ബിനോയ്‌ വിശ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിനോയ്‌ വിശ്വം
Binoy vishwam.jpg
ജനനം (1955-11-25) നവംബർ 25, 1955 (വയസ്സ് 62)
വൈക്കം
വിദ്യാഭ്യാസം B.A ,L.L.B
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
ജീവിത പങ്കാളി(കൾ) ഷൈല സി. ജോർജ്
മാതാപിതാക്കൾ സി.കെ വിശ്വനാഥൻ, സി.കെ ഓമന

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിൽനിന്നുള്ള ഒരു നേതാവാണ് ബിനോയ്‌ വിശ്വം (ജനനം: 1955 നവംബർ 25, - ).[1] 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായിരുന്നു[2]. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു.[3] വിദ്യാഭ്യാസം എം.എ, എൽ,എൽ,ബി.[4]

ജീവിതരേഖ[തിരുത്തുക]

മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാനപ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്‌ തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത്‌ തടവനുഭവിച്ചിട്ടുണ്ട്‌. ഗ്രന്ഥകാരനും പത്രപ്രവർത്തകനുമാണ്.

ഷൈല സി. ജോർജ് ആണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. http://kerala.gov.in/government/binoy.htm
  2. "ധനേഷ്കുമാർ" (ഭാഷ: മലയാളം). മലയാളം വാരിക. 2013 ഫെബ്രുവരി 01. ശേഖരിച്ചത് 2013 ഫെബ്രുവരി 17. 
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ, നാദാപുരം - ശേഖരിച്ച തീയ്യതി 25 സെപ്റ്റംബർ 2008
  4. കേരള നിയമസഭ മെംബർമാർ: ബിനോയി വിശ്വം ശേഖരിച്ച തീയ്യതി 25 സെപ്റ്റംബർ 2008


"https://ml.wikipedia.org/w/index.php?title=ബിനോയ്‌_വിശ്വം&oldid=2347729" എന്ന താളിൽനിന്നു ശേഖരിച്ചത്