ബിജോൺ സേതു കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1982 നടന്ന ബിജോൺ സേതു കൂട്ടക്കൊല (ബംഗാളി: বিজন সেতু হত্যাকান্ড)ആനന്ദമാർഗി വിഭാഗത്തിൽ പെട്ട പതിനാറു യോഗികളുടെയും ഒരു സന്യാസിനിയുടെയും ജീവനാശത്തിൽ കലാശിച്ചു. പശ്ചിമബംഗാളിലെ കൽക്കത്തയിൽ ആണ് സംഭവം നടന്നത്. ഏപ്രിൽ 30, 1982 നു രാവിലെ ഒരു സ്ത്രീ അടക്കം പതിനേഴു ആനന്ദമാർഗ്ഗികളെ ഒരു വലിയ ജനക്കൂട്ടം അടിച്ചു കൊല്ലുകയും തുടർന്ന് അവരെ ഒരു മുറിയിൽ പൂട്ടിയിട്ടു തീ വയ്ക്കുകയും ആണ് ഉണ്ടായത്. ഈ സംഭവം നടന്നത് ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു എന്നിരുന്നാൽ പോലും ഇതേവരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തുക ഉണ്ടായിട്ടില്ല.

ഈ സംഭവത്തിൽ ആ കാലഘട്ടത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് പങ്കുണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു[1]. 1996-ൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകർ അന്വേഷണത്തിനായി മുന്നോട്ടു വന്നെങ്കിലും പശ്ചിമബംഗാളിൽ അധികാരത്തിൽ ഉണ്ടായിരുന്ന മാർക്സിസ്റ്റ്‌ പാർട്ടിയുടെ നിസ്സഹകരണം കാരണം അന്വേഷിക്കാൻ കഴിയാതെ മടങ്ങുകയാനുണ്ടായത്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. http://www.hinduismtoday.com/modules/smartsection/item.php?itemid=621
"https://ml.wikipedia.org/w/index.php?title=ബിജോൺ_സേതു_കൂട്ടക്കൊല&oldid=1695393" എന്ന താളിൽനിന്നു ശേഖരിച്ചത്