ബിനോയ് കോനാർ
ബിനോയ് കോനാർ | |
---|---|
ജനനം | നെമാറി, ബർദ്വാൻ, പശ്ചിമ ബംഗാൾ | ഏപ്രിൽ 24, 1930
മരണം | 2014 സെപ്റ്റംബർ 14 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | മഹാറാണി കോനാർ |
അഖിലേന്ത്യ കിസാൻസഭാ മുൻ അധ്യക്ഷനും സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു ബിനോയ് കോനാർ. പശ്ചിമബംഗാളിലെ ഭൂപരിഷ്കരണത്തിന്റെ ശിൽപ്പിയായ ഹരേകൃഷ്ണ കോനാറിന്റെ സഹോദരനാണ്.[1][2]
ജീവിതരേഖ
[തിരുത്തുക]ശരത്ചന്ദ്ര കോനാറുടെയും സത്യബാലദേവിയുടെയും മകനായി 1930 ഏപ്രിൽ 24നു ബർദ്വാൻ ജില്ലയിലെ നെമാറിയിൽ ജനിച്ചു. ചെറുപ്പംമുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചു. 1948ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1981ൽ സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സമിതി അംഗവും 1991ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കോനാർ[3] ആറ് വർഷവും ഒമ്പത് മാസവും ജയിൽവാസം അനുഭവിച്ചു. രണ്ടര വർഷം ഒളിവിലായിരുന്നു. 2012ൽ കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിലാണ് കൺട്രോൾ കമീഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ,അനാരോഗ്യംമൂലം സ്ഥാനമൊഴിയുകയായിരുന്നു. സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം മഹാറാണി കോനാറാണ് ഭാര്യ. നാലു മക്കളുണ്ട്. മക്കളായ സുകാന്ത കോനാർ സിപിഐ എം ബർദ്വാൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും അഭിജിത് കോനാർ ജില്ലാകമ്മിറ്റി അംഗവുമാണ്. 2014 സെപ്റ്റംബർ 14ന് കൊൽക്കത്തയിൽ വച്ച് അന്തരിച്ചു.[4]
നിയമസഭാ തെരഞ്ഞെടുപ്പ്
[തിരുത്തുക]നെമാറി മണ്ഡലത്തിൽനിന്ന് 1969, 1971, 1977 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [5]
അവലംബം
[തിരുത്തുക]- ↑ http://www.business-standard.com/article/news-ians/ex-bengal-mla-benoy-konar-dead-114091400516_1.html
- ↑ "ബിനോയ് കോനാർ അന്തരിച്ചു". ദേശാഭിമാനി. Retrieved 15 സെപ്റ്റംബർ 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-15. Retrieved 2014-09-15.
- ↑ [timesofindia.indiatimes.com/city/kolkata/Benoy-Konar-passes-away/articleshow/42473910.cms "Benoy Konar passes away"]. timesofindia. Retrieved 15 സെപ്റ്റംബർ 2014.
{{cite web}}
: Check|url=
value (help) - ↑ [www.thejasnews.com/index.jsp?tp=det&det=yes&news_id=201408114192958966 "സി.പി.ഐ.എം നേതാവ് ബിനോയ് കോനാർ അന്തരിച്ചു"]. തേജസ്. Retrieved 15 സെപ്റ്റംബർ 2014.
{{cite web}}
: Check|url=
value (help)
പുറം കണ്ണികൾ
[തിരുത്തുക][1] Archived 2014-09-12 at the Wayback Machine.