ബിക്രം സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിക്രം സിങ്
ബിക്രം സിങ്
കൂറ്  India
വിഭാഗം ഇന്ത്യൻ ആർമി
ജോലിക്കാലം 1972–മുതൽ തുടരുന്നു [1]
പദവി US-O10 insignia.svg ജനറൽ
യൂനിറ്റ് സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റ്[1]
Commands held GOC-in-C Eastern Command
GOC 15 കോർപ്‌സ്
GOC രാഷ്ട്രീയ റൈഫിൾസ്
GOC of Eastern Division in the Democratic Republic of Congo[1]
പുരസ്കാരങ്ങൾ പരംവിശിഷ്ട് സേവാ മെഡൽ
ഉത്തം യുദ്ധ് സേവാ മെഡൽ
അതിവിശിഷ്ട് സേവാ മെഡൽ
സേനാ മെഡൽ
വിശിഷ്ട് സേവാ മെഡൽ

ഇന്ത്യൻ ആർമിയുടെ നിലവിലെ ചീഫ് ഓഫ് ആർമി സ്റ്റാഫാണ് ജനറൽ ബിക്രം സിങ്,PVSM, UYSM, AVSM, SM, VSM, ADC[2] കിഴക്കൻ കമാണ്ടിന്റെ തലവനായിരുന്ന ഇദ്ദേഹം 2012 മേയ് 31-ന് ജനറൽ വി.കെ സിങ് വിരമിച്ച ഒഴിവിലാണ് ഇന്ത്യയുടെ 27-ാമത് CoAS ആയി ചുമതലയേറ്റത്.[3]ജെനറൽ ജെ.ജെ. സിങിന് ശേഷം CoAS പദവി വഹിക്കുന്ന രണ്ടാമത്തെ സിഖ് വംശജനാണ് ഇദ്ദേഹം.[4][5]

കുടുംബം[തിരുത്തുക]

സുർജീത് കൗറാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.[6]

സൈനീക സേവനകാലം[തിരുത്തുക]

നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദധാരിയായ ബിക്രം സിങ്,[7] 1972 മാർച്ച് 31-ന് സിഖ് ലൈറ്റ് ഇൻഫൻട്രിയിലൂടെയായിരുന്നു സൈന്യത്തിൽ ചേർന്നത്. ഇൻഫൻട്രി സ്കൂളിൽ അദ്ദേഹം "മികച്ച യുവ ഓഫീസർ", "മികച്ച കമാണ്ടോ", "മികച്ച യുദ്ധതന്ത്രവിദ്യാർത്ഥി" ആയിരുന്നു. ഇൻഫൻട്രി സ്കൂളിൽ പിന്നീട് അധ്യാപകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.[1]

ഹയർ കമാണ്ട് കോഴ്സ് വിജയിച്ചതിനുശേഷം മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടറായി അദ്ദേഹം സേവനമാരംഭിച്ചു. ഈ സമയത്ത് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ ആർമിയുടെ മാധ്യമ വക്താവായും അദ്ദേഹം സേവനം ചെയ്തു.[1]

കിഴക്കൻ കമാണ്ടിന്റെ GOC-ഇൻ-ചാർജ്, GOC 15 കോർപ്സ്, GOC രാഷ്ട്രീയ റൈഫിൾസ്, കോംഗോയുടെ കിഴക്കൻ ഡിവിഷന്റെ GOC , എന്നീ പദവികളിലും സേവനമനുഷ്ടിച്ചു.[1] തന്റെ സേവനകാലം ഏറ്റവും കൂടുതൽ ചെലവഴിച്ച ജമ്മു-കശ്മീരിൽ വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയുമുണ്ടായി.[8]


പുരൂലിയ സൈനിക സ്കൂളിന്റെ ഗോൾഡൻ ജൂബിലി ഉദ്ഘാടനച്ചടങ്ങിനിടെ.

അവാർഡുകളും മെഡലുകളും[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Know your new army chief, General Bikram Singh". Ndtv.com. 1972-03-31. ശേഖരിച്ചത് 2012-05-31. 
  2. "ചീഫ് ഓഫ് ആർമി സ്റ്റാഫ്". ഇന്ത്യൻ ആർമി. ശേഖരിച്ചത് 2012-06-01. 
  3. "ജെനറൽ വി.കെ സിങ് ഇന്ന് വിരമിക്കുന്നു.". ന്യൂ ഡൽഹി: ദി ഹിന്ദു. 31 മേയ് 2012. ശേഖരിച്ചത് 2012-06-06.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. By PPI. "Lt General Bikram Singh to succeed Indian army chief – The Express Tribune". Tribune.com.pk. ശേഖരിച്ചത് 2012-05-31. 
  5. Last Updated: 16 Jan 15:15 PM IST. "Gen. Bikram Singh is next Army chief". Thestatesman.net. ശേഖരിച്ചത് 2013-01-17. 
  6. "Bikram Singh assumes charge as new Army chief". 31 may 2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. "Chiefs of Staff". National Defence Academy. ശേഖരിച്ചത് 10 July 2012. 
  8. "I have shed my blood in Kashmir Valley: Army Chief". 9 July 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിക്രം_സിങ്&oldid=1735686" എന്ന താളിൽനിന്നു ശേഖരിച്ചത്