ബിജിബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിജിബാൽ
ബിജിബാൽ
കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ (2017ഫെബ്രുവരി 03)
ജീവിതരേഖ
ജനനനാമം ബിജിബാൽ മണിയിൽ
ജനനം (1973-05-21) മേയ് 21, 1973 (വയസ്സ് 44)
എറണാകുളം, കേരളം, ഇന്ത്യ
സ്വദേശം എറണാകുളം, കേരളം, ഇന്ത്യ
തൊഴിലു(കൾ) സംഗീതസംവിധായകൻ, പിന്നണി ഗായകൻ, കർണാടക സംഗീതജ്ഞൻ
ഉപകരണം കീബോർഡ്, വയലിൻ, പാട്ട്
സജീവമായ കാലയളവ് 2007–തുടരുന്നു

മലയാളചലച്ചിത്രങ്ങളിലെ സം‌ഗീതസം‌വിധാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ബിജിബാൽ. 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാൽ ജോസ് ചിത്രത്തിലെ സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ടാണ് ബിജിബാലിന്റെ സിനിമാജീവിതം തുടങ്ങുന്നത്. അനിൽ പനച്ചൂരാൻ എന്ന ഗാനരചയിതാവിന്റേയും ആദ്യ സിനിമയായിരുന്നു ഇത്.

പലേരി മാണിക്യം എന്ന ചിത്രത്തിൽ ബിജിബാൽ ആലപിച്ചിട്ടുണ്ട്. 2008-ൽ മികച്ച സംഗീതസം‌വിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി.[1] പരേതയായ ശാന്തിയാണ് ഭാര്യ. ഇവർ അറിയപ്പെടുന്ന നർത്തകിയായിരുന്നു. 2017 ഓഗസ്റ്റ് 29-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ച് ഇവർ അന്തരിച്ചു. ബിജിബാൽ ഈണം നൽകി ആലപിച്ച 'കയ്യൂരുള്ളൊരു സമരസഖാവിന്', ഇടശ്ശേരിയുടെ പ്രമുഖ കവിതയായ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം തുടങ്ങിയ രംഗങ്ങളിൽ ശാന്തി അഭിനയിച്ചിരുന്നു. 'രാമന്റെ ഏദൻതോട്ടം' എന്ന ചിത്രത്തിനുവേണ്ടി നൃത്തസംവിധാനം നിർവ്വഹിച്ചതും ശാന്തിയാണ്. ദേവദത്ത്, ദയ എന്നീ രണ്ട് മക്കളാണ് ബിജിബാൽ-ശാന്തി ദമ്പതികൾക്ക്. യൂട്യൂബിൽ വൻ ഹിറ്റായി മാറിയ 'ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ' എന്ന ഗാനം ആലപിച്ചത് ദയയാണ്.

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം സിനിമ കുറിപ്പുകൾ
2013 റെഡ്‌ വൈൻ
2013 നത്തോലി ഒരു ചെറിയ മീനല്ല പശ്ചാത്തലസംഗീതം
2013 റോമൻസ് പശ്ചാത്തലസംഗീതം
2012 ടാ തടിയാ
2012 ബാവൂട്ടിയുടെ നാമത്തിൽ പശ്ചാത്തലസംഗീതം
2012 ജവാൻ ഓഫ് വെള്ളിമല
2012 ട്രിവാൻഡ്രം ലോഡ്ജ് പശ്ചാത്തലസംഗീതം
2012 ഹസ്ബൻഡ്സ് ഇൻ ഗോവ പശ്ചാത്തലസംഗീതം
2012 ഒഴിമുറി
2012 മിസ്റ്റർ മരുമകൻ പശ്ചാത്തലസംഗീതം
2012 22 ഫീമെയിൽ കോട്ടയം
2012 മായാമോഹിനി പശ്ചാത്തലസംഗീതം
2012 പത്മശ്രീ ഭരത് ഡോ. സരോജ്കുമാർ പശ്ചാത്തലസംഗീതം
2012 കുഞ്ഞളിയൻ പശ്ചാത്തലസംഗീതം
2011 വെനീസിലെ വ്യാപാരി
2011 ഇന്നാണു ആകല്യാണം
2011 സെവൻസ്
2011 വയലിൻ
2011 സാൾട്ട് ൻ പെപ്പർ
2011 ജനപ്രിയൻ പശ്ചാത്തലസംഗീതം
2011 ഭക്തജനങ്ങളുടെ ശ്രദ്ധക്ക് പശ്ചാത്തലസംഗീതം
2011 നാടകമേ ഉലകം പശ്ചാത്തലസംഗീതം
2011 ഇതു നമ്മുടെ കഥ പശ്ചാത്തലസംഗീതം
2011 അർജ്ജുനൻ സാക്ഷി
2011 കുടുംബശ്രീ ട്രാവൽസ്
2010 മേരിക്കുണ്ടൊരു കുഞ്ഞാട് പശ്ചാത്തലസംഗീതം
2010 ബെസ്റ്റ് ആക്റ്റർ
2010 അപൂർവ്വരാഗം പശ്ചാത്തലസംഗീതം
2009 പാലേരി മാണിക്യം ആമുഖ ഗീതം
2009 കേരള കഫെ കഥയമമ
2009 സ്വന്തം ലേഖകൻ
2009 ലൗഡ് സ്പീക്കർ
2009 ഡാഡി കൂൾ
2009 പാസഞ്ചർ
2008 മിന്നാമിന്നിക്കൂട്ടം
2007 നസ്രാണി
2007 റോക്ക് ആൻഡ് റോൾ പശ്ചാത്തലസംഗീതം
2007 അറബിക്കഥ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - പത്തേമാരി, നീന[2]
  • 2014 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം -
  • 2013 - പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - (കളിയച്ഛൻ)[3]
  • 2013 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - കളിയച്ഛൻ, ഒഴിമുറി[4]
  • 2011 - ഏഷ്യാ വിഷൻ മൂവി അവാർഡ് - സാൾട്ട് ൻ പെപ്പർ
  • 2008 - നല്ല സംഗീത സംവിധായകനുള്ള മുല്ലശ്ശേരി രാജു സംഗീത അവാർഡ്.[1] - Arabikkatha

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "A dream debut for Bijibal". The Hindu. 2008 September 19. ശേഖരിച്ചത് 2009 December 7. 
  2. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......". മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2016 മാർച്ച് 1-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1. 
  3. http://www.mathrubhumi.com/movies/hindi/347717/
  4. http://www.mathrubhumi.com/movies/malayalam/341777/
"https://ml.wikipedia.org/w/index.php?title=ബിജിബാൽ&oldid=2598292" എന്ന താളിൽനിന്നു ശേഖരിച്ചത്