വിദ്യാഭ്യാസ കാലത്ത് നൃത്ത ഗുരു സതി കലാമണ്ഡലത്തിൽ നിന്നും ഭരതനാട്യം പഠിച്ചു. കെ.ടി. രാജൻ എന്ന കോണ്ട്രാക്റ്ററെ വിവാഹം ചെയ്തു. ആ ദാമ്പത്യത്തിൽ ഹിമ എന്ന പെൺകുട്ടി പിറന്നു. രാജൻ 2011 ൽ വൃക്ക തകരാറുമൂലം മരിച്ചു.
ചലച്ചിത്രരേഖ
[തിരുത്തുക]നാടകത്തിലൂടെയാണ് ബിന്ദു കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. 1991 ൽ ആണ് ആദ്യമായി സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് നിരവധി പ്രധാനപ്പെട്ട സഹവേഷങ്ങളിൽ തിളങ്ങി. ഓർക്കുക വല്ലപ്പോഴും, ശ്വാസം, ഞാൻ സഞ്ചാരി, മൂന്നു വിക്കറ്റിനു 365, അസുരവിത്ത് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. സമയം എന്ന എഷ്യാനെറ്റ് നിർമ്മിച്ച ടെലിവിഷൻ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
ചിത്രം | വർഷം | നിർമ്മാണം | സംവിധാനം |
---|---|---|---|
അഭിമന്യു | 1991 | ||
ദൈവത്തിന്റെ വികൃതികൾ | 1992 | ||
ഷെവലിയർ മൈക്കൽ | 1992 | ||
തലസ്ഥാനം | 1992 | ||
കാവടിയാട്ടം | 1993 | സിയോൺ മൂവീസ് | അനിയൻ |
പാടലീപുത്രം | 1993 | ||
കൗശലം (ഹംസധ്വനി) | 1993 | ടി. എസ്. മോഹൻ | ടി. എസ്. മോഹൻ |
ഭരണകൂടം | 1994 | ||
സുകൃതം | 1994 | ||
തേന്മാവിൻ കൊമ്പത്ത് | 1994 | ||
രുദ്രാക്ഷം | 1994 | ||
വാരഫലം | 1994 | ||
പിൻഗാമി | 1994 | ||
രാജധാനി | 1994 | ||
മാനത്തെ കൊട്ടാരം | 1994 | ||
ദ പോർട്ടർ (മൂന്നാംലോക പട്ടാളം) | 1994 | മാധവി മോഹൻ | എം. പത്മകുമാർ |
നെപ്പോളിയൻ | 1994 | ||
കളമശ്ശേരിയിൽ കല്യാണയോഗം | 1995 | ||
സ്ഫടികം | 1995 | ||
ചന്ത | 1995 | ഫാക്സ് പ്രൊഡക്ഷൻസ് | സുനിൽ |
ദി കിംഗ് | 1995 | ||
മിന്നാമിനുങ്ങിനും മിന്നുകെട്ട് | 1995 | ||
കിടിലോൽക്കിടിലം | 1995 | ||
വൃദ്ധന്മാരെ സൂക്ഷിക്കുക | 1995 | ||
മിമിക്സ് ആക്ഷൻ 500 | 1995 | ||
മഴവിൽക്കൂടാരം | 1996 | ||
മയൂരനൃത്തം | 1996 | ||
ഏപ്രിൽ 16 | 1996 | ||
മദാമ്മ | 1996 | ||
സ്വപ്ന ലോകത്തെ ബാലഭാസ്കരൻ | 1996 | ||
സ്വർണ്ണകിരീടം | 1996 | ||
കിരീടമില്ലാത്ത രാജാക്കന്മാർ | 1996 | ||
മാണിക്യക്കൂടാരം | 1997 | കെ ആർ മേനോൻ | ജോർജ്ജ് മാനുവൽ |
ഹിറ്റ്ലർ ബ്രദേഴ്സ് | 1997 | ||
പൂനിലാമഴ | 1997 | ||
വർണ്ണപ്പകിട്ട് | 1997 | ജോകുട്ടൻ | ഐ. വി. ശശി |
അനുഭൂതി | 1997 | ||
സ്നേഹസിന്ദൂരം | 1997 | ||
കണ്ണൂർ | 1997 | ||
മന്ത്രിമാളികയിൽ മനസ്സമ്മതം | 1998 | ||
ഹർത്താൽ | 1998 | ||
ദ്രാവിഡൻ | 1998 | ||
ചാർളി ചാപ്ലിൻ | 1999 | ||
ദീപസ്തംഭം മഹാശ്ചര്യം | 1999 | ||
വീണ്ടും ചില വീട്ടുകാര്യങ്ങൾ | 1999 | ||
ഓട്ടോ ബ്രദേഴ്സ് | 1999 | ||
നീലത്തടാകത്തിലെ നിഴൽപ്പക്ഷികൾ | 2000 | ഫാബ്രിക് ടെക് ഇന്ത്യ | വേണു ബി. പിള്ള |
സഹയാത്രികക്ക് സ്നേഹപൂർവ്വം | 2000 | ||
പ്രിയേ നിനക്കായി | 2000 | ||
ചിത്രത്തൂണുകൾ | 2001 | ജോർജ്ജ് ചെറിയാൻ | ടി. എൻ. വസന്ത കുമാർ |
ഉത്തമൻ | 2001 | ||
ആന്ദോളനം | 2001 | ||
ആകാശത്തിലെ പറവകൾ | 2001 | ||
ഈ ഭാർഗ്ഗവീ നിലയം | 2001 | ||
സാവിത്രിയുടെ അരഞ്ഞാണം | 2002 | സി രാംകുമാർ | മോഹൻ കുപ്ലേരി |
മോഹസ്വപ്നങ്ങൾ | 2002 | ||
സുവർണ മോഹങ്ങൾ | 2002 | ||
മേൽവിലാസം ശരിയാണ് | 2003 | ||
സഹോദരൻ സഹദേവൻ | 2003 | ||
മയിലാട്ടം | 2004 | ||
ഈ സ്നേഹതീരത്ത് (സാമം) | 2004 | ||
മസനഗുടി മന്നാടിയാർ സ്പീക്കിംഗ് | 2004 | ||
കല്യാണക്കുറിമാനം | 2005 | ||
ഒറ്റനാണയം | 2005 | ||
ഉടയോൻ | 2005 | ||
പച്ചക്കുതിര | 2006 | ||
ശലഭം | 2008 | ||
അന്തിപ്പൊൻവെട്ടം | 2008 | ||
വൺവേ ടിക്കറ്റ് | 2008 | ||
ഓർക്കുക വല്ലപ്പോഴും | 2009 | ||
അനാമിക | 2009 | ||
സമസ്ത കേരളം പി. ഒ. | 2009 | ||
കൂടാരം | 2009 | ||
ചെറിയ കള്ളനും വലിയ പോലീസും | 2010 | ||
ഞാൻ സഞ്ചാരി | 2010 | ആദിത്യ ഫിലിംസ് | രാജേഷ് ബാലചന്ദ്രൻ |
അമ്മ നിലാവ് | 2010 | ||
തസ്ക്കരലഹള | 2010 | ||
സ്നേഹാദരം | 2011 | ഗിരീഷ് കുന്നുമ്മൽ | ഗിരീഷ് കുന്നുമ്മൽ |
കാണാക്കൊമ്പത്ത് | 2011 | ||
3 കിങ്ങ്സ് | 2011 | ||
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | 2011 | ||
കില്ലാടി രാമൻ | 2011 | ||
ബോംബെ മാർച്ച് 12 | 2011 | ||
അസുരവിത്ത് | 2012 | ||
സിംഹാസനം | 2012 | ||
റെഡ് അലെർട് | 2012 | ||
നവാഗതർക്ക് സ്വാഗതം | 2012 | ||
ശ്വാസം | 2013 | ||
ഡയൽ 1091 | 2014 | കെ. ഡി. കുഞ്ഞപ്പൻ ,ജ്യോതിപ്രകാശ് | സാന്റോ തട്ടിൽ |
സലാം കശ്മീർ | 2014 | ||
വിക്രമാദിത്യൻ | 2014 | ||
വൂണ്ട് | 2014 | ||
മൈ ഡിയർ മമ്മി | 2014 | ||
മൂന്നു വിക്കറ്റിനു മുന്നൂറ്റി അറുപത്തഞ്ച് റൺസ് | 2015 | കെ. എച്ച്. ഹബീബ് | കെ കെ ഹരിദാസ് |
യാത്ര ചോദിക്കാതെ | 2016 | ||
ക്ലോസ് ഫ്രണ്ട്സ് | 2016 P | ചങ്ങനാശ്ശേരി ബഷീർ | മുഹമ്മദ് റഫി |
സ്റ്റുഡന്റ്സ് | 2016 P | മമ്മി സെഞ്ച്വറി | |
എന്റെ ക്ലാസ്സിലെ ആ പെൺകുട്ടി | 2016 P | ഗിരീഷ് കുന്നുമ്മൽ | |
ഇസ്തിരി | 2022 | തെസ്നിഖാൻ ഹൃസ്വ ചിത്രം |
ടി വി പരമ്പരകൾ
[തിരുത്തുക]- സമയം
- വല്ലാർപാടത്തമ്മ
- പ്രിയങ്കരി
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]ഈ ലേഖനം http://cinetrooth.in/2016/03/13/bindu-varapuzha-actress-profile-and-biography/ Archived 2018-06-13 at the Wayback Machine. എന്ന പേജിനെ അവലംബമാക്കി 2-ജൂൺ 2016 ൽ എഴുതിയതാണ് കൂടുതൽ റഫറൻസുകൾ ആവശ്യമാണ്