Jump to content

ബാർ കൗൺസിൽ, ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ അഭിഭാഷകസമൂഹത്തെ പ്രതിനിധീകരിക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന നിയമപരമായ സംവിധാനമാണ് ഇന്ത്യയുടെ ബാർ കൗൺസിൽ (ബാർ കൗൺസിൽ ഓഫ് ഇന്ത്യ.) ഇന്ത്യയുടെ പാർലമെന്റ് പാസ്സാക്കിയ അഭിഭാഷ നിയമത്തിന്റെ (The advocates Act 1961) ഭാഗമായിട്ടാണ് ബാർ കൗൺസിൽ രൂപീകരിക്കുന്നത്. അഭിഭാഷകവൃത്തിയുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടം, ചിട്ടവട്ടങ്ങൾ തുടങ്ങിയവയുടെ നിലവാരം നിശ്ചയിക്കുക, അഭിഭാഷകരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിഗണിക്കുക, ശിക്ഷണനടപടികൾ സ്വീകരിക്കുക, എന്നതൊക്കെയാണ് ബാർകൌൺസിലിന്റെ പ്രധാന അധികാരങ്ങൾ. രാജ്യത്തെ നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുക, വിദ്യാർത്ഥികളെ അഭിഭാഷകരായി സന്നത് എടുക്കാൻ ഉതകുന്ന നിയമബിരുദ വിദ്യാഭ്യാസം നൽകുവാൻ യൂണിവേഴ്സിറ്റികൾകും കോളേജുകൾക്കും വേണ്ട നിലവാരവും മാനദണ്ഡവും നിശ്ചയിക്കുക, അവയ്ക്ക് അംഗീകാരം നൽകുക തുടങ്ങിയവയും ബാർകൌൺസിലിന്റെ അധികാരത്തിൽപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാർ_കൗൺസിൽ,_ഇന്ത്യ&oldid=1889824" എന്ന താളിൽനിന്ന് ശേഖരിച്ചത്