Jump to content

ബിംല ബുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിംല ബുട്ടി
ജനനം1933
ദേശീയതഭാരതീയ
പൗരത്വംഭാരതം
കലാലയംഡൽഹി സർവകളാശാലi
ചിക്കാഗൊ സർവകളാശാല
അറിയപ്പെടുന്നത്ഊർജ്ജതന്ത്രജ്ഞ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രം; പ്ലാസ്മ ഊർജ്ജതന്ത്രം
സ്ഥാപനങ്ങൾINSA
പ്രബന്ധംRelativistic Effects on Plasma Oscillations and Two-Stream Instability (1962)
ഡോക്ടർ ബിരുദ ഉപദേശകൻസുബ്രഹ്മണ്യം ചന്ദ്രശേഖർ
ഡോക്ടറൽ വിദ്യാർത്ഥികൾഭുപേന്ദ്രനാഥ് ഗോസ്വാമി

ബിംല ബുടി പ്ലാസ്മാ ഊർജ്ജതന്ത്രത്തിൽ പ്രത്യേക പരിശീലനം നടത്തിയ ഭാരതീയ ഊർജ്ജതന്ത്രജ്ഞയാണ്. 1933ലാണ് ജനിച്ചത്. 1994ൽ ഇന്ത്യൻ സയൻസ് അക്കാദമി(INSA).യിലെ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫിസിസ്റ്റ് ഫെല്ലൊ ആയിരുന്നു. 1994ൽ ഐഎൻഎസ്എ-വൈനു ബാപ്പു പാരിതോഷികം കിട്ടി.

വിദ്യാഭ്യാസം

[തിരുത്തുക]

ഡൽഹി സർവകലാശാലയിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബി.എസ്സി(ഓണേഴ്സ്), എം.എസ്സി എന്നിവ നേടി. ഡൊക്ടാറാൽ പഠനത്തിന് ചിക്കാഗൊ സർവകലാശാലയിൽ ചേർന്നു. സുബ്രപ്മണ്യൻ ചന്ദ്രശേഖറിന്റെ മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങി, 1962ൽ അവർ പ്ലാസ്മ ഊർജ്ജതന്ത്രത്തിൽ പിഎച്ച്.ഡി നേടി. [1]

ഡോക്ടറേറ്റ് നേടിയ ശേഷം ഭാരതത്തിലേക്ക് മടങ്ങിയ ശേഷം ഡൽഹി സർവകലാശലയിൽ അദ്ധ്യാപകവൃത്തിക്കു ചേർന്നു. [1] Two years later, she went back to the USA to work at Goddard Space Flight Center.

1968ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജോലി നേടി, ഫിസിക്കൽ റിസർച്ച് ലബോറാട്ടാറി (Physical Research Laboratory )യിലെ ഡയറക്ടർ അവിടെ ചേരാൻ ക്ഷണിച്ചു. അവിടെ അവർ 1970 മുതൽ 1993ൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, സീനിയർ പ്രൊഫസർ, ഫാക്കൽറ്റി ഡീൻ ആയി ജോലി ചെയ്തു.[1]

PRLൽ അവർ എക്സ്പെരിമെന്റൽ പ്ലാസ്മഊർജ്ജതന്ത്ര പദ്ധതിക്കായി പുതിയ വിഭാഗം തുടങ്ങി. ഈ കൂട്ടായ്മയാണ് ആണ്വോർജ്ജ വകുപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് എന്ന പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായത്. ഇറ്റലിയിലെ റ്റ്രിയസ്റ്റ(Trieste)യിലെ ഇന്റെർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സിലെ പ്ലാസ്മ ഊർജ്ജതന്ത്രത്തിലെ ഡയറക്ടരായിരുന്നു.[1]

1977നും 1983നും ഇടയ്ക്ക് കുറെ ഗവേഷണ കടലാസുകളും 4 പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.യുഎസ്എയിലെ ഐഇഇഇ ട്രാൻസാക്ഷൻസ്ഓൺ പ്ലാസ്മ സയൻസിന്റെ സഹപത്രപ്രവർത്തകയായിരുന്നു. 1992 മുതൽ 1993 വരെ അവിടെ പ്രസിഡന്റായിരുന്നു.[1]

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]

അവർക്ക് താഴെപറയുന്ന പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്—[1]

  • പ്ലാനറ്ററി ശാസ്ത്രത്തിൽ വിക്രം സാരാഭായി പുരസ്കാരം (1977)
  • ജവഹർലാൽ നെഹ്രു സെന്റിനറി ലെക്ചർഷിപ് പുരസ്കാരം (Jawarharlal Nehru Birth Centenary Lectureship Award, 1993)
  • അസ്ട്രൊ ഫിസിക്സിനുഌഅ ഐഎൻഎസ്എ- വൈനു ബാപ്പു പുരസ്കാരം (INSA-Vainu Bappu Award for Astrophysics, 1994)
  • യുഎസ്എയിലെ ചിക്കാഗൊ സർവകലാശലയുടെ പ്രൊഫഷണൽ അച്ചീവ്മെന്റ് സൈറ്റേഷൻ പുരസ്കാരം (Professional Achievement Citation Award of University of Chicago, USA ,1996)
  • US Medal for Fundamental Contributions in the Physics of Nonlinear Waves and Chaos (2010)
  • Fellow of TWAS
  • Fellow of National Academy of Sciences (India)
  • Fellow of American Physical Society
  • Fellow of the Indian National Science Academy[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 Buti, Bimla (October 31, 2008). "A woman scientist in a field dominated by men" (PDF). Lilavati's Daughters: The Women Scientists of India. http://www.ias.ac.in/womeninscience/LD_essays/63-66. 
  2. "Indian Fellow". Indian National Science Academy. 2016. Archived from the original on 2016-08-12. Retrieved May 13, 2016.
"https://ml.wikipedia.org/w/index.php?title=ബിംല_ബുടി&oldid=3867548" എന്ന താളിൽനിന്ന് ശേഖരിച്ചത്