ബിനോയ് ഡൊമിനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രപ്രവർത്തകനായി ദീർഘകാലം പ്ര­വർത്തിച്ചു. മലയാള മനോരമ ഭാഷാ­പോഷിണി സാഹിത്യാ­ഭിരുചി മത്സര­ത്തിൽ വിജയി. ആനു­കാലികങ്ങളിൽ രചനകൾ പ്രസിദ്ധീ­കരിക്കാറുണ്ട്. സൗണ്ട് എഞ്ചിനീയറിങ്ങിന് ശേഷം വിവിധ പ്രൊജക്ടുകളിൽ പ്രവർത്തിച്ചു. ഗ്രാഫിക് ഡിസൈനിങ്ങ് മേഖല പ്രവർത്തന­മണ്ഡലമാക്കി ലോഗോ, ലെറ്റർ സ്റ്റൈൽ രൂപകല്പനയിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഏതാനം ആസ്കി ഫോണ്ടുകളുടെയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പ­ത്തികസഹായത്തോടെ സ്വതന്ത്ര മല­യാ­ളം കമ്പ്യൂട്ടിങ്ങിനുവേണ്ടി ഗായത്രി യുണിക്കോഡ് ഫോണ്ടിന്റെയും രൂപകല്പന നിർവ്വഹിച്ചു. ഫോണ്ട് രൂപകല്പനയുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ ഇപ്പോൾ കൈകാര്യം ചെയ്തുവരുന്നു.

പാലക്കാട് ജില്ലയിലെ കാരാകുറുശ്ശിയിൽ താമസം. ടിന്റു ബിനോയ് ഭാര്യ. ഡൊമിനിക് സാവിയോ, അന്ന സെറ, ഫിലിപ്പ് സാമുവൽ, ജോർജ്ജ് സാബിനോ, എൽസ സെയ എന്നിവർ മക്കളാണ്.

"https://ml.wikipedia.org/w/index.php?title=ബിനോയ്_ഡൊമിനിക്&oldid=3930449" എന്ന താളിൽനിന്ന് ശേഖരിച്ചത്