ബാഹുബലി: ദ ബിഗിനിങ് (ശബ്ദട്രാക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഹുബലി: ദ ബിഗിനിങ്
ശബ്ദട്രാക്ക് by എം.എം. കീരവാണി
Released
Recorded2015
Genreശബ്ദട്രാക്ക്
Length
Label
Producerഎ.എം. കീരവാണി
എം.എം. കീരവാണി chronology
ഡിക്കുലു ചുക്കഡു രാമയ്യ
(2014)ഡിക്കുലു ചുക്കഡു രാമയ്യ2014
ബാഹുബലി
(2015)

2015-ൽ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബാഹുബലി: ദ ബിഗിനിങ് എന്ന ദ്വിഭാഷാ ചലച്ചിത്രത്തിന്റെ ശബ്ദട്രാക്കാണ് ബാഹുബലി (The One With Strong Arms). പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണൻ, നാസർ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നിർമ്മാണം[തിരുത്തുക]

രാജമൗലിയുടെ ബന്ധുവും തെലുഗു-തമിഴ് ചലച്ചിത്ര സംഗീത സംവിധായകനുമായ എം.എം. കീരവാണിയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. 20115 മാർച്ച് 5-ന്, ചിത്രത്തിലെ യുദ്ധ രംഗങ്ങളുടെ ചിത്രീകരണത്തിനുശേഷം നിലവിൽ എം.എം. കീരവാണി ചിത്രത്തിനായി രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്യുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.[1] തമിഴ് ഭാഷയിലെ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് തമിഴ് ഗാനരചയിതാവ് മദൻ കർക്കിയാണ്.[2] 2014 ജൂലൈ 2-ന് ചിത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോയിൽ കീരവാണി ഒരു ഗാനം റെക്കോർഡ് ചെയ്യുകയാണെന്നും ദീപുവാണ് ഈ ഗാനം ആലപിക്കുന്നതെന്നും അറിയിച്ചു.[3] 2014 ഒക്ടോബർ 28-ന് ഡെക്കാൺ ക്രോണിക്കിളുമായി നടത്തിയ അഭിമുഖത്തിൽ എഴുത്തുകാർ ഗാനരചനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഗാനങ്ങൾക്ക് ഈണം നൽകാൻ ആരംഭിക്കുമെന്നും പറയുകയുണ്ടായി.[4] ബൾഗേറിയയിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, ചിത്രത്തിന്റെ ശബ്ദട്രാക്ക് 2015 ഫെബ്രുവരി 5-ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.[5] ലാഹരി മ്യൂസിക്, 2015 മേയ് ആദ്യവാരത്തിൽ ചിത്രത്തിന്റെ ഓഡിയോ അവകാശങ്ങൾ ₹30 മില്യണിന് സ്വന്തമാക്കുകയുണ്ടായി.[6][7] കൂടാതെ യൂട്യൂബിലും ഗാനങ്ങൾ പുറത്തിറക്കുകയുണ്ടായി. തുടർന്ന് 2015 ജൂൺ 13-ന് തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര സർവകലാശാല ഗ്രൗണ്ടിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബാഹുബലിയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.[8][9] തമിഴ് കൂടാതെ ഹിന്ദി, മലയാളം ഭാഷകളിലും ശബ്ദട്രാക്ക് പുറത്തിറക്കിയിരുന്നു.

ചിത്രത്തിലെ എട്ട് ഗാനങ്ങൾക്കും എം.എം. കീരവാണിയാണ് ഈണം നൽകിയത്. 2015 ജൂൺ 13-ന് ഗാനങ്ങൾ പുറത്തിറക്കി. തെലുഗു ഭാഷയിൽ ഇനഗന്ധി സുന്ദർ, ആനന്ദ ശ്രീറാം എന്നിവർ ചേർന്ന് മൂന്ന് ഗാനങ്ങളും രാമജോഗയ്യ ശാസ്ത്രി, കെ. ശിവ ശക്തി, ചൈതന്യ പ്രസാദ് എന്നിവർ ഓരോ ഗാനങ്ങളും ആദിത്യ, നോയൽ സീൻ എന്നിവർ ചേർന്ന് ഒരു ഗാനവും രചിക്കുകയുണ്ടായി. തമിഴ്, തെലുഗു, മലയാളം ഭാഷകളുടെ ഗാനങ്ങളുടെ അവകാശം ടി-സീരീസും ഗാനങ്ങളുടെ ഹിന്ദി പതിപ്പിന്റെ അവകാശം സീ മ്യൂസിക് കമ്പനിയും സ്വന്തമാക്കി. [10][11]

ഗാനങ്ങൾ[തിരുത്തുക]

തെലുഗു[12]
# ഗാനംഗായകർ ദൈർഘ്യം
1. "പച്ച ബൊട്ടസി[13]"  കാർത്തിക്, ദാമിനി 4:33
2. "ജീവ നദി [14]"  ഗീത മാധുരി 1:55
3. "ധീവര [15]"  രമ്യ ബെഹ്റ, ദീപു 5:43
4. "മമതല തല്ലി[16]"  സത്യ യാമിനി, കോറസ് 4:04
5. "നിപ്പുലാ ശ്വാസ ഗാ[17]"  എം.എം. കീരവാണി 3:26
6. "മനോഹരീ[18]"  മോഹന ഭോഗരാജു, എൽ.വി. രേവന്ത് 3:52
7. "ശിവുണ്ണി അണ്ണാ[19]"  എം.എം. കീരവാണി, മൗനിമ 3:32
8. "ധീവര[20]" (ഇംഗ്ലീഷ് പതിപ്പ്)രമ്യ ബെഹ്റ, ആദിത്യ 3:26
ആകെ ദൈർഘ്യം:
27:08
തമിഴ്[21]
മദൻ കർക്കിയാണ് എല്ലാ ഗാനങ്ങളും രചിച്ചത്.
# ഗാനംഗായകർ ദൈർഘ്യം
1. "പച്ചൈ തീ"  കാർത്തിക്, ദാമിനി 4:33
2. "ജീവ നദി"  ഗീത മാധുരി 1:55
3. "ധീരനേ"  രമ്യ ബെഹ്റ, ദീപു 5:43
4. "ഇരുൾ കൊണ്ട വാനിൽ"  ദീപിക 4:04
5. "മൂച്ചിലേ തീയുമായ്"  കൈലാഷ് ഖേർ 3:26
6. "മനോഹരീ"  മോഹന ഭോഗരാജു, ഹരിചരൺ 3:52
7. "ശിവ ശിവായ പോട്രി"  എം.എം. കീരവാണി, വൈക്കം വിജയലക്ഷ്മി 3:32
8. "വീരനേ" (ഇംഗ്ലീഷ് പതിപ്പ്)രമ്യ ബെഹ്റ, ആദിത്യ 3:26
ആകെ ദൈർഘ്യം:
27:08
മലയാളം[22]
മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് എല്ലാ ഗാനങ്ങളും രചിച്ചത്.
# ഗാനംഗായകർ ദൈർഘ്യം
1. "ആരിവൻ ആരിവൻ"  വൈക്കം വിജയലക്ഷ്മി, എം.എം. കീരവാണി 3:48
2. "ഇരുൾ തിങ്ങും വാനിൽ"  ഗീത മാധുരി, കോറസ് 1:55
3. "മനോഹരീ"  സയനോര, വിജയ് യേശുദാസ് 3:52
4. "ഞാൻ ചെന്തേന"  ശ്വേത മോഹൻ,വിജയ് യേശുദാസ് 5:31
5. "പച്ച തീയാണു നീ"  ശ്വേത മോഹൻ, വിജയ് യേശുദാസ് 3:17
6. "പുന്നാര കന‌വിനേ"  യാമിനി 4:19
7. "തീക്കനൽ ശ്വാസമായി"  സച്ചിൻ വാര്യർ 5:32
ആകെ ദൈർഘ്യം:
25:31
ഹിന്ദി[23]
മനോജ് മുണ്ടഷിർ ആണ് എല്ലാ ഗാനങ്ങളും രചിച്ചത്.
# ഗാനംഗായകർ ദൈർഘ്യം
1. "മമ്താ സേ ഭാരി"  ബോംബെ ജയശ്രീ, കോറസ് 3:49
2. "ജൽ രഹീ ഹേ"  കൈലാഷ് ഖേർ 3:20
3. "സ്വപ്ന് സുൻഹേരേ"  ബോംബെ ജയശ്രീ, ശ്വേത രാജ് 1:40
4. "ഖോയ ഹേ"  കാല ഭൈരവ, നീതി മോഹൻ 5:31
5. "കോൻ ഹേ വോ"  കൈലാഷ് ഖേർ, മൗനിമ 3:17
6. "പാഞ്ചി ബോലേ"  എം.എം. കീരവാണി, പലക് മുഛൽ  
7. "മനോഹരീ"  ദിവ്യ കുമാർ, നീതി മോഹൻ 3:36
ആകെ ദൈർഘ്യം:
25:37

പ്രതികരണങ്ങൾ[തിരുത്തുക]

123telugu.com എന്ന വെബ്സൈറ്റ് ഗാനങ്ങൾക്ക് അനുകൂലമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. "All the songs are situational and will impress you even more after you watch S S Rajamouli’s stunning visuals on screen" എന്നാണ് അവർ അഭിപ്രായപ്പെട്ടത്.[24] Indiaglitz എന്ന വെബ്സൈറ്റ് 5 ൽ 3.25 സ്കോർ ഈ ശബ്ദട്രാക്കിന് നൽകുകയും "A variety of genres keep you engaged. Keeravani marshalls his traditionalism as well as his knack for the zeitgeist in bringing out the most unlikely chorusus, among others" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. Filmievents.com എന്ന വെബ്സൈറ്റിൽ നിന്നും അനൂകൂലമായ പ്രതികരണങ്ങളാണ് ഗാനങ്ങൾക്ക് ലഭിച്ചത്.[25] 5 ൽ 4 സ്കോറാണ് അവർ ബാഹുബലിയിലെ ഗാനങ്ങൾക്ക് നൽകിയത്. "The album relies heavily on classical instrumentation and is highly impressive" എന്നാണ് ഗാനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടത്. 5-ൽ 4 സ്കോർ ഇവർ നൽകി. [26]

അവലംബം[തിരുത്തുക]

 1. "Baahubali's next schedule starts tomorrow". The Times of India. 19 April 2014. Retrieved 19 July 2014.
 2. "Our Mahaabali lyricist and dialogue writer Madan Karky with our music director MM Keeravaani garu. They are discussing the music composition for a song". baahubali.com. 12 June 2014. Archived from the original on 12 August 2014. Retrieved 19 July 2014.
 3. "Our Music Director M M Keeravani Garu recording a song with singer Deepu at Prasads Labs". baahubali.com. 2 July 2014. Archived from the original on 11 August 2014. Retrieved 19 July 2014.
 4. "Yet to start on Baahubali". Deccan Chronicle. 8 October 2014. Retrieved 7 December 2014.
 5. Veena (2 December 2014). "Baahubali Audio Launch In Feb, 2015". Oneindia Entertainment. Retrieved 7 December 2014.
 6. "Bahubali Audio Jukebox". 13 Jun 2015.
 7. "Bahubali audio sold for Rs 3 cr". Bangalore Mirror. 21 May 2015. Retrieved 21 May 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
 8. "Official: Baahubali Audio Launch On June 13". Filmibeat. 9 June 2015. Retrieved 12 December 2016.
 9. "Baahubali (@BaahubaliMovie) on Twitter".
 10. "T-series to market content rights of 'Baahubali'". Deccan Chronicle. 28 May 2015.
 11. "Baahubali -The Beginning - Audio Jukebox". —via Zee Music YouTube Channel. 30 June 2015.
 12. https://itunes.apple.com/in/album/baahubali-beginning-telugu/id1005608907
 13. Pacha Bottasi Song, 13 Jun 2015
 14. Jeeva Nadhi Song, 13 Jun 2015
 15. Dheerava Song, 13 Jun 2015
 16. Mamatala Talli Song, 13 Jun 2015
 17. Nippula Swasa Ga Song, 13 Jun 2015
 18. Manohari Song, 13 Jun 2015
 19. Sivuni Aana Song, 13 Jun 2015
 20. Dheevara(English Version) song, 13 Jun 2015
 21. https://itunes.apple.com/in/album/baahubali-beginning-tamil/id1011776339
 22. Manorama Music Songs (4 July 2015). "Baahubali (Malayalam) - All songs audio JukeBox" – via YouTube.
 23. M. M. Keeravani. "Baahubali – The Beginning (Hindi) [Original Motion Picture Soundtrack]". iTunes. Retrieved 12 December 2016.
 24. "Music Review : Baahubali – Universal Album". 123telugo.com. Retrieved 12 December 2016.
 25. http://www.indiaglitz.com/channels/telugu/musicreview/18058.html
 26. "Music Review: Baahubali". Times of India. 25 June 2015. Retrieved 12 December 2016.