ബിനിത ടോപ്പോ
മെഡൽ റെക്കോർഡ് | ||
---|---|---|
പ്രതിനിധീകരിക്കുന്നത് ![]() | ||
സ്തരീകളുടെ Field Hockey | ||
ഹോക്കി ഏഷ്യ കപ്പ് | ||
![]() |
2004 ന്യൂഡെൽഹി ടീം | |
Asian Games | ||
![]() |
2006 ദോഹ | ടീം മത്സരം |
ഇന്ത്യൻ ദേശീയ വനിത ഫീൽഡ് ഹോക്കി ടീമിലെ അംഗമാണ് ബിനിത ടോപ്പോ. (1980 നവംബർ 21ന് ജനിച്ചു) 2004 ഹോക്കി ഏഷ്യ കപ്പിൽ ഇന്ത്യ ഗോൾഡ് മെഡൽ നേടിയപ്പോൾ ഉണ്ടായിരുന്ന ടീമിൽ അവർ കളിച്ചിരുന്നു. ടോപ്പോ നിലവിൽ പടിഞ്ഞാറൻ റെയിൽവേയിൽ ജോലിക്കാരിയാണ്.[1]
മുൻകാല ജീവിതം[തിരുത്തുക]
ഒറീസയിലെ സുന്ദർഗാർ ജില്ലയിലെ ലുകിധിയിലാണ് ടോപ്പോ ജനിച്ചത്.[2] അവരുടെ ചെറുപ്രായത്തിൽ അച്ചൻ മരണപ്പെട്ടു. അവരുടെ അമ്മ ഒരു വിദ്യാലയത്തിൽ തൂപ്പുകാരിയായാണ് ജോലിചെയ്തിരുന്നത്.[3]
വിദ്യാഭ്യാസം[തിരുത്തുക]
റാഞ്ചിയിലെ മഹിന്ദ്ര കോളേജിലാണ് ടോപ്പോ പഠിച്ചത്.[4] റൂർക്കലയിലെ പാൻപോഷ് സ്പോർട്ട്സ് ഹോസ്റ്റലിലാണ് പരിശീലനം നേടിയത്. കോച്ചുകൾക്കുള്ള പരിശീലനപരിപാടി ജംഷ്ഡ്പൂറിലെ ടാറ്റ ഫുഡ്ബാൾ അക്കാഡമിയിൽ നിന്നും , ബൈചംഗ് ബുട്ടിയ ഫുട്ബോൾ സ്കൂൾ, ഡെൽഹി എന്നിവയിൽ നിന്നും പൂർത്തിയാക്കി.
തൊഴിലും പരിശീലനവും[തിരുത്തുക]
ടോപ്പോ 2004 ലെ ഇന്ത്യൻ നാഷണൽ ടീമിൽ അംഗമായി. അതിന് മുമ്പ് അനേകം തദ്ദേശ മത്സരങ്ങളിൽ വിജയിയായിരുന്നു. 2007 ഏഷ്യ കപ്പിലെ ഇന്ത്യൻ വുമൺ ഹോക്കി ടീമിനെ നയിച്ചത് ടോപ്പോ ആയിരുന്നു. അവർ സ്കൂളിൽ പഠിക്കുന്ന സമയത്ത് ജാർഖണ്ഡ് അണ്ടർ 16 ടീമിനെ നയിച്ചിരുന്നു.
ഇന്ത്യൻ ഹോക്കി ടീമിന്റെ ഫുൾബാക്ക് സ്ഥാനത്താണ് ടോപ്പോ കളിച്ചിരുന്നത്.[5]
ഇന്റർനാഷണൽ സർക്യൂട്ടിൽ ടോപ്പോ കളിച്ചവ
- ദോഹയിലെ ഏഷ്യൻ ഗെയിംസ്, ഡിസംബർ 2006
- ഡൽഹിയിലെ ഏഷ്യകപ്പ്, ഫെബ്രുവരി 2004
- ഡൽഹിയിലെ ഇന്ദിരാഗാന്ധി ഗോൾഡ് കപ്പ്, ഒക്ടോബർ 2005
- സിംഗപ്പൂരിലെ ഏഷ്യൻ ടൂർ (നാല് രാജ്യങ്ങളുടെ ടൂർണമെന്റ്) ആഗസ്റ്റ് 2004
- ഓസ്ട്രേലിയൻ ടൂർ, മൂന്ന് നാഷൻ സീരീസ്, ഏപ്രിൽ 2004ന്
മാഡ്രിഡിൽ നടന്ന 2006 വേൾഡ് കപ്പിലും ടോപ്പോ പങ്കെടുത്തു.[6]
അംഗീകാരം[തിരുത്തുക]
മെയ് 2011 ൽ ഇന്ത്യൻ ഹോക്കിയിലെ സംഭാവന കണക്കിലെടുത്ത് ഭുവനേശ്വരിലെ ജയദേവ് ഭവനിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നവീൻ പട്നായ്ക്ക് അവാർഡ് നൽകി.[7]
അവലംബം[തിരുത്തുക]
- ↑ "Indian Hockey Player". ശേഖരിച്ചത് 27 September 2017.
- ↑ "Dribble, flip and slash through - Livemint". www.livemint.com. ശേഖരിച്ചത് 2017-09-27.
- ↑ "YUWA | Goalden Times". Goalden Times (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-09-27.
- ↑ Empty citation (help)
- ↑ "Vineeta Toppo". www.bharatiyahockey.org. ശേഖരിച്ചത് 2017-09-27.
- ↑ "Monthly Bulletin". www.bharatiyahockey.org. ശേഖരിച്ചത് 2017-09-27.
- ↑ "The Telegraph - Calcutta (Kolkata) | Orissa | Honour for Commonwealth Games medallists". www.telegraphindia.com. ശേഖരിച്ചത് 2017-09-27.