ബിഎൽ ലാസെർട്ടെ ഒബ്ജക്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
PG 1553+11 എന്ന BL Lac ഒബ്ജക്ടിന്റെ ഒപ്റ്റിക്കൽ സ്പെക്ട്രം
H 0323+022 എന്നബിഎൽ ലാസെർട്ടെ ഒബ്ജക്ട്. ചിത്രത്തിൽ അതിനു ചുറ്റുമുള്ള സഹ താരാപഥങ്ങളെയും കാണാം. (യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ 3.58 മീറ്റർ റിചെ-ക്രെറ്റിയൻ ദൂരദർശിനിയുടെ ഭാഗമായ ന്യൂ ടെക്നോളജി ടെലിസ്‌കോപ്പ് ഉപയോഗിച്ചെടുത്ത ചിത്രം)

വിദ്യുത്കാന്തിക വർണ്ണരാജിയിൽ ശക്തമായ ഉദ്വമന രേഖകളില്ലാത്ത താരാപഥങ്ങളെ ബിഎൽ ലാസെർട്ടെ ഒബ്ജക്ട്സ് എന്നു വിളിക്കുന്നു. ആദ്യമായി ലാസർട്ട് രാശിയിൽ (ലിസാർഡ്) കണ്ടതുകൊണ്ടാണ് ഈ പേര് ലഭിക്കാൻ കാരണം. ഇത്തരം മുപ്പതോളം സജീവ താരാപഥങ്ങളെ ഇതിനകം കണ്ടുപിടിച്ചിട്ടുണ്ട്.

ഇവയുടെ ഊർജ്ജപ്രവാഹത്തിലും ധ്രുവീകരണസ്വഭാവത്തിലും വളരെ വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. ഈ മാറ്റങ്ങളുടെ സമയനിരക്ക് ഒരാഴ്ചയോ ഒരു ദിവസമോ അതിൽ കുറവോ ആയിരിക്കാം. ഇതിന്റെ വർണ്ണരാജിയിൽ ഉദ്വമനരേഖകൾ ഇല്ലാത്തതുകൊണ്ട് ദൂരവും മറ്റ് ഭൗതികഗുണങ്ങളും മനസ്സിലാക്കുവാൻ പ്രയാസമാണ്.