ബാർക്ക (ബോർഡ് ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Barca
A selection of Barca playing pieces on Barca board.
ബാർക്ക കളിക്കളത്തിലെ കരുക്കൾ (വെളുത്തതും കറുത്തതും ആയ ആന, സിംഹം, എലി). കൂടെ 4 വാട്ടറിങ്ങ് ഹോളുകളും കാണാം.
കളിക്കാർ 2
കളി തുടങ്ങാനുള്ള സമയം Less than 1 minute
കളിക്കാനുള്ള സമയം Novice games usually last 10 to 20 minutes; games between experienced players can last 10 minutes to a few hours.
അവിചാരിതമായ അവസരം None
വേണ്ട കഴിവുകൾ Tactics, strategy

രണ്ടു പേർ തമ്മിൽ കളിക്കുന്ന ഒരു ബോർഡ് ഗെയിമാണ് ബാർക്ക. ആൻഡ്രൂ കാൾഡ്‌വെൽ ആണ് ഈ കളി കണ്ടുപിടിച്ചത്.[1] 10X10 വലിപ്പത്തിലുള്ള ചെക്കർ രീതിയിലുള്ള കളിക്കളമാണ് ബാർക്ക കളിക്കാൻ ഉപയോഗിക്കുന്നത്. ചെസ്സിലെ ക്വീൻ, ബിഷപ്പ്, റൂക്ക് എന്നിവയെ പോലെ നീങ്ങാൻ കഴിയുന്ന ആന, സിംഹം, എലി എന്നീ മൃഗങ്ങളാണ് ഇതിലെ കരുക്കൾ. ചെസ്സ് വകഭേദങ്ങളിൽ കാണുന്ന വെട്ടിയെടുക്കൽ ഇല്ലെന്നതാണ് ഈ കളിയുടെ സവിശേഷത.

കളി തുടങ്ങുമ്പോൾ ഒരോ മൃഗവും 2 വീതമായി 6 കരുക്കൾ ഓരോ കളിക്കാരനും ഉണ്ടാകും. കളിക്കളത്തിന്റെ മധ്യഭാഗത്തായുള്ള 'വാട്ടറിങ്ങ് ഹോൾസ്' എന്ന അറിയപ്പെടുന്ന 4 കള്ളികളിൽ, കളിക്കാരന്റെ ഏതെങ്കിലും 3 കരുക്കളെ എത്തിക്കുക എന്നതാണ് കളിയുടെ ലക്ഷ്യം.

കളിക്കളത്തിലെ മൃഗങ്ങൾ തമ്മിൽ സൗഹൃദത്തിലാണ്. പക്ഷേ ആനയ്ക്ക് തൊട്ടടുത്ത കള്ളികളിൽ ഏതിരാളിയുടെ എലി വരുന്നത് ഭയയ്ക്കുന്നു. എലിയ്ക്ക് തൊട്ടടുത്ത കള്ളികളിൽ ഏതിരാളിയുടെ സിംഹം വരുന്നത് ഭയയ്ക്കുന്നു. സിംഹത്തിന് തൊട്ടടുത്ത കള്ളികളിൽ ഏതിരാളിയുടെ ആന വരുന്നത് ഭയയ്ക്കുന്നു. ഭയപ്പെടുത്തുന്ന മൃഗങ്ങളുടെ തൊട്ടടുത്തേയ്ക്കുള്ള കള്ളിയിലേക്കുള്ള നീക്കം അനുവദിനീയമല്ല. ഏതെങ്കിലും കരു ഭയപ്പെടുകയാണെങ്കിൽ ആ കരു ഉടനെ നീക്കണം.

കളിനിയമങ്ങൾ[തിരുത്തുക]

[2] [1]

സെറ്റ്അപ്പ്[തിരുത്തുക]

Initial positions of pieces of Barca
ആരംഭനില

നീക്കുന്ന രീതി[തിരുത്തുക]

Moves of the mouse.
എലിയുടെ നീക്കങ്ങൾ
Moves of the lion.
സിംഹത്തിന്റെ നീക്കങ്ങൾ
Moves of the elephant.
ആനയുടെ നീക്കങ്ങൾ

നീക്കങ്ങൾക്കുള്ള തടസ്സങ്ങൾ[തിരുത്തുക]

എലിയെ ഭയന്ന ആനയുടെ നീക്കങ്ങൾ.
ഭയന്നിരിക്കുന്ന ആനയുടെ സാധ്യമായ നീക്കങ്ങൾ. "പറ്റില്ല" എന്ന് സൂചിപ്പിക്കുന്ന ചുവന്ന അടയാളം സാധാരണയായി നീക്കാൻ സാധിക്കുന്ന കള്ളികളാണ്. എന്നാൽ ഏതിരാളിയുടെ എലിയുടെ സാമീപ്യം, നീക്കം അസാധ്യമാക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Answers". Caldwell. Retrieved 2011-12-26.
  2. "Gama Tradeshow 2010 report—Part 1". LivingDice.com. Retrieved 2011-12-26.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാർക്ക_(ബോർഡ്_ഗെയിം)&oldid=2284631" എന്ന താളിൽനിന്ന് ശേഖരിച്ചത്