Jump to content

ബാർബേറിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപരിഷ്കൃതൻ എന്ന അർത്ഥത്തിൽ ഇംഗ്ലീഷിലുപയോഗിക്കുന്ന വാക്കാണ് ബാർബേറിയൻ (ഇംഗ്ലീഷ്: Barbarian). പൊതുവിൽ ഏതെങ്കിലും ഒരു രാജ്യത്തിലെയോ ഒരു ജനവിഭാഗത്തിലെയോ അംഗത്തെ വിശേഷിപ്പിക്കാനാണ് ഈ വാക്കുപയോഗിക്കാറുള്ളത്. സാധാരണയായി, ഏതെങ്കിലും ഒരു നാഗരികസമൂഹം, തങ്ങളേക്കാൾ താഴ്ന്നവരെന്നു കരുതുന്ന ഗോത്രസമൂഹങ്ങളെ വിശേഷിപ്പിക്കാൻ ബാർബേറിയൻ എന്ന പേരുപയോഗിക്കുന്നു. യുദ്ധക്കൊതിയും ക്രൂരതയുമുള്ളവരുടെ പര്യായമായും ആലങ്കാരികമായി ഈ വാക്കുപയോഗിക്കാറുണ്ട്.

ഗ്രീക്കിലെ ബാർബോറോസ് (ഗ്രീക്ക്: βάρβαρος) എന്ന വാക്കിൽനിന്ന് ഉടലെടുത്തതാണ് ഈ പദം. പുരാതനകാലത്ത് വ്യത്യസ്ത സംസ്കാരത്തിലുള്ള ജനങ്ങളെ സൂചിപ്പിക്കാനാണ് ഇതുപയോഗിച്ചത്. പിൽക്കാലത്ത് ഗ്രീക്കുകാർ, തുർക്കികളെ ആക്ഷേപരീതിയിൽ സൂചിപ്പിക്കാൻ ഈ വാക്കുപയോഗിച്ചു. റോമൻ സാമ്രാജ്യകാലത്ത് ജെർമാനിക്കുകൾ, സെൽറ്റുകൾ, ഐബേരിയൻമാർ, ത്രേഷ്യൻമാർ, പാർത്തിയൻമാർ എന്നിങ്ങനെ നിരവധി ജനവിഭാഗങ്ങളെ ബാർബേറിയൻമാർ എന്ന പേരിൽ റോമക്കാർ വിളിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=ബാർബേറിയൻ&oldid=3147570" എന്ന താളിൽനിന്ന് ശേഖരിച്ചത്