ബിജൊയ ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിജൊയ ചക്രവർത്തി
ബിജൊയ ചക്രവർത്തി 2015 ഓഗസ്റ്റിൽ
ലോക്സഭാംഗം
ഓഫീസിൽ
16 മേയ് 2009 – 23 മേയ് 2019
മുൻഗാമിKirip Chaliha
പിൻഗാമിക്വീൻ ഓജ
ഓഫീസിൽ
13 മേയ് 1999 – 13 മേയ് 2004
മുൻഗാമിഭുബനേശ്വർ കലിത
പിൻഗാമിKirip Chaliha
മണ്ഡലംഗുവഹാത്തി
കേന്ദ്ര ജലവിഭവവകുപ്പുകളുടെ സഹമന്ത്രി
ഓഫീസിൽ
13 മേയ് 1999 – 13 മേയ് 2004
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-10-07) 7 ഒക്ടോബർ 1939  (84 വയസ്സ്)
Baligaon, Jorhat, Assam Province, British India
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളി
ജിതേൻ ചക്രവർത്തി
(m. 1965)
കുട്ടികൾ2 (സുമൻ ഹരിപ്രിയ ഉൾപ്പടെ)
വസതിഗുവഹാത്തി
അൽമ മേറ്റർഗുവഹാത്തി യൂണിവേഴ്സിറ്റി (M.A), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
വെബ്‌വിലാസംProfile

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ ലോക്സഭാംഗവും ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റുമാണ് ബിജൊയ ചക്രവർത്തി (ജനനം: 7 ഒക്ടോബർ 1939).[1] 2021-ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ഇവർക്ക് ലഭിച്ചിട്ടുണ്ട്.[2][3][4]

ജീവിത രേഖ[തിരുത്തുക]

ജനതാ പാർട്ടിയിൽക്കൂടിയാണ് ബിജോയ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതിനു ശേഷം അവർ പ്രാദേശിക പാർട്ടിയായ അസം ഗണ പരിഷത്തിൽ ചേരുകയും 1986 മുതൽ 1992 വരെ അസം ഗണ പരിഷത്തിൽ നിന്നും രാജ്യസഭയിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതിനു ശേഷം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.

1999-ൽ ഗുവഹാത്തി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പതിമൂന്നാം ലോക്‌സഭയിൽ അംഗമായി, ഇവരിലൂടെ ആദ്യമായി ബിജെപിക്ക് ഗുവഹാത്തി മണ്ഡലത്തിൽ വിജയിക്കാൻ സാധിച്ചു. അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ കേന്ദ്ര ജലവിഭവ സഹമന്ത്രിയായും ഈ കാലയളവിൽ അവർ സേവനമനുഷ്ഠിച്ചു. എന്നാൽ 2004-ൽ, ഗായകൻ ഭൂപൻ ഹസാരികയെ ഗുവഹാത്തി മണ്ഡലത്തിൽ നിർത്താൻ ബിജെപി തീരുമാനിക്കുകയും, ഇത് ബിജെപി പാർട്ടി പ്രവർത്തകരിൽ നിന്ന് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിൽ ഹസാരിക പരാജയപ്പെടുകയും തെറ്റ് മനസ്സിലാക്കിയ ബി.ജെ.പി നേതൃത്തം ഗുവാഹത്തി സീറ്റിൽ നിന്ന് 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജോയയെ വീണ്ടും സ്ഥാനാർത്ഥിയാക്കി. തുടർന്ന് 2009-ലും 2014-ലും ബിജെപിയെ പ്രതിനിധീകരിച്ച് അവർ വീണ്ടും അവിടെ വിജയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

അസമിലെ ജോർഹട്ട് ജില്ലയിലെ ബാലിഗാവ് ഗ്രാമത്തിൽ 1939 ഒക്ടോബർ 7-ന് ബി.കെ. ഠാക്കൂറിന്റെയും മുഖ്യദാ താക്കൂറിന്റെയും മകളായി ജനിച്ചു.[1] ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര വിദ്യാഭ്യാസം നേടിയ ഇവർ, ഗുവാഹത്തി സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാലകളിൽ നിന്നും വിദ്യാഭ്യാസം നേടി.[1] 1965 ജൂൺ 1-ന് ജിതൻ ചക്രവർത്തിയുമായി വിവാഹം കഴിഞ്ഞ അവർക്ക് ഒരു മകനും ഒരു മകളുമുണ്ട്. [1] ഇവരിടെ മകൾ സുമൻ ഹരിപ്രിയ 2016-ൽ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ഹജോ വിധാൻ സഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[5][6] ഇവരുടെ മകൻ രണജിത് ചക്രവർത്തി 2017 മേയിൽ 49 ആം വയസ്സിൽ അന്തരിച്ചു.

വഹിച്ച പദവികൾ[തിരുത്തുക]

1955-56 കാലഘട്ടത്തിൽ ജെബി കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇവർ പിന്നീട് പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1980 മുതൽ 1983 വരെ മംഗൾഡായിലെ മൈന പാരിജത്തിന്റെ ജില്ല അധ്യക്ഷയായിരുന്നു. പിന്നീട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ പ്രസിഡന്റാവുകയും ചെയ്തു. 1979 മുതൽ 1974 വരെ മംഗൾഡായ് റിക്ഷാ പുഷിംഗ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും, 1975 മുതൽ 1975 വരെ മംഗൾദായ് ഹരിജന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

1977-1978 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെ മംഗൾഡോയ് ബ്രാഞ്ച് (അസം) ജില്ലാ സെക്രട്ടറിയായിരുന്ന ഇവർ 1986-1992 അസം ഗണപരിഷത്തിന്റെ രാജ്യസഭാ അംഗവും ഡെപ്യൂട്ടി ലീഡറുമായിരുന്നു. പതിമൂന്നാം ലോക്സഭയിലേക്ക് 1999-ൽ ഗുവാഹട്ടി മണ്ഡാലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇവർ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര ജലവിഭവ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. തുടർന്ന് പതിനചും പതിനാറും ലേക്സഭയിലേക്ക് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2007 മുതൽ നിലവിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Chakravarty, Smt. Bijoya". Archived from the original on 1 June 2013. Retrieved 7 January 2013.
  2. "Padma Awards 2021 announced". Ministry of Home Affairs. Retrieved 26 January 2021.
  3. "Shinzo Abe, Tarun Gogoi, Ram Vilas Paswan among Padma Award winners: Complete list". The Times of India. 25 January 2021. Retrieved 25 January 2021.
  4. "Padma Bhushan for Tarun Gogoi". Assam Tribune. 25 January 2021. Retrieved 26 January 2021.
  5. "Exclusive: Cabinet Portfolio Names for BJP-led Govt in Assam". TheQuint (in ഇംഗ്ലീഷ്). 21 May 2016. Retrieved 26 January 2021.
  6. "Fathers & sons, husbands & wives and a mother in place of daughter, all in one Congress poll family". The Indian Express (in ഇംഗ്ലീഷ്). 18 March 2016. Retrieved 26 January 2021.

പുറം കണ്ണികൾ[തിരുത്തുക]

പാർലമെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഔദ്യോഗിക ജീവചരിത്രം

"https://ml.wikipedia.org/w/index.php?title=ബിജൊയ_ചക്രവർത്തി&oldid=3671012" എന്ന താളിൽനിന്ന് ശേഖരിച്ചത്