ബിഗ്ഹോൺ ദേശീയവനം

Coordinates: 44°32′N 107°21′W / 44.533°N 107.350°W / 44.533; -107.350
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ്ഹോൺ ദേശീയവനം
The Medicine Wheel National Historic Landmark in the National Forest
Map showing the location of ബിഗ്ഹോൺ ദേശീയവനം
Map showing the location of ബിഗ്ഹോൺ ദേശീയവനം
Map showing the location of ബിഗ്ഹോൺ ദേശീയവനം
Map showing the location of ബിഗ്ഹോൺ ദേശീയവനം
LocationSheridan, Big Horn, Johnson, and Washakie counties, Wyoming, USA
Nearest citySheridan, WY
Coordinates44°32′N 107°21′W / 44.533°N 107.350°W / 44.533; -107.350
Area1,107,571 acres (4,482.18 km2)[1]
EstablishedFebruary 22, 1897[2]
Governing bodyU.S. Forest Service
WebsiteBighorn National Forest

ബിഗ്ഹോൺ ദേശീയവനം അമേരിക്കൻ ഐക്യനാടുകളിലെ  വയോമിംഗ് സംസ്ഥാനത്തിൻറെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്നതും ഏകദേശം 1.1 ദശലക്ഷം ഏക്കറിലധികം (4,500 ചതുരശ്ര കിലോമീറ്റ്‍) ഭൂപ്രദേശം ഉൾക്കൊള്ളുന്നതുമായ ഒരു യു.എസ് ദേശീയ വനമാണ്. 1897-ൽ ഒരു യുഎസ് ഫോറസ്റ്റ് റിസർവ് ആയി സൃഷ്ടിക്കപ്പെട്ട ഇത്, യുഎസിലെ ഏറ്റവും പഴക്കമുള്ള സർക്കാർ സംരക്ഷിത വനഭൂമികളിലൊന്നാണ്. ഭൂഖണ്ഡാന്തര വിഭജനത്തിന് നേർ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ വനം, റോക്കി പർവതനിരകളുടെ മറ്റ് ഭാഗങ്ങളിൽനിന്ന് ബിഗോർൺ ബേസിനാൽ വേർതിരിക്കപ്പെടുന്ന ഒരു ബാഹ്യ പർവതനിരയായ ബിഗ്ഹോൺ പർവതനിരകൾക്കൊപ്പം മൊണ്ടാന അതിർത്തിയിൽ നിന്ന് 80 മൈൽ (130 കി.മീ) ദൂരത്തേക്ക് വരെ നീളുന്നു. പർവതങ്ങളുടെ അടിവാരത്ത് 5,000 അടി (1,500 മീറ്റർ) ഉയരത്തിലുള്ള സേജ് ബ്രഷ്പ്, പുല്ല് മൂടിയ താഴ്ന്ന പ്രദേശങ്ങളിൽതുടങ്ങി ബിഗ്ഹോൺ പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ക്ലൗഡ് പീക്കിന്റെ മുകളിൽ 13,189 അടി (4,020 മീ) വരെയായി ഈ പ്രദേശത്തിൻറെ ഉയരം വ്യത്യാസപ്പെട്ടിരിക്കുന്നു. ഏകദേശം 99 ശതമാനം ഭൂമിയും 1,500 മീറ്ററിന് (4,900 അടി) മുകളിൽ ഉയരമുള്ളതാണ്. വനത്തിൽ കാണപ്പെടുന്ന അരുവികളാൽ ഭാഗികമായി ജലസമൃദ്ധമാകുന്ന ബിഗ്ഹോൺ നദിയുടെ പേരിലാണ് ഈ വനം അറിയപ്പെടുന്നത്. ഈ ശ്രേണിയിലെ അരുവികളിലെ ജലം പ്രധാനമായും മഞ്ഞുരുകി ഉണ്ടാകുന്നതും ഉരുകിയ മഞ്ഞും പെയ്ത്തു വെള്ളവുമായി ചേർന്ന് ഉണ്ടാകുന്നതുമാണ്.[3]

മോട്ടോർ,  അല്ലെങ്കിൽ യാന്ത്രിക ഉപകരണങ്ങളൊന്നുംതന്നെ അനുവദനീയമല്ലാത്ത ക്ലൗഡ് പീക്ക് വൈൽഡർനസ് പ്രദേശമാണ് ഉൾവനം. 189,000 ഏക്കർ (765 ചതുരശ്ര കിലോമീറ്റർ) ഘോരവനത്തിലേയ്ക്കുള്ള ഏക പ്രവേശനം കാൽനടയായോ കുതിരപ്പുറത്തോ ആണ്.[4] വനത്തിനുള്ളിൽ 1,500 മൈൽ (2,400 കി.മീ) കാൽനടപ്പാതകളും, കൂടാതെ 32 മെച്ചപ്പെട്ട ക്യാമ്പ് ഗ്രൗണ്ടുകൾ, ലോഡ്ജുകൾ, മൂന്ന് പ്രകൃതിരമണീയത ആസ്വദിക്കുവാൻ സാധിക്കുന്ന മൂന്ന് ചെറുപാതകളുമുണ്ട്. വ്യോമിംഗിലെ ബിഗോൺ സീനിക് ബൈവേ എന്നുകൂടി അറിയപ്പെടുന്ന യു.എസ് റൂട്ട് 14 പാത 30 മൈൽ (48 കി.മീ) വീതിയുള്ള വനത്തെ മുറിച്ച് നടുവിലൂടെ കടന്നുപോകുന്നു. മെഡിസിൻ വീൽ പാസേജ് (യു.എസ്. ഹൈവേ 14 എ) വടക്കുഭാഗത്ത് മെഡിസിൻ വീൽ നാഷണൽ ഹിസ്റ്റോറിക് ലാൻഡ്‌മാർക്കിനെ കടന്നുപോകുന്നുപോകുമ്പോൾ ക്ലൗഡ് പീക്ക് സ്കൈവേ (യു.എസ്. റൂട്ട് 16) വനത്തിലെ ഏറ്റവും ഉയർന്ന ചുരം (പൌഡർ റിവർ പാസ് 9,677 അടി/ 2,950 മീറ്റർ) മറികടന്നുപോകുന്നു.

ദേശീയവനത്തിന്റെ ആസ്ഥാനം വ്യോമിംഗിലെ ഷെറിഡാനിൽ സ്ഥിതി ചെയ്യുന്നു. ബഫല്ലോ, ലോവൽ, ഷെറിഡാൻ എന്നിവിടങ്ങളിൽ ദേശീയ വനത്തിന് പ്രാദേശിക റേഞ്ചർ ജില്ലാ ഓഫീസുകളുണ്ട്.[5] ബർഗെസ് ജംഗ്ഷനിലും ഷെൽ ഫാൾസിന് സമീപവുമാണ് സന്ദർശക കേന്ദ്രങ്ങളുള്ളത്. ഡെയ്‌റ്റണിൽ നിന്ന് 25 മൈൽ അകളെ റൂട്ട് 14, റൂട്ട് 14A എന്നിവയുടെ കവലയിൽ സ്ഥിതിചെയ്യുന്ന ബർഗെസ് ജംഗ്ഷനിൽ ഒരു റേഞ്ചർ സ്റ്റേഷനും സന്ദർശകരുടെ താമസസൗകര്യവും ക്യാമ്പ് ഗ്രൗണ്ടുകളും ഉണ്ട്.

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  2. "The National Forests of the United States" (PDF). Forest History Society. Retrieved July 30, 2012.
  3. wohl, Ellen; cooper, david; Poff, LeRoy; Rahel, Frank; Staley, Dennis; Winters, David. "Assessment of Stream Ecosystem Function and Sensitivity in the Bighorn National Forest, Wyoming" (PDF). Archived from the original (PDF) on 2016-03-04. Retrieved 2022-09-13.
  4. Forest Service
  5. "USFS Ranger Districts by State" (PDF). Archived from the original (PDF) on 2012-01-19. Retrieved 2022-09-13.
"https://ml.wikipedia.org/w/index.php?title=ബിഗ്ഹോൺ_ദേശീയവനം&oldid=3806562" എന്ന താളിൽനിന്ന് ശേഖരിച്ചത്