ബാർത്തോലിൻ ഗ്രന്ഥിയുടെ അർബുദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർത്തോലിൻ ഗ്രന്ഥിയുടെ അർബുദം
മറ്റ് പേരുകൾBartholin's gland cancer, Bartholin's gland carcinoma (morphologic abnormality), carcinoma of Bartholin's gland (disorder)[1]
Barthlin carcinoma tissue cross section
സ്പെഷ്യാലിറ്റിOncology, gynecology
ലക്ഷണങ്ങൾPainless soft swelling at one side of the vaginal opening[2]
സാധാരണ തുടക്കംTypically in the 50s[3]
കാരണങ്ങൾUnknown[2]
ആവൃത്തിRare, <1% of all female genital tract cancer, <5% of vulvar cancer[2]

വൾവയുടെ ബാർത്തോലിൻ ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഒരു തരം അർബുദമാണ് ബാർത്തോലിൻ ഗ്രന്ഥിയുടെ അർബുദം.[2] ഇംഗ്ലീഷ്:Bartholin gland carcinoma ഇത് സാധാരണയായി മധ്യവയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ യോനി ഗളത്തിന്റെ ഒരു വശത്ത് വേദനയില്ലാത്ത മുഴയായാണ് കാണപ്പെടുന്നത്, ഇത് ബാർത്തോലിൻ സിസ്റ്റിന് സമാനമായി പ്രത്യക്ഷപ്പെടാം.[2] മുഴ വലുതോ ചെറുതോ ആകാം, ചർമ്മത്തിന് കീഴെ ആഴമുള്ളതാകാം അല്ലെങ്കിൽ ഉപരിതലത്തോട് അടുത്ത് വ്രണങ്ങളോടെ പ്രത്യക്ഷപ്പെടാം.[2] അവതരണത്തിലെ ശരാശരി പ്രായം 53 വയസ്സാണ്.[3]

ഒരു സ്ത്രീ രോഗലക്ഷണങ്ങളെക്കുറിച്ച് അറിയുന്നതിനുമുമ്പ് ഈ മുഴകൾ വലുതായിത്തീരും. അതായത് ഇവ് ചെറുതായിരിക്കുമ്പോൾ ലക്ഷണങ്ങൾ കാണിക്കില്ല. ആദ്യ ലക്ഷണങ്ങളിൽ ഒന്ന് വേദനാജനകമായ ലൈംഗികതയായിരിക്കാം. മറ്റ് സന്ദർഭങ്ങളിൽ യോനിയുടെ ആരംഭത്തിൽ ഒരു മുഴ അല്ലെങ്കിൽ അൾസർ ഉണ്ടാകാം. മുഴകളൂടെ വളർച്ച സമീപ പ്രദേശങ്ങളായ ഇഷിയോറെക്ടൽ ഫോസ, ഇൻഗ്വിനൽ ലിംഫ് നോഡുകൾ എന്നിവയിലേക്ക് വ്യാപിക്കും. ബാർത്തോലിൻ ഗ്രന്ഥി അർബുദങ്ങളിൽ ഏകദേശം 50% സ്ക്വമസ് സെൽ കാർസിനോമകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ബാർത്തോലിൻ ഗ്രന്ഥിയുടെ മാരകമായ മറ്റൊരു സവിശേഷത ഒരു ക്ഷതമായുള്ള വളർച്ച ഗ്രന്ഥിയിൽ കാണപ്പെടുന്ന മൂന്ന് തരം എപ്പിത്തീലിയൽ ടിഷ്യൂകളിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതാണ്. മ്യൂസിനസ്, ട്രാൻസിഷണൽ, സ്ക്വാമസ് എന്നീ കോശങ്ങളാണവ.[4]

റഫറൻസുകൾ[തിരുത്തുക]

  1. "Bartholin's gland carcinoma". Wikidata. Retrieved 2016-06-14.
  2. 2.0 2.1 2.2 2.3 2.4 2.5 WHO Classification of Tumours Editorial Board, ed. (2020). "10. Tumours of the vulva: Bartholin gland carcinoma". Female genital tumours: WHO Classification of Tumours. Vol. 4 (5th ed.). Lyon (France): International Agency for Research on Cancer. p. 442. ISBN 978-92-832-4504-9.
  3. 3.0 3.1 Broach, Vance; Lawson, Barrett (2022). "Chapter 18 - Bartholin gland carcinomas". In Frumovitz, Michael; Leitao, Mario M. Jr.; Preetha, Ramalingam (eds.). Diagnosis and Treatment of Rare Gynecologic Cancers (in ഇംഗ്ലീഷ്). Amsterdam: Elsevier. pp. 305–314. ISBN 978-0-323-82938-0.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; HellerBean2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.