ബിനോദ് ബിഹാരി ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിനോദ് ബിഹാരി ചൗധരി
Binod Bihari Chowdhury.png
ജനനം(1911-01-10)10 ജനുവരി 1911
Boalkhali, Chittagong District, East Bengal, British India
മരണംഏപ്രിൽ 10, 2013(2013-04-10) (പ്രായം 102)
Kolkata, India
മരണകാരണം
Old age complications
ശവകുടീരംChittagong, Bangladesh
ഭവനംChittagong, Bangladesh
ദേശീയതBangladeshi
പൗരത്വംBangladeshi
വിദ്യാഭ്യാസംBachelor of Arts
Master of Arts
Bachelor of Law
പ്രശസ്തിChittagong armoury raid
ജന്മ സ്ഥലംChittagong, Bangladesh
പദവിബിപ്ലൊബി (വിപ്ലവകാരി), അഗ്നിപുരുഷ്
ജീവിത പങ്കാളി(കൾ)ബിവാ ദാസ്
മാതാപിതാക്കൾകാമിനി കുമാർ ചൗധരി
റോമാ റാണി ചൗധരി
പുരസ്കാര(ങ്ങൾ)സ്വാതന്ത്ര്യ ദിന പുരസ്‌കാരം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന മുന്നേറ്റമായ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകരിൽ ഒരാളും വിപ്ലവകാരിയുമായിരുന്നു ബിനോദ് ബിഹാരി ചൗധരി (10 ജനുവരി 1911 - 10 ഏപ്രിൽ 2013).

ജീവിതരേഖ[തിരുത്തുക]

അഭിഭാഷകനായിരുന്ന കാമിനി കുമാർ ചൗധരിയുടെയും റോമാ റാണി ചൗധരിയുടെയും മകനായി ഇപ്പോഴത്തെ ബംഗ്ലാദേശിലെ ചിറ്റഗോങിൽ ജനിച്ചു. സ്കോളർഷിപ്പോടെ മട്രിക്കുലേഷൻ പരീക്ഷ പാസായി. സ്കൂൾ പഠനകാലത്തുതന്നെ സ്യാതന്ത്ര സമര പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ബിനോദ് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ ഗ്രൂപ്പായ ജുഗോന്തറിൽ ചേർന്നു പ്രവർത്തിച്ചു.ഇക്കാലത്താണ് ആയുധപ്പുര ആക്രമണത്തിന്റെ നായകനായിരുന്ന സ്വാതന്ത്ര്യസമരസേനാനി "മാസ്റ്റർ ദാ" (സൂര്യ സെൻ)യുടെ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിൽ അംഗമാകുന്നത്. പ്രീതി ലതാ വടേദാർ, കൽപ്പന ദത്ത, കാളിപാദ ചക്രവർത്തി, അംബികാ ചക്രവർത്തി, താരകേശ്വർ ചക്രവർത്തി എന്നിവരോടൊപ്പം ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇതിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. ബ്രിട്ടീഷുകാർ രജപുത്താനയിൽ ജയിലിലാക്കി. ബിരുദ -ബിരുദാനന്ദര പഠനങ്ങളെല്ലാം തടവറയിലായിരുന്നു.പിന്നീട് നിയമത്തിൽ ബിരുദമെടുത്തു.[1]

സ്വാതന്ത്ര്യലബ്ദിക്കുശേഷം കിഴക്കൻ പാകിസ്താനിൽ താമസമാക്കി. 1947ൽ അദ്ദേഹം പ്രവിശ്യാ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1954 വരെ ആ സ്ഥാനത്ത് തുടർന്നു. 1954ൽ അവിടെ നടന്ന മാതൃഭാഷാ പ്രക്ഷോഭത്തിലും 1971ൽ നടന്ന ബംഗ്ലാദേശ് വിമോചനപോരാട്ടത്തിലും സജീവമായിരുന്നു. ബംഗ്ലാദേശ് സ്വതന്ത്രമായശേഷം സർക്കാർ അദ്ദേഹത്തിന് ദേശീയ ബഹുമതി നൽകി ആദരിച്ചു.[2]

ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങ്ങിൽ താമസിക്കുകയായിരുന്ന അദ്ദേഹത്തെ ചികിത്സയ്ക്കായി കൊൽക്കത്തയിൽ കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് മരിച്ചത്.

ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്[തിരുത്തുക]

കൃതികൾ[തിരുത്തുക]

  • "അഗ്നിജോർ ദിൻഗുലി" (ആ തീ പിടിച്ചദിനങ്ങൾ) - ചിറ്റഗോങ് സമരത്തിന്റെ ഓർമക്കുറിപ്പുകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • ബംഗ്ലാദേശ് സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. ഗോപി (14 ഏപ്രിൽ 2013). "ചരിത്രമായി "ആ തീ പിടിച്ച ദിനങ്ങൾ"". ദേശാഭിമാനി. ശേഖരിച്ചത് 14 ഏപ്രിൽ 2013.
  2. "Nation pays tributes to revolutionary Binod Bihari". Daily Prime news. 12 ഏപ്രിൽ 2013. ശേഖരിച്ചത് 14 ഏപ്രിൽ 2013.

അധിക വായനയ്ക്ക്[തിരുത്തുക]

  • ‘ചിറ്റഗോങ് വിപ്ലവം’ - മാനിനി ചാറ്റർജി

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിനോദ്_ബിഹാരി_ചൗധരി&oldid=2284653" എന്ന താളിൽനിന്ന് ശേഖരിച്ചത്